14/04/2025
ഓർമ്മകൾ...... ഏവർക്കും വിഷു ആശംസകൾ ഓർമ്മകുറിപ്പ്
ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് പേർ ഉണ്ട് അതിൽ രണ്ട് പേരാണ് മൂപ്പത് വർഷങ്ങൾക്ക് മുൻപ് ഗൾഫാർ മുഹമ്മദാലി സാർ പണിത് നൽകുന്ന വീട് പണിയുടെ ഭാഗമായി ഞാൻ വന്ന സമയം മുതൽ മാനങ്ങത്ത് ഭാസ്ക്കരൻ മാമനും വിലാസിനി അമ്മായിയുമായി ഉള്ള ബന്ധം മകനെ പോലെ ചേർത്ത് പിടിച്ച് മാതാവോളം സ്നേഹം നൽകിയും വിശേഷദിവസങ്ങൾ വരുമ്പോൾ വീട്ടിലെ ഒരു അംഗത്തെ പോലെ, ഒരു പാട് വിഷുവും, ഓണസദ്യയും നൽകിയ ഓർമ്മകളിലെ ആ പഴയ കാല രുചി എല്ലാം മാഞ്ഞ് പോയി ഇന്ന് ഓർമ്മകളിൽ ജീവിക്കുന്നു . ഇന്നും ആ കുടംബമായി അവരുടെ മക്കളുമായി അവരിൽ ഒരാളായി ആ ബന്ധം ചേർന്ന് പോവുന്നു.കാലങ്ങൾക്ക് ശേഷം ഇന്ന് അവരുടെ മകൻ ഹരിഷ് ചേട്ടൻ്റെയും ഹണി ചേച്ചിയുടെയും കുംബത്തിൻ്റെ ഒപ്പം വിഷു സദ്യ കഴിച്ചു. ഒരു പാട് സന്തോഷവും മാമൻ്റെയും അമ്മായി യുടെയും ഓർമ്മകൾ മനസിനെ നൊമ്പരപെടുത്തി . ഇന്നും എന്നെ ചേർത്ത് പിടിക്കുന്ന സ്നേഹിക്കുന്ന ഒരു പാട് അമ്മമാർ എൻ്റെ കുടുംബത്തിനൊപ്പമുണ്ട്. ദൈവം നമ്മിൽ നിന്ന് വിടപറഞ്ഞ വർക്ക് അത്മാവിന് നിത്യശാന്തി നൽകട്ടെ എന്നും നമ്മുടെ ഓർമ്മയിൽ ജീവിക്കട്ടെ പ്രാർഥനയോടെ അബ്ദുൾ അസിസ് തളിക്കുളം. എല്ലാവർക്കും വിഷു ആശംസകൾ