Nammal Chavakkattukar OMAN Chapter

Nammal Chavakkattukar OMAN Chapter നമ്മൾ ചാവക്കാട്ടുകാർ :- ആഗോള സൗഹൃദ കൂട്ടായ്മയുടെ ഒമാൻ ചാപ്റ്റർ രെജിസ്ട്രേഡ് സംഘടന

ആദരാഞ്ജലികൾനമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അംഗം  ചാവക്കാട് ബ്ലാങ്ങാട് കുമാരൻ പടിയിൽ താമസിക്കുന്ന...
15/06/2026

ആദരാഞ്ജലികൾ

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അംഗം ചാവക്കാട് ബ്ലാങ്ങാട് കുമാരൻ പടിയിൽ താമസിക്കുന്ന പരേതനായ കുമാരൻ മകൻ രാമി ബാബു നിര്യാതനായി.

രാമി ബാബുവിന്റെ നിര്യാണത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ആദരാഞ്ജലികൾ അർപ്പിക്കുന്നോടൊപ്പം അദ്ദേഹത്തിൻറെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു

14/06/2026
🩸രക്തദാനം മഹാ ദാനം 🩸 നൽകാം ജീവന്റെ തുള്ളികൾ 🩸നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, മസ്ക‌റ്റ് ബൗഷർ ബ്ല...
05/06/2026

🩸രക്തദാനം മഹാ ദാനം 🩸 നൽകാം ജീവന്റെ തുള്ളികൾ 🩸

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, മസ്ക‌റ്റ് ബൗഷർ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുകൊണ്ട് ജൂലൈ 24 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് ഒന്നര മണി വരെ ബൗഷറിലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ ഓരോ മെമ്പർമാരും അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഈ രക്‌തദാന ക്യാമ്പിൽ പങ്കെടുപ്പിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

NB: നമ്മുടെ രക്‌തദാന ക്യാമ്പിന് മുൻപായി ആരെങ്കിലും രക്തം ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 24 ന് നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

📅 തിയ്യതി: 24 ജൂലൈ 2026 (വെള്ളിയാഴ്ച്ച)
⏰ സമയം: രാവിലെ 8:00am മുതൽ ഉച്ചയ്ക്ക് 01:30pm വരെ
📍സ്ഥലം : ബൗഷർ ബ്ലഡ്‌ ബാങ്ക്

ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തിന്റെ ഭാഗഭാക്കാവാൻ നിങ്ങളെ സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക
📞99431040
📞96401648
📞77234423

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്
ഒമാൻ ചാപ്റ്റർ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്ക് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട...
21/04/2026

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്ക് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ആദരാഞ്ജലികൾ നേരുന്നു

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സ്ഥാപകരിൽ ഒരാളായ ഷാഹുൽ VCK യുടെ മൂത്ത സഹോദരിയുടെ മകനും, നമ്മൾ ചാ...
20/04/2026

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സ്ഥാപകരിൽ ഒരാളായ ഷാഹുൽ VCK യുടെ മൂത്ത സഹോദരിയുടെ മകനും, നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ മുതിർന്ന അംഗം ഈ പി ഹമീദ് ഹാജിയുടെ സഹോദര പുത്രനുമായ അനസ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ച് മരണപ്പെട്ടു.

ചാവക്കാട്: ഇ. പി. അബ്ദുള്ള ഹാജി മകൻ അനസ് (32) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ച് മരണപ്പെട്ടു.

മാതാവ്: അനായ.
ഭാര്യ: സുനൈന.
സഹോദരങ്ങൾ: അനീഷ, അലാന, അഷർ.

ഖബറടക്കം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് മുമ്പായി അബുദാബി, ബനിയാസ് ഖബർസ്ഥാനിൽ നടക്കും.

പരേതരായ E.P. കുഞ്ഞവറു ഹാജി, പാലയൂർ VCK എന്നിവരുടെ പേരക്കുട്ടിയും, E.P. മൂസാഹാജിയുടെ സഹോദര പുത്രനുമാണ്.

🌼 വിഷു ആശംസകൾ 🌼നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന്റെ എല്ലാ പ്രിയ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾ...
14/04/2026

🌼 വിഷു ആശംസകൾ 🌼
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന്റെ എല്ലാ പ്രിയ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഈ വിഷു എല്ലാവർക്കും സമൃദ്ധിയും, സന്തോഷവും, ആരോഗ്യവും നൽകട്ടെ.

പുതുവത്സരം പുതിയ പ്രതീക്ഷകളും വിജയങ്ങളും നിറഞ്ഞതാകട്ടെ.

ദൂരെയായാലും നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ.

🌸 എല്ലാവർക്കും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌸

ചെറിയ പെരുന്നാൾ  ആശംസകൾറമദാന്റെ വിശുദ്ധ ദിവസങ്ങൾ അവസാനിക്കുമ്പോൾ, മനസ്സിൽ നിറയുന്നത് ഒരു അപൂർവ്വമായ സമാധാനവും സന്തോഷവുമാ...
19/03/2026

ചെറിയ പെരുന്നാൾ ആശംസകൾ

റമദാന്റെ വിശുദ്ധ ദിവസങ്ങൾ അവസാനിക്കുമ്പോൾ, മനസ്സിൽ നിറയുന്നത് ഒരു അപൂർവ്വമായ സമാധാനവും സന്തോഷവുമാണ്. ഉപവാസം കൊണ്ട് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ച നാം, കരുണയും സഹാനുഭൂതിയും പങ്കുവെച്ച് ഒരു നല്ല മനുഷ്യനാകാനുള്ള യാത്രയാണ് പൂർത്തിയാക്കുന്നത്.

ചെറിയ പെരുന്നാൾ എന്നത് ഒരു ആഘോഷം മാത്രമല്ല, അത് ഒരു തിരിച്ചറിവ് കൂടിയാണ്.

എല്ലാവർക്കും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്ററിന്റെ ചെറിയ പെരുന്നാൾ ആശംസകൾ

Address

RUWI
Ruwi
133

Telephone

+96895210987

Website

Alerts

Be the first to know and let us send you an email when Nammal Chavakkattukar OMAN Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nammal Chavakkattukar OMAN Chapter:

Share