DYFI Wayanad

Call Directions Contact the organization

DYFI Wayanad DYFI വയനാട് ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർമാരുടെ 🎨🖌️മുഖം വരയ്ക്കാം🏆 🕯️ സമ്മാനം നേടാംനാളെ ബ്ലോക്ക് കേന്ദ്രങ്ങളിൽ
23/09/2026

മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർമാരുടെ
🎨🖌️മുഖം വരയ്ക്കാം
🏆 🕯️ സമ്മാനം നേടാം
നാളെ ബ്ലോക്ക് കേന്ദ്രങ്ങളിൽ

വയനാട് ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്...
22/09/2026

വയനാട് ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് DYFI നേതൃത്വത്തിൽ വനം പരിസ്ഥിതി മന്ത്രാലയത്തിന് മെയിൽ അയച്ചു. കൽപ്പറ്റയിൽ വച്ച് നടന്ന ജില്ലാതല പരിപാടി സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖല പൂർണമായി ഒഴിവാക്കണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നേരിട്ട് യോഗങ്ങൾ വിളിച്ച് ചേർക്കണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങൾ വച്ച് കൊണ്ടാണ് മേയിൽ അയക്കുന്നത്. സെപ്തംബർ 24 ന് 13 വില്ലേജ് കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കും.

വായനയുടെ സമരോത്സുകതയാക്കുക എന്ന മുദ്രാവാക്യമുയർത്തി വയനാട് ജില്ലയിൽ യുവധാര പ്രവർത്തനം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം സംസ്ഥ...
20/09/2026

വായനയുടെ സമരോത്സുകതയാക്കുക എന്ന മുദ്രാവാക്യമുയർത്തി വയനാട് ജില്ലയിൽ യുവധാര പ്രവർത്തനം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ഹാഷിക് കാമ്പ്രത്തിന് നൽകി നിർവഹിച്ചു.

16/09/2026

ബത്തേരി
പൊലീസ്‌ സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായുള്ള ലഹരിവസ്‌തുക്കൾ മോഷണംപോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബത്തേരി സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. ഓപ്പറേഷൻ തൂഫാനെന്ന പേരിൽ പിടിച്ചെടുക്കുന്ന ലഹരി വസ്‌തുക്കളുടെ അളവും അത്‌ നശിപ്പിച്ചുകളയുന്നതിന്റെ തെളിവും ആഭ്യന്തരവകുപ്പ് പുറത്തുവിടാൻ തയ്യാറാകണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ബത്തേരി എകെജി സെന്റർ പരിസരത്തുനിന്നും ആരംഭിച്ച മാർച്ച്‌ സ്‌റ്റേഷൻ കവാടത്തിൽ പൊലീസ്‌ ബാരിക്കേഡുവച്ച്‌ തടഞ്ഞു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വി അനീഷ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ഋതുശോഭ്‌ സ്വാഗതവും നിധീഷ്‌ സോമൻ നന്ദിയും പറഞ്ഞു.

ബത്തേരി തൊണ്ടിമുതൽ മോഷണം അട്ടിമറിക്കുന്നു; ഡിവൈഎഫ്‌ഐയുട പൊലീസ് സ്റ്റേഷൻ മാർച്ച്കൽപ്പറ്റബത്തേരി സ്റ്റേഷനിൽനിന്നും തൊണ്ടിമ...
15/09/2026

ബത്തേരി തൊണ്ടിമുതൽ മോഷണം അട്ടിമറിക്കുന്നു; ഡിവൈഎഫ്‌ഐയുട പൊലീസ് സ്റ്റേഷൻ മാർച്ച്

കൽപ്പറ്റ
ബത്തേരി സ്റ്റേഷനിൽനിന്നും തൊണ്ടിമുതലായ ലഹരിവസ്തുക്കൾ മോഷണംപോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പോലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് നാളെ ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് പൊലീസ് സ്റ്റേഷൻ മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ അടിയന്തരമായി തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടും കൊണ്ടാണ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്.

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ കാണാതായതിൽ ദുരൂഹത:  സമഗ്ര അന്വേഷണം വേണം DYFIസുൽത്താൻ ബത്തേരി പൊലീസ് സ്റ്...
12/09/2026

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ കാണാതായതിൽ ദുരൂഹത: സമഗ്ര അന്വേഷണം വേണം DYFI

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കേസുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് പാക്കറ്റുകൾ കാണാതായെന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്. പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടു വരാൻ സമഗ്ര അന്വേഷണം നടത്തണം.
2026 ജൂണിൽ പിടിച്ചെടുത്ത ഹാൻസ് പാക്കറ്റുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിലെ കെട്ടിടത്തോട് ചേർന്ന മുറിയിൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് 26ന് നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകൾ കാണാനില്ലെന്ന് മനസ്സിലാകുന്നത്.
പൊലീസ് സ്റ്റേഷനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ തന്നെ കാണാതാകുന്ന സാഹചര്യം എങ്ങനെ ഉണ്ടായെന്ന് പൊതുജനങ്ങളോട് വിശദീകരിക്കാൻ പോലീസ് തയ്യാറാവണം
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാനത്താകെ കോലാഹലങ്ങൾ കാട്ടി കൂട്ടുന്ന അഭ്യന്തര വകുപ്പിൻ്റെ ഭാഗത്ത് നിന്നും വേലി തന്നെ വിളവ് തിന്നുന്നതിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ രേഖകൾ, തൊണ്ടിമുതൽ രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികൾ എന്നിവ പരിശോധിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃതവും കർശനവുമായ നടപടി സ്വീകരിക്കണം.
പൊലീസ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സംഭവത്തിന്റെ സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

12/09/2026

അപ്രഖ്യാപിത പവർ കട്ടിനെതിരെ DYFI നേതൃത്വത്തിൽ കൽപ്പറ്റ KSEB ഓഫീസ് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനപശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക്തമാ...
04/09/2026

ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന

പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം

കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം
ജില്ലയിലെ തിരുനെല്ലി, പേര്യ തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്,നൂൽപ്പുഴ, അച്ചുരാനം, ചുണ്ടേൽ, കോട്ടപ്പടി, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളാർ മല ഉൾപ്പെടെ13 വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ജനജീവിതത്തെയും കൃഷിയെയും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി വനമേഖലകൾ മാത്രം ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് സർക്കാറിൻ്റെ നിലപാടിനെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.
കേന്ദ്ര നടപടിക്കെതിരെ ജില്ലയിലെ മന്ത്രിയായ ടി. സിദ്ധിക്കും യുഡിഎഫ് എംഎൽഎമാരും യുഡിഎഫ് സർക്കാറും മൗനം അവസാനിപ്പിച്ച് ഫലപ്രദമായ ഇടപെടൽ നടത്തണം. പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോ...
02/09/2026

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലും ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലും വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
ആർഎസ്എസ് വത്കണത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ
ജലപീരങ്കിയും ലാത്തികളുമായി ഭീകരവാദികളെ നേരിടുന്നത് പോലെ നേരിടുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.

കേരള സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.
എസ്എഫ്ഐ
കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് വലിയ പരിക്കാണ് സംഭവിച്ചത്.
വൈഷ്ണവി ഷാജിയുടെ മുഖം അടിച്ചു പൊട്ടിക്കുകയും കണ്ണിനു സമീപം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേരള സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ചിനെ ക്രൂരമായി ആണ് പോലീസ് നേരിട്ടത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം നടത്തുകയും പരിക്കേൽക്കുകയും ചെയ്തു.
ഇങ്ങനെ ആർഎസ്എസ് വത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനങ്ങൾ തെരുവിലിറങ്ങും.
ശക്തമായ യുവജന പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.ആർഎസ്എസിനെയും കേന്ദ്രത്തെയും തൃപ്തിപ്പെടുത്താൻ
ന്യായമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്ക...
30/08/2026

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണ്.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് ഏറെ മുന്നോട്ടുപോയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാന്നിധ്യവും വളരെയേറെ ഉന്നതമാണ് ഇന്ന്.
അതിൽ തന്നെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ തൊഴിലുകളിലും വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
അവരിൽ ഉന്നതമായ പദവികൾ വഹിക്കുന്നവരുണ്ട്.
പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരുണ്ട്.
അത്തരത്തിൽ കാലഘട്ടത്തിൻറെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയത് നിർഭാഗ്യകരമാണ്.
സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഈ സർക്കുലറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Kalpetta
Wayanad
673591

Telephone

9496810708

Website

Alerts

Be the first to know and let us send you an email when DYFI Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Wayanad:

Shortcuts

Share