23/05/2026
കുവൈത്ത് സിറ്റി : കുവൈത്തിലും കേരളത്തിലും കഴിഞ്ഞ പത്ത് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ 'ലാൽകെയേർസ് കുവൈത്തിന്റെ' 10ാമത് വാർഷിക പൊതുയോഗം അബ്ബാസിയയിൽ വച്ച് നടന്നു. പ്രസിഡന്റ് രാജേഷ് ആർ ജെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും ജോ.ട്രഷറൽ സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വൈസറി ബോർഡ് അംഗങ്ങളായ ജേക്കബ് തമ്പി 2026-2027 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിക്കുകയും,മനോജ് മാവേലിക്കര ആശംസകൾ നേരുകയും ചെയ്തു. 2026-2027വർഷത്തെ ഭാരവാഹികളായി രാജേഷ് ആർ ജെ (പ്രസിഡന്റ്) ജോസഫ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്) ഷിബിൻ ലാൽ (ജനറൽ സെക്രട്ടറി) ജിഷ അനു(ജൊ:സെക്രട്ടറി) അനീഷ് സി നായർ(ട്രഷറർ)ജിതിൻ കൃഷ്ണ (ജൊ: ട്രഷറർ) അഡ്വൈസറി ബോർഡ് മെമ്പർമ്മാരായി മനോജ് മാവേലിക്കര,ജേക്കബ് തമ്പി അനിൽ നമ്പ്യാർ(ഒഫിഷ്യൽ മീഡിയ)എന്നിവരെയും കോഡിനേറ്റേർമാരായി ,പ്രശാന്ത് കൊയിലാണ്ടി,ശരത് കാട്ടൂർ(മീഡിയ) രാധ റ്റി നായർ(ലേഡീസ് വിംഗ് )റെനി ജോണി(ജൊ:കോഡിനേറ്റർ)അനീഷ് സി(വെൽഫയർ)രഞ്ജിത്ത് ആർ നായർ(ഇവന്റ്) ബൻസി കെ ബേബി,മനോജ് എസ് പിള്ള,ജോർളി ജോസ്(ഫാൻസ്)എന്നിവരെയും,എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി വേണുഗോപാൽ ആർ നായർ,രഞ്ജിത്ത് രാജ് ആർ,ലെനിൻ എം ജി,അമൽജിത്ത് കരിപ്പിടി,സനോജ്,പ്രേംശരത് എന്നവരെയും തെരഞ്ഞെടുത്തു. അലക്സ് പി ജേക്കബ്(മെഹബുള്ള) കണ്ണൻ വി എസ്(മംഗഫ്) രാഹുൽ കോട്ടക്കുളം,ശ്രീജിത്ത് നായർ(അബ്ബാസിയ)അനന്ദു മോഹനൻ(റിഗ്ഗയ്)ഷിജു മോഹനൻ(ഫർവ്വാനിയ)പ്രവീൺ കുമാർ(ഖൈത്താൻ)നവിൻ ജോർജ്ജ്(സാൽമിയ) എന്നിവരാണ്
ഏരിയ കോഡിനേറ്റേർമാർ.