17/03/2026
ഏറ്റവും പ്രിയം നിറഞ്ഞ സഹോദരി സഹോദരന്മാരെ ,
ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോട്ടക്കൽ നിയോജക മണ്ഡത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വിവരം നിങ്ങളുമായി പങ്ക് വെക്കുന്നതിൽ സന്തോഷമുണ്ട്.
കഴിഞ്ഞ 10 വർഷക്കാലം നിങ്ങളോടൊപ്പം നിങ്ങളിൽ ഒരുവനായി നിൽക്കുകയും നമ്മുടെ പ്രദേശത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് എന്നാൽ ആവുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്ത ആത്മവിശ്വാസത്തിലാണ് ഞാൻ ഒരിക്കലൂടെ നിങ്ങളുടെ മുമ്പിൽ ഒരു സ്ഥാനാർത്ഥിയായി എത്തുന്നത്
വലിയ അവകാശവാദങ്ങൾ ഒന്നുമില്ലെങ്കിലും ഒരു പരിധിവരെ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ആയിട്ടുണ്ടാവും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
കഴിഞ്ഞ കാലങ്ങളിൽ നാം ഒരുമിച്ചുള്ള യാത്രയിൽ നിങ്ങൾ പങ്ക് വെച്ച ഊഷ്മളമായ സ്നേഹത്തിനും പിന്തുണക്കും എൻ്റെ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു
കോട്ടക്കൽ മണ്ഡലത്തിൽ ജനവിധി തേടുന്ന എനിക്ക് എല്ലാവിധ പിന്തുണയും സഹായവും സഹകരണവും അഭ്യർത്ഥിക്കുകയാണ് കൂടെയുണ്ടാവണം,
നമുക്ക് ഒരുമിച്ച് യാത്ര തുടരാം.
#ജനങ്ങൾക്കൊപ്പം
#കോട്ടക്കലിനൊപ്പം