NIZWA KMCC

Call Directions Contact the organization

NIZWA KMCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NIZWA KMCC, Charitable organisation, Izki-Firq Road, نزوى, عمان, Nizwá.

Kerala Muslim Cultural Centre Nizwa Wing is the popular social service society in Sultanate of Oman, Conducting many Humanitarian programs, like Covid-19 Relief Programmes Etc.

*പ്രിയ സുഹൃത്തുക്കളെ,* നിസ്‌വ കെഎംസിസി പാർട്ടിവിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “*ഓർമ്മയിലെ ഷിഹാബ് തങ്ങൾ”* മുഹമ്മ...
05/08/2026

*പ്രിയ സുഹൃത്തുക്കളെ,*

നിസ്‌വ കെഎംസിസി പാർട്ടിവിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന

“*ഓർമ്മയിലെ ഷിഹാബ് തങ്ങൾ”*

മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നാളെ (ബുധനാഴ്ച) രാത്രി *8:00 മണിക്ക്* നിസ്‌വ കെഎംസിസി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വെച്ച് നടക്കുന്നതാണ്.

ആദർശരാഷ്ട്രീയത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മഹനീയ പ്രതീകമായ *മുഹമ്മദലി ശിഹാബ്*
തങ്ങളുടെ സ്മരണകൾ പങ്കുവെക്കുകയും, അദ്ദേഹത്തിന്റെ ജീവിതദർശനവും സേവനപാരമ്പര്യവും അനുസ്മരിക്കുകയും ചെയ്യുന്ന ഈ സദസ്സിൽ നമ്മുടെ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും സമയബന്ധിതമായി ഓൺലൈനിൽ എത്തി സജീവമായി പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.

*എന്ന്*
*💚നിസ്‌വ കെഎംസിസി*
*പാർട്ടി വിംഗ്*💚

🏆*പ്രവചന മത്സര വിജയികളെ ആദരിച്ചു*🏆ഫിഫാ വേൾഡ് കപ്പ് 2026-നോടനുബന്ധിച്ച് നിസ്‌വ കെഎംസിസി സ്പോർട്സ് ആൻഡ് കൾച്ചറൽ വിംഗിന്റെ ...
05/08/2026

🏆*പ്രവചന മത്സര വിജയികളെ ആദരിച്ചു*🏆

ഫിഫാ വേൾഡ് കപ്പ് 2026-നോടനുബന്ധിച്ച് നിസ്‌വ കെഎംസിസി സ്പോർട്സ് ആൻഡ് കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്ക് നിസ്‌വ കെഎംസിസി സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ *ഫാരിസ് ടി*, രണ്ടാം സമ്മാനം നേടിയ *ഇർഷാദ് അഹമ്മദ്* , മൂന്നാം സമ്മാനം നേടിയ *സംജിത് പി* എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ആക്ടിംഗ് പ്രസിഡന്റ് ഹനീഫ ബിൻ ഷായ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്ക്, സ്പോർട്സ് ആൻഡ് കൾച്ചറൽ വിംഗ് കൺവീനർ റഫീഖ് സാഹിബ്, സീനിയർ പ്രസിഡന്റ് അമീർ സാഹിബ്, ഷിഹാബ് സാഹിബ്, സാദിഖ് സാഹിബ്, മുസ്തഫ സാഹിബ് എന്നിവർ സംസാരിച്ചു.

വിജയികളെ നിസ്‌വ കെഎംസിസി കമ്മിറ്റി അഭിനന്ദിക്കുകയും, മത്സരത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. കൂടാതെ, മത്സരത്തിനുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത കെഎംസിസി അംഗം സുഫൈൽ മുഹമ്മദ്, അദ്ദേഹത്തിന്റെ സ്റ്റാർ നിസ്‌വ ഇലക്ട്രോണിക്സ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവർക്കും നിസ്‌വ കെഎംസിസിയുടെ പേരിൽ പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.

*NIZWA KMCC*
*സ്പോർട്സ് ആൻഡ് കൾച്ചറൽ*

07/06/2026
*ചിത്രരചനയിൽ തിളങ്ങി ഷസൈൻ സാക്കി ; ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക്*🛫✈️⚽️വരകളിൽ സ്വപ്നങ്ങൾ ചേർത്ത് നിറങ്ങൾ കൊണ്ട് ലോകത്തെ...
07/06/2026

*ചിത്രരചനയിൽ തിളങ്ങി ഷസൈൻ സാക്കി ; ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക്*🛫✈️⚽️

വരകളിൽ സ്വപ്നങ്ങൾ ചേർത്ത് നിറങ്ങൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചൊരു കുഞ്ഞ് പ്രതിഭ… നിസ്‌വ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഷസൈൻ ജാക്കി, ലോകമെമ്പാടുമുള്ള കുട്ടികൾ പങ്കെടുത്ത ചിത്രരചന മത്സരത്തിൽ തിളങ്ങി, ഒമാനിനും ലോക മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

ഹുണ്ടായി – FIFA World Cup 2026 നെ ആസ്പദമാക്കി സംഘടിപ്പിച്ച ഈ ആഗോള മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാല്പത്തിയെട്ട് മിടുക്കരിൽ ഒരാളായി ഉയർന്ന ഷസൈൻ ജാക്കി, തന്റെ ചെറുകൈകളിൽ വരച്ചത് വെറും ചിത്രമല്ല, സ്വപ്നങ്ങളുടെ ലോകമായിരുന്നു.

മസ്കറ്റ് ഓവർസീസ് കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് ഷോർണൂർ സ്വദേശികളായ ഷക്കീൽ-നബീല ദമ്പതികളുടെ മകനായ ഈ ബാലപ്രതിഭ, തന്റെ പ്രതിഭയുടെ വെളിച്ചത്തിൽ ദൂരങ്ങൾ മറികടക്കുകയാണ്.

പുതിയ സ്വപ്നങ്ങളുമായി ഷസൈൻ ജാക്കിയും പിതാവ് ഷക്കീലും ജൂൺ 11ന് ഒമാനിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. ലോകകപ്പിന്റെ ആവേശം നേരിൽ അനുഭവിക്കാൻ ഖത്തർ – സ്വിറ്റ്സർലാൻഡ് മത്സരം കാണാനുള്ള ടിക്കറ്റുകളും, യാത്രയും താമസ സൗകര്യങ്ങളും ഈ വിജയത്തിന് നൽകിയ മനോഹരമായ സമ്മാനങ്ങളാണ്.

നിസ്‌വ കെഎംസിസി പ്രസിഡന്റ് ഹാരിസ് മേത്തല, സെക്രട്ടറി അബ്ദുൽ ഹഖ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഷസൈൻ ജാക്കിയെ ആദരിച്ചപ്പോൾ, അത് ഒരു കുട്ടിയുടെ നേട്ടത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ അഭിമാനത്തെയും ആഘോഷിച്ചതായി മാറി. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥനകളോടെ നിസ്‌വ കെഎംസിസി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

*സ്നേഹപൂർവം*
*നിസ്‌വ കെഎംസിസി*🌹

01/06/2026
നിസ്‌വ  കെഎംസിസി പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട    യാസിർ കണ്ണൂർ,നൂറുദ്ധീൻ കർഷ ..
01/06/2026

നിസ്‌വ കെഎംസിസി പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട യാസിർ കണ്ണൂർ,നൂറുദ്ധീൻ കർഷ ..

നിസ്‌വ  കെഎംസിസി പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത... യാസിർ കണ്ണൂർ , നൂറുദ്ധീൻ കർഷ എന്നിവർക്ക് ഹരിതാഭിവാദ്യങ...
01/06/2026

നിസ്‌വ കെഎംസിസി പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത... യാസിർ കണ്ണൂർ , നൂറുദ്ധീൻ കർഷ
എന്നിവർക്ക് ഹരിതാഭിവാദ്യങ്ങൾ

Nizwa കെഎംസിസി കമ്മിറ്റി.

Address

Izki-Firq Road, نزوى, عمان
Nizwá

Telephone

+96894266685

Website

Alerts

Be the first to know and let us send you an email when NIZWA KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NIZWA KMCC:

Shortcuts

Share