JIH women's wandoor

JIH women's wandoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JIH women's wandoor, Community Organization, Wandoor.

20/03/2026
السلام عليكم ജമാഅത്തെ ഇസ്‌ലാമി വണ്ടൂർ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം സഹോദര സമുദായത്തിലെ സഹോദരിമാരുടെ പ...
02/03/2026

السلام عليكم
ജമാഅത്തെ ഇസ്‌ലാമി വണ്ടൂർ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം സഹോദര സമുദായത്തിലെ സഹോദരിമാരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാഥന് സ്തുതി🤲🏻 30 പ്രവർത്തകരും കുട്ടികളുൾപ്പെടെ നൂറോളം സഹോദരിമാർ പങ്കെടുത്ത പരിപാടിയിൽ
ജില്ലാ സമിതി അംഗം ഷറഫുന്നീസ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഏരിയ കൺവീനർ താജുന്നിസ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബൽക്കീസ് സ്വാഗതം പറഞ്ഞു. ശേഷം ജഅ്ഫർമാഷ് ഇഫ്താർ സന്ദേശം നൽകി. ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ആദ്യത്തേത് നമസ്ക്കാരമാണെന്നും ആ നമസ്ക്കാരത്തിൻ്റെ രൂപത്തെ കുറിച്ച് ഖുർആനിൽ പറയാതെ മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദവും നിലനിർത്തുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ചാണ് പ്രതിപാതിക്കുന്നത്. പണ്ടുകാലത്ത് സൗഹൃദങ്ങൾ പങ്കുവെക്കാൻ കുളക്കടവുകളും, കിണറ്റിൻകരയും , ചായമക്കാനികളുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് അതെല്ലാം അന്യംനിന്നു പോയി. പകരം നമ്മൾക്ക് കൂടിയിരിക്കാനും പരസ്പ്പരം പങ്കുവെക്കാനുമുള്ള അവസരം നൽകുന്നത് ഇങ്ങനെയുള്ള സൗഹൃദ സംഗമങ്ങളാണ് എന്ന് അദ്ദേഹം പങ്കു വെച്ചു.
സഹോദരിമാർക്കൊപ്പം ചെറിയ കുട്ടികളും നോമ്പനുഷ്ടിച്ചു കൊണ്ടാണ് സംഗമത്തിനെത്തിയത്. ഇതു പോലുള്ള സംഗമങ്ങളും സന്ദേശങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഓരോ കുടുംബങ്ങൾക്കും ' പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികൾ കൂടി ഇങ്ങനെയുള്ള സന്ദേശങ്ങൾ കേൾക്കാനുള്ള അവസരങ്ങൾ ഒരുക്കിത്തരണമെന്നും ഹൃദയത്തിന് വല്ലാത്ത ആശ്വസവുമായാണ് തിരിച്ചു പോകുന്നതെന്നും ഒരു സഹോദരി അഭിപ്രായപ്പെട്ടു. ഈ സന്ദേശം എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞും കേട്ടു എന്നും നിങ്ങളുടെ ഈ ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ കാണുമ്പോൾ ഞങ്ങൾക്കും ഇങ്ങനെയൊക്കെ സംഘടിപ്പിച്ചു കൂടെ എന്നുമുള്ള ചോദ്യം സ്വന്തത്തോട് തന്നെ അവർ ചോദിച്ചു എന്നും പറഞ്ഞു.
ജാതിയുടേയും മതത്തിൻ്റെയും വർണ്ണത്തിൻ്റെയും പേരിൽ തമ്മിലടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും നീതി നിഷേധിക്കപ്പെട്ട് അവകാശങ്ങൾ നഷ്ട്ടപ്പെട്ട് അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹം നമുക്കിടയിലുണ്ട് അവരെ ചേർത്തു നിർത്തണം . ബുദ്ധികൊണ്ട് സൃഷ്ടാവിനെ അറിഞ്ഞ് ആത്മാവ് കൊണ്ട് സൃഷ്ടാവിനോടടുത്ത് ശരീരം കൊണ്ട് സൃഷ്ടികളെ സേവിക്കുന്ന ഒരു ജീവിത പദ്ധതിയാണ് ഖുർആൻ'. ഇങ്ങനെ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്ന ഒരു വിശ്വാസിക്ക് വിശുദ്ധ ഖുർആൻ 65 ാം അധ്യായത്തിൽ പറഞ്ഞത് എല്ലാ വിധ വിഷമങ്ങളിൽ നിന്നും മോചനം നേടാനുള്ള മാർഗം അവന് ഒരുക്കിക്കൊടുക്കും. അവന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത മാർഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും. അത് കൊണ്ട് ഹൃദയത്തെ വിശാലമാക്കി പരസ്പ്പരം സ്നേഹിക്കുകയും സൗഹാർദം സ്ഥാപിക്കുകയും ചെയ്യുക എന്ന് സമാപനത്തിൽ ഏരിയ സെക്രട്ടറിയേറ്റ് അംഗം ശൈമ പറഞ്ഞു.
വിഭവ സമൃതമായ ഭക്ഷണം ഒന്നിച്ചിരുന്ന് ഊട്ടിയും ശേഷം GK യുടെ "സന്മാർഗം വെളിച്ചത്തിനെന്തൊരു വെളിച്ചം "എന്ന പുസ്തകവും വളരെ സന്തോഷത്തോടെ ഏറ്റുവാങ്ങിയാണ് പ്രിയപ്പെട്ടവരെ യാത്രയാക്കിയത്.
പ്രപഞ്ചനാഥൻ ഇഹലോകത്ത് അതിൻ്റെ പ്രതിഫലനവും പരലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലവും നൽകി അനുഗ്രഹിക്കുമാറാക്കട്ടെ امين

All are welcome,✨
24/02/2026

All are welcome,✨

بسم الله الرحمن الرحيم 🌙🌙🌙🌙🌙🌙ഇസ്സത്താണ് ഇസ് ലാം വീണ്ടെടുപ്പാണ് റമദാൻ എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി വണ്...
14/02/2026

بسم الله الرحمن الرحيم
🌙🌙🌙🌙🌙🌙
ഇസ്സത്താണ് ഇസ് ലാം വീണ്ടെടുപ്പാണ് റമദാൻ എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി വണ്ടൂർ വനിതാഏരിയ WIC യിൽ വെച്ച് റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു .2.35 ന് ആരംഭിച്ച പരിപാടി ഖുർആനിൽ നിന്ന് ശൈമ യൂനുസും
സ്വാഗതം ഏരിയാ സെക്രട്ടറി ബൽക്കീസും അധ്യക്ഷഭാഷണം കൺവീനർ താജുന്നിസയും നിർവ്വഹിച്ചു. പ്രൗഢ ഗംഭീരമായ സംസാരം കൊണ്ടും ഇടക്കിടെയുള്ള അറബി കവിതകൾ കൊണ്ടും സദസ്സിനെ പിടിച്ചു കുലുക്കിയ
പൊന്നാനി ഏരിയ കൺവീനർ ഉമൈമത്ത് Tr ടെ പ്രഭാഷണം വളരെ ശ്രദ്ധേയമായി. മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി അംഗവും ഏരിയ സെക്രട്ടറിയേറ്റ് അംഗവുമായ ഷറഫുന്നീസയുടെ സമാപന പ്രാർത്ഥനയോടെ അവസാനിച്ചു.

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന അവകാശങ്ങളുടെ നിഷേധ കേന്ദ്രങ്ങളാകരുത് -*പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധര...
18/10/2025

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന അവകാശങ്ങളുടെ നിഷേധ കേന്ദ്രങ്ങളാകരുത് -*

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം ഭരണഘടനാ അവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും കടുത്ത ലംഘനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവകാശ നിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണം.

https://dxlink.in/11iyq94

https://dxlink.in/et6uute

Address

Wandoor

Website

Alerts

Be the first to know and let us send you an email when JIH women's wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share