Kss muppainad

Kss muppainad Healthy Farmer Wealthy Nation

Avocado വിൽപനക്ക്.ഒരു കിലോ 200 രൂപ.+ courier charges ആവശ്യക്കാർ ബന്ധപ്പെടുക.8606154421
17/03/2026

Avocado വിൽപനക്ക്.

ഒരു കിലോ 200 രൂപ.+ courier charges

ആവശ്യക്കാർ ബന്ധപ്പെടുക.
8606154421

ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും കോഫീ ബോർഡ് പദ്ധതി വിശദീകരണവും നടത്തി റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും, ഹാൻഡ് ഇൻ ഹാൻ...
10/03/2026

ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും കോഫീ ബോർഡ് പദ്ധതി വിശദീകരണവും നടത്തി

റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ യും, കോഫീ ബോർഡും സംയുക്തമായി റിപ്പൺ പുതുക്കാട്ടിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും കോഫീ ബോർഡിൻറെ പദ്ധതികളെ കുറിച്ചും . ഇ.യു.ഡി.ആർ രജിസ്ട്രേഷൻ്റെ പ്രാധാന്യത്തെ കുറിച്ചും വിഷയാവതരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അരുൺ ദേവ് ഉദ്ഘാടനം ചെയ്തു. കാപ്പി കർഷകർ സർകാർ പദ്ധതികൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിട്ടയേഡ് യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ ശങ്കരനാരായണൻ, കോഫി ബോർഡ് ജൂനിയർ ലൈസൻ ഓഫീസർ പി ടി ജയൻ എന്നിവർ വിഷയാവതരണം നടത്തി. കേര ഫീൽഡ് കോർഡിനേറ്റർ അക്ഷര,കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് അനഘ, ഫീൽഡ് കോർഡിനേറ്റർ ഷമീൽ പികെ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര വനിതാ ദിനാഘോഷവും, കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് വനിതാ വിംഗ് രൂപീകരണവും.KSS മൂപ്പൈനാട് യൂണിറ്റ് പ്രസിഡണ്ട...
09/03/2026

അന്താരാഷ്ട്ര വനിതാ ദിനാഘോഷവും, കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് വനിതാ വിംഗ് രൂപീകരണവും.

KSS മൂപ്പൈനാട് യൂണിറ്റ് പ്രസിഡണ്ട് മൻസൂർ അലി പി കെ ഉദ്ഘാടനം ചെയ്യുന്നു.
March 8

08/03/2026
തൈകൾ വിതരണം ചെയ്തു തിനപുരം: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെറ നേതൃത്വത്തിൽ കാപ്പി കർഷക സെമിനാറിൽ പങ്കെടുത്ത 110 കർഷക...
07/03/2026

തൈകൾ വിതരണം ചെയ്തു

തിനപുരം: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെറ നേതൃത്വത്തിൽ കാപ്പി കർഷക സെമിനാറിൽ പങ്കെടുത്ത 110 കർഷകർക്ക് ജാതി, ഞാവൽ, രക്ത ചന്ദനം, മഹാഗണി, പട്ട തൈകൾ വിതരണം ചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ ഷഫീക് അടാട്ടിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ കൈരളി, തിനപുരം, റിപ്പൺ 52, പുതുക്കാട്, വാളത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, കൗൺസിൽ അംഗം നജ്മുദീൻ എം പി, നിഅ്മത് പിച്ചൻ,സന്ദീപ് സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി

കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി വനിതാ സംഗമവും കിസാൻ സർവീസ് സൊസൈ...
05/03/2026

കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി വനിതാ സംഗമവും കിസാൻ സർവീസ് സൊസൈറ്റി വനിതാ വിംഗ് മൂപ്പൈനാട് യൂണിറ്റ് രൂപീകരണവും ഈ വരുന്ന ഞായർ വനിതാ ദിനത്തിൽ (2026 മാർച്ച് 8) റിപ്പൺ പുതുക്കാട് വെച്ച് നടത്തപ്പെടുകയാണ്.

ഗ്രാമീണ വനിതകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കിസാൻ സർവീസ് സൊസൈറ്റി വനിതാ വിങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ്.

വനിതാ വിങ്ങിൽ അംഗമാകുവാൻ താല്പര്യമുള്ള 18-60 വയസ്സ് പ്രായമുള്ള വനിതാ സുഹൃത്തുക്കൾ ബന്ധപ്പെടുക.

സ്നേഹപൂർവ്വം.

അയിഷ നഗീബ്
89217 45427
വൈ. പ്രസിഡൻ്റ്

സുനീറ പി
9847023684
സെക്രട്ടറി

കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട്

*ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും, കോഫീ ബോർഡ് പദ്ധതി വിശദീകരണവും,EUDR രജിസ്ട്രേഷനും*2026 മാർച്ച് 10 ചൊവ്വ റിപ്പൺ പുതുക്കാട് 9...
03/03/2026

*ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും, കോഫീ ബോർഡ് പദ്ധതി വിശദീകരണവും,EUDR രജിസ്ട്രേഷനും*

2026 മാർച്ച് 10 ചൊവ്വ
റിപ്പൺ പുതുക്കാട്
9.30 AM - 1.30 PM

*ഉദ്ഘാടനം: അരുൺ ദേവ്*
(വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്)

*സൈബർ സുരക്ഷ & ഡിജിറ്റൽ സാക്ഷരത*

വിഷയാവതരണം:*ശങ്കരനാരായണൻ*
(റിട്ട. ഡിജിഎം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)

*കോഫി ബോർഡ്സബ്സിഡി പദ്ധതികളുടെ വിശദീകരണവും EUDR രജിസ്ട്രേഷനും*

വിഷയാവതരണം: *പിടി ജയൻ*
( ജൂനിയർ ലൈസൻ ഓഫീസർ, കോഫി ബോർഡ്, ചുണ്ടേൽ)

ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ, കോഫി ബോർഡ്, കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.



രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക .

അയിഷ നജീബ്
8921745427
വൈ. പ്രസിഡൻ്റ്
കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട്

ഹൈഡ്രോപോണിക് ഫാമിംഗ് ആൻഡ് എൻജിനീയറിങ് പരിശീലനം നടത്തി റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്...
02/03/2026

ഹൈഡ്രോപോണിക് ഫാമിംഗ് ആൻഡ് എൻജിനീയറിങ് പരിശീലനം നടത്തി

റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ ഹൈഡ്രോപോണിക് ഫാമിംഗ് ആൻഡ് എൻജിനീയറിങ് പരിശീലനം നടത്തി. അമ്പലവയൽ കെവികെ യിലെ ഡോ റനീഷ് കെ വൈ വിഷയാവതരണം നടത്തി. ഹൈഡ്രോപോണിക് കൃഷിരീതിയെ കുറിച്ച് പഠിപ്പിക്കുകയും, ഡെമോ യൂണിറ്റ് സെറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് വൈ പ്രസിഡണ്ട് അയിഷ നജീബ്, ആക്ഷൻ എയ്ഡ് അസോസിയേഷൻ പ്രൊജക്ട് ഫെസിലിറ്റേറ്റർ ആൽഫ എന്നിവർ സംസാരിച്ചു.

ഇൻഡോർ പ്ലാൻറ് നിർമ്മാണ പരിശീലനം നടത്തി വടുവൻചാൽ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ ...
28/02/2026

ഇൻഡോർ പ്ലാൻറ് നിർമ്മാണ പരിശീലനം നടത്തി

വടുവൻചാൽ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ ഇൻഡോർ പ്ലാൻറ് നിർമ്മാണ പരിശീലനം നടത്തി.മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ ആപ്പാളം മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി വാർഡ് മെമ്പർ ഷമീർ അലി ഉദ്ഘാടനം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ അധ്യക്ഷനായി. ദേവിക സംഗീത് വിഷയാവതരണം നടത്തി. ആക്ഷൻ എയ്ഡ് അസോസിയേഷൻ പ്രൊജക്ട് ഫെസിലിറ്റേറ്റർ ആൽഫ പദ്ധതി വിശദീകരണം നടത്തി.പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഇൻഡോർ പ്ലാൻറ് വിതരണം ചെയ്യുകയും ചെയ്തു.

24/02/2026
സോപ്പ്,ഡിറ്റർജൻറ് , ലോഷൻ നിർമ്മാണ പരിശീലനം നൽകി അരപ്പറ്റ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അ...
23/02/2026

സോപ്പ്,ഡിറ്റർജൻറ് , ലോഷൻ നിർമ്മാണ പരിശീലനം നൽകി

അരപ്പറ്റ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ സൗജന്യ സോപ്പ്,ഡിറ്റർജൻറ് , ലോഷൻ നിർമ്മാണ പരിശീലനം നൽകി. മേലെ അരപ്പറ്റ മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി വാർഡ് മെമ്പർ ഷഫീഖ് അടാട്ടിൽ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റിസോഴ്സ് പേയ്സൺ ആലീസ് പരിശീലനത്തിന് നേതൃത്വം നൽകി. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ആക്ഷൻ എയ്ഡ് അസോസിയേഷൻ കോർഡിനേറ്റർ മൃദുൻ എന്നിവർ സംസാരിച്ചു.

സൗജന്യ ഹൈഡ്രോപോണിക് ഫാമിംഗ് ആൻഡ് എൻജിനീയറിങ് പരിശീലനം മാർച്ച് 3 ബുധൻ, പുതുക്കാട് 9 am to 4 pm *വിഷയാവതരണം: ഡോ. റനീഷ് കെ....
20/02/2026

സൗജന്യ ഹൈഡ്രോപോണിക് ഫാമിംഗ് ആൻഡ് എൻജിനീയറിങ് പരിശീലനം

മാർച്ച് 3 ബുധൻ, പുതുക്കാട്
9 am to 4 pm

*വിഷയാവതരണം: ഡോ. റനീഷ് കെ. വൈ*
അസി. പ്രൊഫസർ
ICAR - കൃഷി വിജ്ഞാന കേന്ദ്ര, വയനാട്
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി

കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് കൗൺസിൽ അംഗങ്ങളോ, SHG അംഗങ്ങൾ, JLG അംഗങ്ങൾ ആയവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്

സൽമാൻ എൻ റിപ്പൺ
8606154421
ജ. സെക്രട്ടറി
കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട്

Address

Puthukkad , Rippon
Wayanad
673577

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Kss muppainad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share