ഹരിത ഹസ്തം WhatsApp Group Vadakkumpuram Zone എന്ന കൂട്ടയ്മയിൽ നിന്നും പെയ്തിറങ്ങിയത് നിരവധി കാരുണ്യപ്രവർത്തങ്ങളാണു...
• അനാഥ പെൺകുട്ടിയുടെ വിവാഹത്തിനായിരുന്നു ആദ്യമായി ഈ കൂട്ടായ്മയുടെ കരങ്ങൾ നീട്ടിയത് (ഇപ്പോഴും ആവശ്യപ്പെട്ടുവരുന്ന പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിലേക്ക് സഹായധനം നൽകി വരുന്നു)…
• ആശ്വാസത്തിന്റെ തണൽ വിരിച്ച് കാലയവനികക്കുള്ളിൽ മൺമറഞ്ഞുപോയ ശിഹാബ് തങ്ങളുടെ നാമദേയത്തിൽ തലചായ്ക്കാ
ൻ കൂട്ടുകാരനൊരു കൂട്- 5 സെൻറ് സ്ഥലം വാങ്ങി ബൈത്തുറഹ്മ പണിതുനൽകി ഒരു കുടുംബത്തെ അതിലുറക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു...
• ജാതിയൊ മതമൊ രാഷ്ട്രീയമോ നോക്കാതെ നിരവധി രോഗികൾക്ക് ചികിൽസാ ധന സഹായം നൽകി അവരിലേക്കൊരു ആശ്വാസം നൽകി...
• ആരാധനാലയങ്ങൾക്ക് ഞങ്ങളുടെ സഹയസഹകരണങ്ങളെത്തിച്ചു..
• വെയിലും മഴയും കൊള്ളാതിരിക്കാൻ യാത്രകാർക്ക് ബസ് കാത്തിരുപ്പ് കേന്ദ്രം പൊതുജനങ്ങൾക്കായ് സമർപ്പിച്ചു...
• വായനാശീലം ഉയർത്തുന്നതിനായി എടയൂർ പഞ്ചായത്തിലെ 14,15,16,17 വാർഡുകളിലെ എല്ലാ അങ്ങാടികളിലും പത്രങ്ങൾ സ്ഥിരപെടുത്തി...
• വായനയാണു അറിവെന്ന ലക്ഷ്യത്തോടെ തൊട്ടെടുത്ത കെ.വി.യു.പി സ്കൂളിലെ വിദ്യാർത്ഥികളിലേക്ക് ദിവസേന മൂന്നു കോപ്പി പത്രം വീതം ഒരു വർഷത്തേക്ക് സ്കൂൾ സ്കീമിൽ ഉൾപ്പെടുത്തി വിതരണം ചെയ്തുവരുന്നു...
• ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും ഉപഹാരവും നൽകി ആദരിച്ചു..
• അനാഥരായ കുടുംബത്തിനു കടം തിരിച്ചടക്കാൻ സഹായിച്ചത് ആ കുടുംബത്തിന്റെ കണ്ണീരിനൊത്തിരി ആശ്വാസം പകരാൻ സാധിച്ചു…
• രണ്ടു വർഷമായി ഈ കൂട്ടായ്മയിലൂടെ പാവപ്പെട്ട അനാഥ-അഗതി കുട്ടികൾക്ക് പുണ്യമാസമായ റമളാനിനോടനുബന്ധിച്ച് പെരുന്നാൾ വസ്ത്രവിതരണം ചെയ്തു വരുന്നു. നമ്മുടെ മക്കളും,അനിയന്മാരും പുത്തൻ ഉടുപ്പിന്റെ മണവും രസവും ആസ്വദിക്കുമ്പോൾ അതിന്റെ ഭംഗി മാത്രം നോക്കിനിൽക്കേണ്ടി വന്ന പാവം കുട്ടികൾ..അവർക്കും പുതുവസ്ത്രത്തിന്റെ ഗന്ധം ആസ്വദിക്കാൻ കഴിയണം...എടയൂർ പഞ്ചായത്തിലെ നാലു വാർഡുകളിലെ അൻപതോളം കുട്ടികൾക്ക് അവക്കിഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ അവസരം നൽകികൊണ്ട് ഒരുമിച്ചൊരു സന്തോഷം പങ്കിടുകയാണു ഞങ്ങൾ...
ഞങ്ങളിൽ നിന്നും പുതു വസ്ത്രം ഏറ്റുവാങ്ങിയ മക്കളുടെ ആ പുഞ്ചിരിയാർന്ന മുഖം മാത്രം മതി ഈ കൂട്ടായ്മക്ക് കരുത്തേകി സഞ്ചരിക്കാൻ...
പ്രാവാസികളായ മുസ്ലീം ലീഗ് പ്രവർത്തകരുടെ അകമഴിഞ്ഞ സഹായവും സഹകരണവുമാണു ഈ കാരുണ്യപ്രവർത്തനങ്ങൾക്ക് ബലവും ഊർജ്ജവവും ലഭിക്കുന്നത്..അവരാണു ശക്തി,അവർ തന്നെയാണു ആശ്വാസവും..നാഥൻ സന്മാർഗ്ഗത്തിലാക്കട്ടെ...
സഹായിച്ചവർക്ക്… സഹകരിച്ചവർക്ക്… സ്വീകരിച്ചവർക്ക്… നല്ല നോട്ടം തന്നവർക്ക്
നന്ദി – നന്ദി - നന്ദി