05/09/2026
''ചെലവ് ചുരുക്കുന്നത് ഉൾപ്പെടെ മുൻ സർക്കാരിൽ നിന്ന് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും, അനാവശ്യ നിയമനങ്ങൾ ഒഴിവാക്കും ''
(വീഡി സതീശൻ 2026 ഏപ്രിൽ.)
എന്നിട്ടെന്ത് സംഭവിച്ചു എന്നതാണ് രസകരം.
2021 ൽ രണ്ടാം പിണറായി വിജയൻ സർക്കാർ തുടങ്ങിയത് 352 പേർസണൽ സ്റ്റാഫുമാരുമായിട്ടായിരുന്നു.
എന്നാൽ 2026 ൽ വിഡി സതീശൻ തുടങ്ങുന്നത് 489 പേരുമായിട്ടാണ്.
തുടക്കത്തിൽ തന്നെ 137 പേരുടെ വർദ്ധനവും ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയും കാണാം.
രണ്ടാം പിണറായി സർക്കാർ അവസാനിക്കുന്നത് 524 പേർസണൽ സ്റ്റാഫ് അംഗങ്ങൾ എന്ന നമ്പറോടെയാണ്.
എന്നാൽ വിഡി സതീശൻ സർക്കാർ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാവുമ്പോൾ 600-650 കവിയും എന്ന് ഇപ്പോഴത്തെ ഗ്രാഫ് വ്യക്തമാക്കുന്നുണ്ട്. മന്ത്രിമാരിൽ പലരുടെയും നിയമനങ്ങൾ പകുതി ആയിട്ടില്ല.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 612 പേരുണ്ടായിരുന്നു. അന്നില്ലാത്ത പാഴ് ചിലവിന്റെ വിമർശനങ്ങൾ അതിനേക്കാൾ 100 പേര് കുറഞ്ഞ പിണറായി വിജയൻ സർക്കാർ കേട്ടിരുന്നു. അക്കാലത്ത് ഇത് അന്തി ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. പ്രത്യേകമോർമിക്കുക. തുടക്കത്തിൽ 352 പേര് മാത്രമായിരുന്നു ഇടത് സർക്കാരിൽ ഉണ്ടായിരുന്നത്. അവസാന പാദം 524.
സതീശൻ സർക്കാർ തുടങ്ങുന്നത് തന്നെ 500 നടുത്ത് പേരുമായിട്ടാണ്.
ആർക്കും ഇപ്പോൾ ഒന്നും പറയാനില്ലേ..?
പ്രത്യേകിച്ച് ''നിക്ഷ്പക്ഷർക്ക്..!!'