ENORA OMAN

ENORA OMAN ENORA (EDAKKAZHIYUR NON RESIDENTS ASSOCIATION) OMAN

മാഞ്ചസ്റ്റർ സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ എടക്കഴിയൂരിന്റെ അഭിമാനം ഡോ. മുബീന അഷ്‌കർ ...
25/04/2026

മാഞ്ചസ്റ്റർ സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ എടക്കഴിയൂരിന്റെ അഭിമാനം ഡോ. മുബീന അഷ്‌കർ ബാബുവിന് ENORA OMAN-ന്റെ ഒരായിരം അഭിനന്ദനങ്ങൾ! 🎓✨

എനോറ ഒമാൻ സംഘടിപ്പിക്കുന്ന കുടുംബ സംഗമം 2025 നവംബർ 28ന്  മസ്ക്കറ്റിലെ നസീം ഗാർഡൻ അടുത്തുള്ള ഫാം ഹൗസിൽ സംഘടിപ്പിക്കുന്നു....
27/11/2025

എനോറ ഒമാൻ സംഘടിപ്പിക്കുന്ന കുടുംബ സംഗമം 2025 നവംബർ 28ന് മസ്ക്കറ്റിലെ നസീം ഗാർഡൻ അടുത്തുള്ള ഫാം ഹൗസിൽ സംഘടിപ്പിക്കുന്നു. നമ്മുടെ നാടിൻ്റെ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കാൻ ഈ പരിപാടിയിലേക്ക് എടക്കഴിയൂരിലെ മുഴുവൻ ആളുകളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

 🏆🇮🇳
03/11/2025

🏆🇮🇳

28/10/2025

പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ TV സുരേന്ദ്രൻ എനോറ ഒമാന് ആശംസകൾ നേരുന്നു

*എനോറ ഒമാൻ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു*2024ൽ ബോഡി ബിൽഡർ മിസ്റ്റർ ഒമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട  എടക്കഴിയൂർ സ്വദേശി  എം ...
08/10/2025

*എനോറ ഒമാൻ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു*

2024ൽ ബോഡി ബിൽഡർ മിസ്റ്റർ ഒമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട
എടക്കഴിയൂർ സ്വദേശി എം എച്ച് അനഫി എനോറയുടെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചു.

എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ "എനോറ" ഒമാനിലും തുടക്കം കുറിച്ചു.°°°°°°°°°°°°°°°°°°°°°°°°°°°°°°°°°വിദേശ രാജ്യങ്ങളിൽ താ...
07/10/2025

എടക്കഴിയൂർ പ്രവാസികളുടെ
കൂട്ടായ്മ
"എനോറ" ഒമാനിലും തുടക്കം കുറിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ) ഒമാനിലും രൂപീകരിച്ചു.
എടക്കഴിയൂർ എന്ന സ്വന്തം നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ നാട്ടുനന്മ വിളിച്ചോതുന്ന സൗഹൃദ കൂട്ടായ്മയാണ് എനോറ.
2004ൽ യുഎഇയിലും 2014 ഖത്തറിലും രൂപംകൊണ്ട എനോറ 2025 ഒക്ടോബർ രണ്ടിന് ഓമനിലും എനോറ ഒമാൻ എന്ന പേരിൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.

മസ്കറ്റിൽ നടന്ന പ്രഥമജനറൽബോഡിയോഗത്തിൽ സീനിയർ മെമ്പർ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒമാൻ തൃശൂർ ഓർഗനൈസേഷൻ (OTO) പ്രസിഡന്റ് നസീർ തിരുവത്ര, PK ബഷീർ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സീനിയർ അംഗം ഒ.അബ്ദുൾ അസീസ് കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്‌ സംസാരിച്ചു.

യോഗത്തിൽ പ്രസിഡണ്ട്‌ അൻവർ വളയം തോട് അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ് എൻ കെ സ്വാഗതവും ട്രഷറർ ഹാരിസ് കബീർ നന്ദിയും പറഞ്ഞു.

Address

Al-Sib

Website

Alerts

Be the first to know and let us send you an email when ENORA OMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share