Viqaya Qatar

Viqaya Qatar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Viqaya Qatar, Nonprofit Organization, Al Doha Al Jadeeda.

20/03/2026

പ്രിയരേ
ഏവർക്കും
സ്നേഹം നിറഞ്ഞ
ചെറിയ പെരുന്നാൾ ആശംസകൾ..

تقبل الله منا ومنكم صالح الأعمال وكل عام وانتم بخير

അകതാരിൽ
റമളാൻ പകർന്നു നൽകിയ വെളിച്ചവും
സുഗന്ധവും കുളിരുമുണ്ട്.
ഈ പെരുന്നാളിന് അത് ചുറ്റുമുള്ളവരിലേക്ക് പകരണം.

ആകാശത്തു നിന്ന്
അവർ കണ്ടാസ്വദിക്കുന്നുണ്ട്, വിശ്വാസികളുടെ ഉള്ളിൽ
വർഷിക്കുന്ന സ്നേഹ മഴ.

പ്രതിസന്ധികളെല്ലാം തീർന്ന
ഒരു പെരുന്നാളും വിശ്വാസിക്ക് ഇന്നലെകളിൽ ഉണ്ടായിട്ടില്ല.
ചൈതന്യമുള്ള മതത്തിന്റെ ആത്മാവ് തൊട്ടറിയാൻ
നമുക്ക് കഴിയണം.

പുതിയ അന്തരീക്ഷത്തിൽ അധികൃതരുടെ നിർദേശങ്ങൾ
കൃത്യമായി പാലിച്ച്
സ്വന്തം സന്തോഷിക്കാനും മനസിന്റെ സന്തോഷം മറ്റുള്ളവരിലേക്ക്
പകരാനും നമുക്ക് കഴിയണം.

നമ്മുടെ മക്കൾക്കും കുടുംബത്തിനും അയൽവാസികൾക്കും കൂട്ടുകാർക്കുമെല്ലാം പെരുന്നാളിലെ സുഗന്ധം പകർന്നു നൽകണം നാം.

തക്ബീർ ധ്വനികൾ ഏറ്റവും നല്ല ഈണത്തിൽ മുഴങ്ങണം,
പെരുന്നാൾ കുളി കൃത്യമായി കുളിക്കണം.
നഖം മുറിക്കണം,
അഴുക്കുകൾ നീക്കണം,
നല്ല വസ്ത്രം സന്തോഷത്തോടെ ധരിക്കണം, ആരും ഇഷ്ടപ്പെടുന്ന സുഗന്ധം ഉപയോഗിക്കണം,
പെരുന്നാൾ നിസ്കരിക്കണം പരസ്പരം കെട്ടിപ്പിടിച്ച്
ആശംസകൾ നേരണം.
ഉള്ള് തുറന്ന് പടച്ചവനോട് പ്രാർത്ഥിക്കണം,
ഏറ്റവും നല്ല ഭക്ഷണമുണ്ടാക്കി ആഘോഷത്തോടെ കഴിക്കണം...

പുതിയ സംവിധാനങ്ങളുപയോഗിച്ച് കുടുംബ ബന്ധം പുലർത്തണം, എല്ലാവരുടേയും സ്നേഹം അങ്ങനെ പരന്നൊഴുകണം.
ഫിത്ർ സകാത്ത് നാം നൽകിയിട്ടുണ്ടാവും.
ദാനധർമങ്ങൾക്ക് കൂടുതൽ അവസരം കാണണം.

രോഗം കൊണ്ടും മറ്റും വിശമിക്കുന്നവർക്ക് ആശ്വാസമേകണം. പ്രയാസമനുഭവിക്കുന്നവർക്ക്
ആർദ്ര സാന്ത്വനം പകരണം,

ശരിക്കും
എന്തൊരു സൗരഭ്യമാണീ പെരുന്നാളിന്.
റമളാൻ കൊണ്ട് വിശുദ്ധമായ മനസിൻ്റെ പ്രതിഫലനമുണ്ടെങ്ങും.

എല്ലാവരുടേയും മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് പുരട്ടിയ അത്തറിനേക്കാൾ സൗരഭ്യമുണ്ട്.

അല്ലാഹുവേ ഞങ്ങളുടെ മനസിൽ ശാന്തിയും വിശുദ്ധിയും എന്നും നിലനിർത്തണേ.. ആമീൻ

എസ്.കെ.എസ്.എസ്.എഫ്. ഖത്തർ കമ്മിറ്റി നിങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേരുകയാണ്.

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും നിർദേശങ്ങളും എന്നും ഈ വിനയ സേവന പടയണിക്കുണ്ടാവണം.

പ്രാർത്ഥനകളോടെ
സ്നേഹമുള്ള
പെരുന്നാൾ നന്മകൾ ..

എസ്.കെ.എസ്.എസ്.എഫ്.
ഖത്തർ നാഷനൽ കമ്മിറ്റി

08/11/2025
19/10/2025

Address

Al Doha Al Jadeeda

Website

Alerts

Be the first to know and let us send you an email when Viqaya Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share