29/12/2025
സയ്യിദുൽ ഉലമ 🔥🔥🔥
🔹ഈ കപ്പലിന്റെ കപ്പിത്താൻ
ആർത്തലച്ചു ആർത്തിരമ്പി
മലപോലെ ആഞ്ഞടിച്ചു വരുന്ന തിരമാലകളെ
കീറിമുറിച്ച്
ഈ കപ്പലിനെ സുരക്ഷിതമായി
കരക്കണച്ചു നങ്കൂരമിട്ടിരിക്കുന്നു ❗
🔹കടൽ പ്രക്ഷുബ്ധമായിരുന്നു
കാലാവസ്ഥ പ്രതികൂലമായിരുന്നു
കപ്പലിലേയും കടലിലെയും കടൽക്കൊള്ളക്കാരെ
കരുതലോടെയും കരുത്തോടെയും നേരിടേണ്ടതുണ്ടായിരുന്നു
അതെല്ലാം പുഷ്പം പോലെ നേരിട്ടു❗
🔹കക്ഷിരാഷ്ട്രീയ
ഭേദമന്യേ
എല്ലാവരെയും
ചേർത്തുപിടിച്ചു
🔹വിവിധ മത - സാംസ്കാരിക നായകരെയും ചേർത്തുനിർത്തി !
🔹മനുഷ്യത്വവും മതേതരത്വവും
സൗഹൃദവും
ഊന്നി ഊന്നി
ഉഘോഷിച്ചു !
🔹സമസ്തയുടെ
ആദർശത്തെ അരക്കിട്ടുറപ്പിച്ചു !
🔹അടുത്ത ഒരു നൂറ്റാണ്ടുകാലഘട്ടത്തേക്ക്
സമസ്ത പ്രവർത്തകരെ ഊർജ്ജവും പ്രചോദനവും നൽകി പ്രചോദിപ്പിച്ചു!!
🔹പഴമയും പാരമ്പര്യവും പേറുന്ന ഒരു സംഘടനയുടെ
അധ്യക്ഷ പദവിയിലിരുന്ന്
കാലികവും കാലോചിതവുമായ
വർത്തമാനങ്ങൾ
പറഞ്ഞു
മാധ്യമങ്ങളെ പോലും അമ്പരപ്പിച്ചു
🔹 വിശ്വാസി വൃത്തത്തിൽ
ഒതുങ്ങിയ സമസ്തയെ പുറത്തെത്തിച്ചു കേരളത്തിലെ മുഴുവൻ ബഹുജനങ്ങളുടെയും
മത രാഷ്ട്രീയ
സാംസ്കാരിക നേതാക്കളുടെയും
അഭിവാദ്യങ്ങൾക്കും പ്രശംസകൾക്കും
വഴിതെളിച്ചു💪🏼
🔹ആരെന്തു പറഞ്ഞാലും
ശതാബ്ദി സന്ദേശ യാത്ര
സമസ്ത ചരിത്രത്തിലെ
രജത രേഖയായി
കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു
🔹ഈ കപ്പലും കപ്പിത്താനും
സുശക്തവും സർവ്വ സജ്ജവും സുരക്ഷിതവും ആണ്👌🏼👌🏼👌🏼👌🏼👌🏼
🌲🌲🌲🌲🌲🌲🤲🏼
نفسي فداء لك سيد العلماء
والناس خلفك بالوفا ورجاء
സയ്യിദുൽ ഉലമാ
അവർകളെ എൻറെ സ്വശരീരം തന്നെ അങ്ങേക്ക് ദണ്ഡമാണ്
പ്രതീക്ഷയോടെയും വിശ്വസ്തതയോടെ എല്ലാത്തിനും സജ്ജമായി ജനങ്ങളുടെ പിന്നിലുണ്ട്
💐💐💐💐💐💐💐