13/05/2026
الحمد لله.. الحمد لله.. الحمد لله..
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ *വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വർക്കല മണ്ഡലം* കമ്മിറ്റി, *നിർഭയത്വം തൗഹീദിലൂടെ* എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച _"അഹ്‌ലുസ്സുന്ന: ആദർശ പ്രയാണം"_ വിജയകരമായി പൂർത്തിയായി.
الحمد لله..
മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായ
*"തൗഹീദ്"* എന്ന മഹത്തായ സന്ദേശത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയൊരു ദൗത്യമാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ നിർവ്വഹിക്കപ്പെടുന്നത്.
ഈ പ്രോഗ്രാം ഇത്രയും ഭംഗിയായി നടത്താൻ സഹായിച്ച എല്ലാവരോടുമുള്ള കടപ്പാട് ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
പരിപാടിയുടെ ഭാഗമായി അയൽക്കൂട്ടങ്ങൾ, വനിതാ വിജ്ഞാന വേദികൾ, കുടുംബ സംഗമങ്ങൾ,ഡോർ ടു ഡോർ കാമ്പയിനുകൾ, ആദർശ പ്രയാണം തുടങ്ങി ഒട്ടേറെ പരിപാടികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുവാൻ അക്ഷീണം പണിയെടുത്തവർ,
തൗഹീദിന്റെ മഹോന്നതമായ ആദർശം ജനഹൃദയങ്ങളിൽ എത്തിക്കാൻ പ്രയത്നിച്ച പ്രഭാഷകർ, പ്രോഗ്രാമിന്റെ വിജയത്തിനായി ആഴ്ചകളോളം രാപ്പകൽ അധ്വാനിച്ച പ്രവർത്തകർ , ആകർഷകമായ പോസ്റ്ററുകളും,കുറിപ്പുകളും, വീഡിയോകളും പൊതുമദ്ധ്യത്തിലേക്ക് എത്തിക്കാൻ സഹായിച്ച പ്രിയപ്പെട്ട സഹോദരങ്ങൾ, വാഹന പ്രചരണത്തിന് വാഹനം വിട്ടു തന്ന സഹോദരൻ, ജോലികൾ ഒഴിവാക്കി വാഹനത്തിനോടൊപ്പം പോയവർ,
പ്രോഗ്രാമിൽ നേരിട്ടും അല്ലാതെയും സഹകരിക്കുകയും ശ്രവിക്കുകയും ചെയ്ത പ്രിയപ്പെട്ടവർ..
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകൾ..
جزاكم الله خيرا..
നമ്മുടെ ഈ ചെറിയ പരിശ്രമങ്ങളെ , തൗഹീദിന്റെ മാർഗ്ഗത്തിലുള്ള വലിയ സൽക്കർമ്മമായി അല്ലാഹു സ്വീകരിക്കട്ടെ.
കുടുംബത്തിൽ രോഗംമൂലം പ്രയാസം അനുഭവിച്ചപ്പോഴും ഇതിനായി പ്രവർത്തിക്കാൻ സമയം കണ്ടെത്തിയ നമ്മുടെ പ്രവർത്തകർ ഏവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
امين.
_പ്രാർത്ഥനകളോടെ,_
*_വിസ്ഡം ഇസ്ലാമിക്_*
*_ഓർഗനൈസേഷൻ,_*
*_വർക്കല മണ്ഡലം കമ്മിറ്റി_*