INCAS QATAR YOUTH WING

INCAS QATAR YOUTH WING “Youth is the hope of a Nation”

09/01/2026

ഖത്തർ INCAS യൂത്ത് വിങ്ങിന്റെ രൂപീകരണത്തിനായി ഏറ്റവുമധികം പ്രയത്നിച്ച വ്യക്തിയായിരുന്നു ഫഹദ്. ഈ പ്രസ്ഥാനത്തിനായി അവൻ എടുത്ത ഓരോ ശ്രമങ്ങളും, കാട്ടിയ ആവേശവും ഇന്നും ഓരോ പ്രവർത്തകരുടെയും മനസ്സിലുണ്ട്.

ഇന്ന് 500-ൽ പരം അംഗങ്ങളുമായി INCAS യൂത്ത് വിങ് ഖത്തറിൽ കരുത്തോടെ പടർന്നു പന്തലിക്കുമ്പോൾ, ആ വിജയത്തിന് പിന്നിൽ ഫഹദിന്റെ വലിയ മനസ്സിന്റെ സാന്നിധ്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ പ്രിയപ്പെട്ട പ്രസ്ഥാനം വളരുന്നത് കണ്ട് മറ്റൊരു ലോകത്തിരുന്ന് അവൻ ഇന്നും സന്തോഷിക്കുന്നുണ്ടാകാം.

​നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 3 വർഷം തികയുകയാണ്. കാലം ഒരുപാട് മാറിയെങ്കിലും, നീ ബാക്കിവെച്ചുപോയ സ്നേഹവും ലക്ഷ്യങ്ങളും ഇന്നും ഞങ്ങളിലൂടെ ജീവിക്കുന്നു. പകരം വെക്കാനില്ലാത്ത നിന്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ പ്രണാമം...

 #ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം. #ഏവർക്കും_സ്വാഗതം..."ഇൻകാസ് ഖത്തർ കുടുംബ സംഗമം" ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ, അ...
07/01/2026

#ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം.

#ഏവർക്കും_സ്വാഗതം...

"ഇൻകാസ് ഖത്തർ കുടുംബ സംഗമം" ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ, അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്....
ക്രിയാത്മക പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ നിർവ്വചനം നല്കിയ, കേരളത്തിൻ്റെ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഈ കലാ-സാംസ്കാരിക സംഗമത്തിൽ നമുക്ക് ഒന്നിച്ച് ചേരാം...

ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു...




29/12/2025
ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല യൂത്ത് വിംഗ് കമ്മിറ്റി അഭിമാനത്തോടെ അവതരിപ്പിക്കുന്ന - ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂ...
17/11/2025

ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല യൂത്ത് വിംഗ് കമ്മിറ്റി അഭിമാനത്തോടെ അവതരിപ്പിക്കുന്ന - ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി

തൃശ്ശൂർ ജില്ല പഞ്ചായത്ത് മേള 2025

ക്രിക്കറ്റ് ടൂർണമെന്റ്

ക്രിക്കറ്റ് ആവേശം ഉച്ചകോടിയിലേക്ക് ഉയർത്താൻ
പഴയന്നൂർ പഞ്ചായത്ത് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്നു!

📅 നവംബർ 21 – 28
📍 ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ട്

ഓരോ പന്തിലും ആവേശം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുന്ന തൃശൂരിന്റെ ചുണക്കുട്ടികൾ പോരടിക്കുന്ന മത്സരങ്ങൾ വിക്ഷിക്കുവാനും കളിക്കാർക്ക് ആവേശം പകരുവാനുമായി ഖത്തറിൽ ഉള്ള എല്ലാ ക്രിക്കറ്റ് പ്രമികളെയും ഇൻകാസ് ഖത്തർ സഹർഷം സ്വാഗതം ചെയ്യുന്നു

പഞ്ചായത്ത് മേള സ്പോർട്സ് കമ്മിറ്റി
3361 5707, 30984000

എഐസിസി സെക്രട്ടറി പ്രിയപ്പെട്ട റോജി എം ജോൺ എംഎൽഎക്കും  ലിപ്സിക്കും ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ വിവാഹമംഗളാശംസകൾ
29/10/2025

എഐസിസി സെക്രട്ടറി പ്രിയപ്പെട്ട റോജി എം ജോൺ എംഎൽഎക്കും ലിപ്സിക്കും ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ വിവാഹമംഗളാശംസകൾ

  - Where Knowledge meets Inspiration.  Qatar (Associated with ICC, under the aegis of Embassy of India)   is all set to...
29/10/2025

- Where Knowledge meets Inspiration.

Qatar (Associated with ICC, under the aegis of Embassy of India) is all set to spark young minds with "Oommen Chandy Memorial Interschool Quiz Competition 2025 - BRAINSTORM BATTLE."
The competition aims to inspire students to embrace knowledge, leadership, and integrity while testing their intellect in a spirited contest.

Inviting all young Quiz enthusiasts from Indian schools in Qatar, to battle it out for the Ever-rolling trophy—a symbol of brilliance and perseverance.

Register on the link given below to participate:
https://docs.google.com/forms/d/e/1FAIpQLSflyrery9QHXhPJ_SD_V1h-f2lg6vg-b5iovxxk3gkUUgpbkA/viewform?usp=header

Stay tuned for further updates on this intellectual extravaganza.

🗓️ Date: 8/11/2025, Saturday
🕒 Time: 3.00 PM onwards.
📍Venue: ICC Ashoka Hall.

more information
+974-33836541
+974 5013 6330




യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഒ.ജെ ജനീഷിന് ഇൻകാസ് ഖത്തർ യൂത്ത് വിംഗിന്റെ അഭിവാദ്യങ്ങൾ.. ...
13/10/2025

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഒ.ജെ ജനീഷിന് ഇൻകാസ് ഖത്തർ യൂത്ത് വിംഗിന്റെ അഭിവാദ്യങ്ങൾ.. കർമ്മ മണ്ഡലത്തിൽ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

ഇൻകാസ് ഖത്തർ യൂത്ത് വിംഗ്

🇮🇳✨ ഗാന്ധി സ്മൃതി സംഗമം 2025 ✨🇮🇳📌 ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ🎙️ മുഖ്യ അതിഥി : വർക്കല ക...
02/10/2025

🇮🇳✨ ഗാന്ധി സ്മൃതി സംഗമം 2025 ✨🇮🇳

📌 ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
🎙️ മുഖ്യ അതിഥി : വർക്കല കഹാർ (Ex. MLA)
📅 ഒക്ടോബർ 4, ശനിയാഴ്ച
🕡 വൈകിട്ട് 6.30
📍 ICBF കാഞ്ചാണി ഹാൾ
🙏 എല്ലാവരുടെയും സാന്നിധ്യം ഹൃദയം നിറഞ്ഞു അഭ്യർത്ഥിക്കുന്നു.

🌹 ശ്രീ. വർക്കല കഹാർ (Ex. MLA) യുടെ സാന്നിധ്യത്തിൽ പുതിയ ജില്ലാ കമ്മിറ്റി ചുമതല ഏറ്റെടുക്കുന്നു.

#ഗാന്ധിസ്മൃതി #ഇൻകാസ്‌ഖത്തർ #തിരുവനന്തപുരം

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നസീം സർജിക്കൽ & മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ...
02/10/2025

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നസീം സർജിക്കൽ & മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച്

*സൗജന്യ മെഡിക്കൽ ക്യാമ്പ്*

📅 തിയതി: ഒക്ടോബർ 3, 2025 (വെള്ളിയാഴ്ച)
🕖 സമയം: രാവിലെ 7:00 മുതൽ 11:30 വരെ
📍 സ്ഥലം: നസീം സർജിക്കൽ & മെഡിക്കൽ സെന്റർ, C-റിംഗ് റോഡ്, ഖത്തർ
🔬 സൗജന്യ ലാബ് പരിശോധനകൾ
▪️ ബോഡി മാസ് ഇൻഡക്സ് (BMI)
▪️ ബ്ലഡ് പ്രെഷർ സ്ക്രീനിംഗ്
▪️ യൂറിക് ആസിഡ് ടെസ്റ്റ്
▪️ റാൻഡം ബ്ലഡ് ഷുഗർ ടെസ്റ്റ്
▪️ കോളസ്ട്രോൾ ടെസ്റ്റ്
🩺 സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ
▪️ ജനറൽ മെഡിസിൻ
▪️ ഗൈനക്കോളജിസ്റ്റ് കൺസൽട്ടേഷൻ
▪️ ഡെന്റൽ കൺസൽട്ടേഷൻ
▪️ വിഷൻ ടെസ്റ്റ്
📌 ക്യാമ്പിൽ പങ്കെടുക്കാൻ വേണ്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.
താഴെയുള്ള ഫോം പൂരിപ്പിക്കേണ്ടതാണ്.
🔗 [രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
https://forms.gle/bMnXNx98omNfCcFA8

📞 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
📱 66833435 | 55843531
ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി
🧡🤍💚
നിങ്ങളുടെ ആരോഗ്യം — ഞങ്ങളുടെ പ്രതിബദ്ധത!

പ്രിയരേ,ഇൻകാസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് *മഹാത്മാഗാന്ധി അനുസ്മരണ  രക്തദാന ...
01/10/2025

പ്രിയരേ,

ഇൻകാസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് *മഹാത്മാഗാന്ധി അനുസ്മരണ രക്തദാന ക്യാമ്പ് വരുന്ന 03-10-2025 വെള്ളിയാഴ്ച്ച 2 മണി മുതൽ 8 മണി വരെ ഏഷ്യൻ ടൗണിൽ വച്ച് നടത്തപ്പെടുന്നു.*

രക്തദാന ക്യാമ്പ് വിജയമാക്കുന്നതിനായി നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

രക്തം ദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ

1. 4 മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക്( നേപ്പാൾ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ) യാത്ര ചെയ്തവർക്കും മറ്റ് രാജ്യങ്ങളിലേക്ക് ഒരുമാസത്തിനുള്ളിൽ യാത്ര ചെയ്തവരും രക്തം ദാനം ചെയ്യുവാൻ പാടില്ല.
2. രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള രാത്രിയിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കുക .
3. സ്ഥിരമായി ഇൻസുലിൻ എടുക്കുന്നവർക്ക് രക്തം ദാനം ചെയ്യാൻ പാടില്ലാ .
4. കഴിഞ്ഞ ഒരു മാസമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവർ ആയിരിക്കരുത് .
5. ആസ്പിരിൻ കഴിക്കുന്നവർ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിൽ, രക്തദാനത്തിന് 3 ദിവസം മുൻപ് അത് നിർത്തേണ്ടതാണ്.

6. മുമ്പ് രക്തം ദാനം ചെയ്തവർക്ക് 2 മാസത്തിന് ശേഷം വീണ്ടും രക്തം ദാനം ചെയ്യാം.
7. പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം

*രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ ഉള്ള ഗൂഗിൾ ഫോം വഴി രെജിസ്റ്റർ ചെയ്യേണ്ടതാണ്, രക്തം ദാനം ചെയ്യുന്നവർക്ക് റിയാദാ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചർ ഉണ്ടായിരിക്കുന്നതാണ്.*

https://forms.gle/M14qr6pJMrj9QBws6

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക.

*Mob:3070 3559,5568 5993.*

ഇൻകാസ് ഖത്തർ
എറണാകുളം ജില്ലാ കമ്മിറ്റി

Address

Ibn Al Mustawfi Street
Al Thumama 47
ZONE44

Website

Alerts

Be the first to know and let us send you an email when INCAS QATAR YOUTH WING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INCAS QATAR YOUTH WING:

Share