26/01/2026
വർണ്ണങ്ങളിൽ വിസ്മയക്കാഴ്ചയൊരുക്കി
വൈപ്പിൻ ഏരിയ മലർവാടി 'മഴവില്ല് ' ബാല ചിത്രരചനാ മത്സരം 2026............................................
മലർവാടി 'മഴവില്ല്' സംസ്ഥാന ബാല ചിത്രരചനാ മത്സരം 2026 എടവനക്കാട് ഇല്ലത്തുപടി കാരുണ്യ ഭവൻ ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ടു.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി 361 കുരുന്നുകൾ 4 കാറ്റഗറികളിലായി മാറ്റുരച്ചു.
മത്സരത്തിൽ വിജയികളായ താഴെ പറയുന്നവരുടെ ചിത്രങ്ങൾ മികച്ച ചിത്രങ്ങളായി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കാറ്റഗറി 1
അർച്ചന പി ആർ (സെന്റ് അഗസ്റ്റിൻസ് ലവ് ഫോഴ്സ് - കുഴുപ്പിള്ളി),
പൗർണമി അരുൺ (എസ് എം എൽ പി എസ് ചെറായി),
ആലിയ എൻ എസ് (സെന്റ് അഗസ്റ്റിൻസ് ലവ് ഫോഴ്സ് കുഴുപ്പിള്ളി)
കാറ്റഗറി 2
അൻവിത ദേവി(സെന്റ് അംബ്രോസ് എൽപിഎസ് എടവനക്കാട്)
അഭിനന്ദ് എം.എം. (എസ് പി എസ് എൽ പി എസ് - എടവനക്കാട്)
കാതറിൻ ടിനു (അസീസി പബ്ലിക് സ്കൂൾ പെരുമ്പിള്ളി )
കാറ്റഗറി 3
ആൽഡ്രിയ അനിൽ (എൽ എഫ് യു പി എസ് - പള്ളിപ്പോർട്ട് )
ഹേയ്തൻ ടി മിത്ര (അസീസി പബ്ലിക് സ്കൂൾ പെരുമ്പിള്ളി)
ദൃശ്യ പി എം (എസ് കെ വി എ എൽപിഎസ് ഞാറക്കൽ)
കാറ്റഗറി 4
ഇഷാൻ (എൽ എഫ് യു പി എസ് പള്ളിപ്പോർട്ട് )
ഹൃദ്യ പി.എം. (എസ്ഡിപിഐ കെപിഎം എച്ച് എസ് എടവനക്കാട് )
അമന്യ സുജിത്ത് (എച്ച് ഐ എച്ച് എസ് എസ് എടവനക്കാട്)
തുടർന്ന് മലർവാടി രക്ഷാധികാരി കെ എം.താരിഖിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ "സ്ക്രീൻ ടൈം എങ്ങനെ കുറക്കാം " എന്ന വിഷയത്തിൽ കെ.എസ്.മഹ്ബൂബ് പാരന്റിങ് ക്ലാസ് നടത്തി. മലർവാടി ഏരിയ കോഡിനേറ്റർമാരായ പി എം ഹാരിസ് , വഹീദ ടീച്ചർ വനിതാ രക്ഷാധികാരികളായ ഹബീബ ടീച്ചർ, മഹറുന്നിസ്സ എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രകല അധ്യാപകൻ ഭൂമി ബാബു, മനാഫ് എടവനക്കാട് എന്നിവർ മത്സരങ്ങൾ ജഡ്ജ് ചെയ്തു.