Kottayam District Pravasi Association - KDPA OMAN

Kottayam District Pravasi Association - KDPA OMAN ഓമനിലുള്ള കോട്ടയം പ്രവാസികൾക്കായി..

10/12/2025

KDPA ഒമാനും അബീർ ഹോസ്പിറ്റൽ റൂവിയുമായി സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെകാഴ്ചകളിലേക്ക്..

KDPA ഒമാനും അബീർ ഹോസ്പിറ്റൽ റൂവിയുമായി സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിനെ കുറിച്ചു മാതൃഭൂമി ന്യൂസിൽ വന്ന വാർ...
10/12/2025

KDPA ഒമാനും അബീർ ഹോസ്പിറ്റൽ റൂവിയുമായി സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിനെ കുറിച്ചു മാതൃഭൂമി ന്യൂസിൽ വന്ന വാർത്ത ഈ ലിങ്കിലൂടെ കാണാവുന്നതാണ്

ഒമാനിൽ കോട്ടയം ജില്ലക്കാരുടെ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കിഡ്‌നി പരിശോധന ക്യാമ്പിന് തുടക്കമായി ...

സൗജന്യ മെഡിക്കൽ ക്യാമ്പ് - Abeer Hospital Ruwi
10/12/2025

സൗജന്യ മെഡിക്കൽ ക്യാമ്പ് - Abeer Hospital Ruwi


04/12/2025


പ്രിയ കോട്ടയം ഡിസ്റ്റിക് പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളെ എല്ലാവർക്കും നമസ്കാരം ഈ വരുന്ന ഡിസംബർ അഞ്ചാം തീയതി വെള്ളിയാഴ്ച...
01/12/2025

പ്രിയ കോട്ടയം ഡിസ്റ്റിക് പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളെ എല്ലാവർക്കും നമസ്കാരം

ഈ വരുന്ന ഡിസംബർ അഞ്ചാം തീയതി വെള്ളിയാഴ്ച അബീർ ഹോസ്പിറ്റലുമായി ചേർന്ന് ഒരു മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട് എല്ലാ പ്രിയപ്പെട്ടവരും ആ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണം കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ആണ് നടത്തുന്നത് എല്ലാ പ്രിയപ്പെട്ടവരും ഈ ഒരു അവസരം പ്രയോജനപ്പെടുത്തണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
തുടർന്നു നമ്മൾ രജിസ്ട്രേഷൻ ലിങ്ക് ഇടുന്നതായിരിക്കും എല്ലാവരും അവരവരുടെ പേരും കോൺടാക്ട് നമ്പറും അതിൽ രേഖപ്പെടുത്തണം.

https://chat.whatsapp.com/Ivgb6C7aCBXDKilggM0ZIA?mode=hqrt2

സസ്നേഹം
ബാബു തോമസ്
പ്രസിഡൻറ്
KDPA

KDPA ഒന്നിച്ചോണം 2025ഈ വർഷത്തെ ഓണാഘോഷവും വാർഷിക പൊതുയോഗവും നടക്കുന്നു
24/10/2025

KDPA ഒന്നിച്ചോണം 2025

ഈ വർഷത്തെ ഓണാഘോഷവും വാർഷിക പൊതുയോഗവും നടക്കുന്നു

Happy Easter
20/04/2025

Happy Easter

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ... ✨✨ഹൃദ്യമായ വിഷു ആശംസകള്‍ ✨✨
14/04/2025

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...

✨✨ഹൃദ്യമായ വിഷു ആശംസകള്‍ ✨✨

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (KDAP)  സ്‌പോർട്സ് വിഭാഗം അംഗങ്ങൾക്കായി ഈ കഴിഞ്ഞ വെള്ളിയാഴ്ച 28 March2025നു  റൂവി...
08/04/2025

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (KDAP) സ്‌പോർട്സ് വിഭാഗം അംഗങ്ങൾക്കായി ഈ കഴിഞ്ഞ വെള്ളിയാഴ്ച 28 March2025നു റൂവി ടാലെന്റ്റ് സ്പേസിൽ സംഘടിപ്പിച്ച ചെസ്സ് & ക്യാരംസ് മത്സരങ്ങൾ പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത വാർഷിക വേദിയിൽ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
വിജയികളുടെ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കിന്നു.
*CHESS*
Sub-Junior
Winner : ആർണവ് സന്ദീപ്
Runner : ആരവ് സന്ദീപ്

Junior
Winner : ഗൗതം ആർ നായർ
Runner : ആവണി സതീഷ്

Senior
Winner : സബിത ലിജോ അലക്സ്‌
Runner : സജി

*CARROM*
Sub-Junior
Winner : ആർണവ് സന്ദീപ്
Runner : അനിക ആർ

Junior
Winner : നദാൽ സുരേഷ്

Senior
Winner : പ്രിയരാജ്‌ ജനാർദ്ദന പണിക്കർ
Runner : സതീഷ് കുമാർ

ജഡ്ജ്സ് അരവിന്ദ് നായർ.,സുജിത് എന്നിവരും , KDPA സ്പോർട്സ് കമ്മിറ്റിക്കുവേണ്ടി സുരേഷ് കുമാറും ജാൻസ് അലക്സും ആയിരുന്നു ഈ മത്സരം കോർഡിനേറ്റ് ചെയ്‌തത്. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, ഹരിദാസ്, രാഹുൽ, കിരൺ, ബിജോയ്‌, രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്കെടുത്തവർക്ക് ഗ്ലോബൽ മണി എക്സ്ചേഞ്ച് വക സമ്മാനങ്ങൾ നല്കി. കുട്ടികളെയും മറ്റു അംഗങ്ങളെയും സ്പോർട്സിലേക്ക് കൂടുതൽ സജീവമാകുവാൻ വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നത് എന്ന് KDPA എക്സിക്യൂട്ടീവ്സ് അറിയിച്ചു.

മസ്കറ്റ് - കോട്ടയം പ്രവാസി കൂട്ടായ്മ ഇഫ്താർ നടത്തി.  ഒമാനിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (KDPA) ഇഫ്താർ റൂവി സ...
27/03/2025

മസ്കറ്റ് - കോട്ടയം പ്രവാസി കൂട്ടായ്മ ഇഫ്താർ നടത്തി.

ഒമാനിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (KDPA) ഇഫ്താർ റൂവി സി ബി ഡി യിലുള്ള ടാലന്റ് സ്പേസിൽ വെച്ചു നടത്തുകയുണ്ടായി. കോട്ടയം പ്രവാസികളും സുഹൃത്തുക്കളും അവരുടെ കുടുംബവും മറ്റു സംഘടനകളുടെ പ്രതിനിധികളും ഈ പുണ്യറമദാൻ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. വനിത വിഭാഗം സെക്രട്ടറി സബിത ഏവരെയും സ്വാഗതം ചെയ്തു, തുടർന്നു പ്രസിഡന്റ് ബാബു തോമസ് ഇഫ്താർ സ്നേഹസംഗമത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയശ്രീ ഷക്കീൽഹസ്സൻ മീഡിയ വൺ ഒമാൻ മാനേജരെ ആദരിക്കുകയും ചെയ്തിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, പ്രിയരാജ്, ജാൻസ് അലക്സ്‌, രാഹുൽ, സുരേഷ്, ഹരിദാസ്, അരവിന്ദ് നായർ എന്നിവർ ഇഫ്താറിന് നേതൃത്വം നല്കി. ഈ വരുന്ന മാർച്ച്‌ 28ന് വെള്ളിയാഴ്ച ടാലന്റ് സ്പേസിൽ വെച്ചു KDPA സംഘടിപ്പിക്കുന്ന ചെസ്സ് -കാരംസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനവും നടത്തി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9978 0693.

പ്രിയ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളെ നമ്മുടെ അംഗങ്ങൾക്ക് വേണ്ടി സംഘടന നടത്തുന്ന സ്പോർട്സ് ടൂർണമെന...
21/03/2025

പ്രിയ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളെ നമ്മുടെ അംഗങ്ങൾക്ക് വേണ്ടി സംഘടന നടത്തുന്ന സ്പോർട്സ് ടൂർണമെന്റിലേക്ക് നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ പങ്കാളിത്തം അഭ്യർത്ഥിച്ചുകൊള്ളുന്നു അഞ്ചുവയസ്സ് മുതൽ മുതിർന്നവർക്ക് വരെയുള്ള മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് എത്രയും പെട്ടെന്ന് ടീമിൻറെ പേര് കൊടുത്ത് ഈ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകണം.

പ്രിയ കുടുംബാംഗങ്ങളെ പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുക്കുന്ന ക്യാരംസ്, ചെസ്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും ഈ മാസം 24 ആം തീയതിക്ക് മുൻപ് പേര് നൽകേണ്ടതാണ്.

രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് കമെന്റിൽ നൽകിയിട്ടുണ്ട്

ബാബു തോമസ്
പ്രസിഡൻറ്
KDPA

കോട്ടയം  ഡിസ്ട്രിക്ട്  പ്രവാസി അസോസിയേഷൻ (KDPA) നേതൃത്വത്തിൽ നമ്മുടെ അംഗങ്ങൾക്കായി ചെസ്സ് & ക്യാരംസ് മത്സരങ്ങൾ സംഘടിപ്പി...
07/03/2025

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (KDPA) നേതൃത്വത്തിൽ നമ്മുടെ അംഗങ്ങൾക്കായി ചെസ്സ് & ക്യാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള 5 വയസ്സിനു മുകളിലുള്ളവർ മാർച്ച് 20 മുൻപായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

Jans 99880794 / Suresh 97842002

Address

Muscat

Website

Alerts

Be the first to know and let us send you an email when Kottayam District Pravasi Association - KDPA OMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share