Vapi Malayalee Welfare Association

Directions

Vapi Malayalee Welfare Association Vapi Malayalee Welfare Association (VMWA)
കേരളത്തിന്റെ പാരമ്പര്യം • ഒരുമയുടെ ശക്തി.

26/08/2026

ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ

​മാവേലിമന്നന്റെ വരവറിയിച്ച് പൂവിളികളും തുമ്പപ്പൂവിന്റെ വിശുദ്ധിയും, തുമ്പിതുള്ളലിന്റെ തനിമയും, മനസ്സിൽ കുളിർമഴയായി പെയ്യുന്ന മനോഹരമായ ഒരു പൊന്നോണക്കാലം കൂടി നമ്മിലേക്ക് കടന്നുവന്നിരിക്കുകയാണ്.

​അതിരുകളില്ലാത്ത സ്നേഹത്തിന്റെയും, സമത്വത്തിന്റെയും, ഐക്യത്തിന്റെയും, പൊൻകിരണങ്ങൾ പ്രസരിപ്പിക്കുന്ന ഈ തിരുവോണനാൾ, നാട്ടിലായാലും, മറുനാട്ടിലായാലും നമ്മുടെ മനസ്സുകളിൽ നാടിന്റെയും വീടിന്റെയും ഓർമ്മകളുടെ വസന്തം തീർക്കട്ടെ.

ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഈ ഓണക്കാലം ഏവർക്കും സമാധാനവും പ്രതീക്ഷയും നൽകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഹൃദയം നിറഞ്ഞ പൊന്നോണാശംസകളോടെ,
വാപി മലയാളി വെൽഫെയർ അസോസിയേഷൻ

പ്രിയമുള്ളവരേ ഇന്നലെ അസോസിയേഷൻ ഓഫിസിൽ വച്ചു നടന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ മേഖല തലത്തിൽ നിന്നും ഗുജറാത്തു ചാപ്റ്...
24/08/2026

പ്രിയമുള്ളവരേ

ഇന്നലെ അസോസിയേഷൻ ഓഫിസിൽ വച്ചു നടന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ മേഖല തലത്തിൽ നിന്നും ഗുജറാത്തു ചാപ്റ്റർ തലത്തിലേക്കു മത്സരിക്കാൻ യോഗ്യത നേടിയ വാപി മലയാളി വെൽഫെയർ അസോസിയേഷനിലെ മലയാളം മിഷൻ കുട്ടികൾ
കുമാരി:ഗൗരി തനയ മഞ്ജീഷ്.
കുമാരി : സൗപർണ്ണിക രാജു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
രണ്ടു പേർക്കും ആശംസകൾ നേരുന്നതോടൊപ്പം തുടർ മത്സരങ്ങളിലും വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 💐

അതുപോലെ പ്രോഗ്രാമിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്ന അസോസിയേഷൻ ഭാരവാഹികൾ. സഹകരിച്ച മലയാളം മിഷൻ അധ്യാപകർ, രക്ഷകർത്താക്കൾ. ഭാഷസ്നേഹികൾ എല്ലാവർക്കും നന്ദി അറിയിക്കുന്നു

സ്നേഹാദരങ്ങളോടെ
കോർഡിനേറ്റർ💐

വാപി മലയാളി വെൽഫയർ അസോസിയേഷൻ അംഗമായ  ചലാ ഏരിയായിൽ താമസിക്കുന്ന ശ്രീ. ശശികുമാർ, ഉഷാദേവി ദമ്പതികളുടെ മകൾ കുമാരി. ലക്ഷ്മി പ...
23/08/2026

വാപി മലയാളി വെൽഫയർ അസോസിയേഷൻ അംഗമായ ചലാ ഏരിയായിൽ താമസിക്കുന്ന ശ്രീ. ശശികുമാർ, ഉഷാദേവി ദമ്പതികളുടെ മകൾ കുമാരി. ലക്ഷ്മി പിള്ളൈ - MS University, Baroda, യിൽ നിന്നും സയൻസ് (Zoology)യില്‍ Ph.D നേടുകയുണ്ടായി.

പ്രീയ ലക്ഷ്മിക്ക് വാപി മലയാളി പെൽഫെയർ അസോസിയേഷൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു.
Team VMWA

18/08/2026
https://docs.google.com/forms/d/e/1FAIpQLScR6lXepgxj5h6AC3hit5vwlaL5CsbKlzdXkQb2KfBeWxzQBA/viewform?usp=headerസുഹൃത്തുക്...
18/08/2026

https://docs.google.com/forms/d/e/1FAIpQLScR6lXepgxj5h6AC3hit5vwlaL5CsbKlzdXkQb2KfBeWxzQBA/viewform?usp=header

സുഹൃത്തുക്കളെ,

അസോസിയേഷൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ തിരുവാതിര കളിയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ, മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ലിങ്ക് തുറന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകി Submit ചെയ്യുക.

*Team VMWA*

ONAM CELEBRATION -MEGA THIRUVATHIRA

ദുഃഖ വാർത്തനമ്മുടെ അസോസിയേഷൻ്റെ ലൈഫ് മെമ്പർ ചണോദ് ലേക്കവ്യൂവിൽ B  G 7 ൽ താമസിക്കുന്ന  ശ്രീ. അനീഷ് നായരുടെ ഭാര്യാ പിതാവ് ...
11/08/2026

ദുഃഖ വാർത്ത

നമ്മുടെ അസോസിയേഷൻ്റെ ലൈഫ് മെമ്പർ ചണോദ് ലേക്കവ്യൂവിൽ B G 7 ൽ താമസിക്കുന്ന ശ്രീ. അനീഷ് നായരുടെ ഭാര്യാ പിതാവ് നാട്ടിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

അസോസിയേഷൻ്റെ
ആദരാഞ്ജലികൾ അറിയിക്കുന്നു. 🙏

09/08/2026

പ്രിയരേ,

പരേതനായ ശ്രീ ബിജുവിന്റെ ഭൗതിക ശരീരം നാളെ രാവിലെ 09.45 ന് മാർത്തോമ്മ പള്ളിയില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകൾക്ക് ശേഷം , 12 മണിക്ക് വാപി ക്രിസ്ത്യൻ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

സ്കൂൾ പ്രവർത്തി ദിനമായതിനാൽ പള്ളിയുടെ അങ്കണത്തിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരാം.

അസോസിയേഷൻ്റെ ആദരാഞ്ജലികൾ അറിയിക്കുന്നു

Address

201, 202 & 203, Maples Square, , Charwada
Vapi
396195

Website

Alerts

Be the first to know and let us send you an email when Vapi Malayalee Welfare Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share