KCYL Kallara

KCYL Kallara Knanaya Catholic Youth League - St. Thomas Knanaya Catholic Church Kallara. The Official Page of KCYL Kallara.

ക്നായി തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ, രക്തം നൽകി, ജീവൻ നൽകി, തലമുറ തലമുറ കൈമാറി, കെടാതെ ഞങ്ങൾ സൂക്ഷിക്കും.

KCYL കല്ലറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ 100 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിച്ച 100 ബെഡ്ഷീറ്റുകൾ യൂണിറ്റ് ചാപ...
07/08/2026

KCYL കല്ലറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ 100 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിച്ച 100 ബെഡ്ഷീറ്റുകൾ യൂണിറ്റ് ചാപ്ലയിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, യൂണിറ്റ് പ്രസിഡൻ്റ് ടോണി മാത്യു കൂരാപ്പള്ളിൽ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി അഗസ്റ്റിന് കൈമാറി...♥️

ചലഞ്ചിൽ പങ്കെടുത്തും വേണ്ട സഹായങ്ങൾ നൽകിയും ഞങ്ങളോട് സഹകരിച്ച ഏവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. 🥰

_With lots of love_ 😘
*KCYL KALLARA* 🤩

❤️100 രൂപ ചലഞ്ച്❤️പ്രിയരേ,പ്രളയദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കായി കല്ലറയിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധ...
06/08/2026

❤️100 രൂപ ചലഞ്ച്❤️

പ്രിയരേ,

പ്രളയദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കായി കല്ലറയിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുന്നതിനായി കെ.സി.വൈ.എൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ *"₹100 രൂപ ചലഞ്ച്"* സംഘടിപ്പിക്കുന്നു.

നമ്മിൽ ഓരോരുത്തരുടെയും ₹100 രൂപ എന്ന ചെറിയ സഹായം പോലും ഒരു കുടുംബത്തിന് വലിയ പ്രതീക്ഷയും ആശ്വാസവും നൽകും. ഓരോരുത്തരും തങ്ങളെ കൊണ്ട് ആകുന്ന തുക സംഭാവനയായി നൽകൂ..

🤝 നിങ്ങളുടെ സ്നേഹസഹായം നൽകൂ...
📅 07-08-2026 (വെള്ളിയാഴ്ച)
🕔 വൈകുന്നേരം 5 മണിവരെ

📲 പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്ത് എളുപ്പത്തിൽ സംഭാവന നൽകാം. അല്ലെങ്കിൽ +917012401475 (Thomas Abraham) എന്ന നമ്പറിൽ G-pay ചെയ്യാവുന്നതാണ്.

_"ഒരു ചെറിയ സഹായം..._
_ഒരു വലിയ പ്രതീക്ഷ!"_ ♥️

_കൈകോർക്കാം... കരുതലാകാം..._

*KCYL കല്ലറ യൂണിറ്റ്* 🥰

കല്ലറയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു👴🏻🧓🏻കെ.സി.വൈ.എൽ, കെ.സി.ഡബ്ല്യു.എ സംഘടനകളുടെയും വേദപാഠ വിദ്യാർത്ഥികളുടെയും സംയുക്ത...
05/08/2026

കല്ലറയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു👴🏻🧓🏻

കെ.സി.വൈ.എൽ, കെ.സി.ഡബ്ല്യു.എ സംഘടനകളുടെയും വേദപാഠ വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കല്ലറ പഴയപള്ളിയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയിൽ ഗ്രാൻഡ് പാരന്റ്സും കൊച്ചുമക്കളും ഒരുമിച്ച് പങ്കുചേർന്ന് പ്രാർത്ഥനയിൽ പങ്കാളികളായി. തുടർന്ന് എല്ലാവരും ചേർന്ന് പിടിയും കോഴിയും തയ്യാറാക്കി സ്നേഹവിരുന്ന് ഒരുക്കി. ശേഷം വേദപാഠ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിവിധ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. കൊച്ചുമക്കൾ തങ്ങൾ സ്നേഹപൂർവ്വം തയ്യാറാക്കിയ ആശംസാകാർഡുകൾ ഗ്രാൻഡ് പാരന്റ്സിന് സമർപ്പിച്ച് ആദരവും സ്നേഹവും അറിയിച്ചു. ഏറ്റവും കൂടുതൽ കൊച്ചുമക്കളുള്ള ഗ്രാൻഡ് പാരന്റ്സിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും, അന്നേദിവസം ജന്മദിനം ആഘോഷിച്ച ഗ്രാൻഡ് പാരന്റ്സും കൊച്ചുമക്കളും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാൻഡ് പാരന്റ്സ് ആലപിച്ച ഗാനങ്ങൾ ചടങ്ങിനെ കൂടുതൽ ഹൃദ്യമാക്കി. തലമുറകളെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധത്തിൽ കൂടുതൽ ചേർത്തുനിർത്തിയ ഈ മനോഹരമായ ആഘോഷം സ്നേഹവിരുന്നോടെ സമാപിച്ചു.

#2026

കെ.സി.വൈ.എൽ കല്ലറ Triumph Night സംഘടിപ്പിച്ചു.🏆🌌കെ.സി.വൈ.എൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാ തലത്തിൽ മികച്ച രണ്...
04/08/2026

കെ.സി.വൈ.എൽ കല്ലറ Triumph Night സംഘടിപ്പിച്ചു.🏆🌌

കെ.സി.വൈ.എൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാ തലത്തിൽ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ വിജയ ആഘോഷവും സൗഹൃദം കൂട്ടായ്മയും സംഘടിപ്പിച്ചു. 01/08/2026 ശനിയാഴ്ച വൈകുന്നേരം 6:30 ഓടെ യുവജനങ്ങൾ ദേവാലയത്തിൽ ഒത്തുചേരുകയും ജപമാല അർപ്പിച്ച് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് 2024-26 പ്രവർത്തന വർഷത്തിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ശേഷം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സിസ്റ്റർ അഡ്വൈസർ സി. ഡാനിയ SVM, സി. അപർണ SVM, അസിസ്റ്റൻ്റ് വികാരി ഫാ. ജോബി കാച്ചനോലിക്കൽ എന്നിവർ ആക്ടിവിറ്റികൾക്ക് നേതൃത്വം നൽകി. യുവജനങ്ങൾ കഴിഞ്ഞ പ്രവർത്തന വർഷക്കാലം വിലയിരുത്തുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്തു സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു. പരിപാടികൾക്ക് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

♥️
02/08/2026

♥️

Kannur Diaries📓🤩
31/07/2026

Kannur Diaries📓🤩

Let's celebrate 🤩
31/07/2026

Let's celebrate 🤩

KCYL കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങൾ കണ്ണൂർ ബറുമറിയ...
27/07/2026

KCYL കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങൾ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെൻ്ററിൽ വച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു. 🏆💥🤩

കാന്തീശാ 2K26KALLARA ➡️ KANNUR 🚌💨         #2026❤️
25/07/2026

കാന്തീശാ 2K26
KALLARA ➡️ KANNUR 🚌💨

#2026❤️

Congratulations...!!👏🏻💥      🇪🇸
20/07/2026

Congratulations...!!👏🏻💥

🇪🇸

Address

St. Thomas Knanaya Catholic Church
Vaikam
686611

Alerts

Be the first to know and let us send you an email when KCYL Kallara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYL Kallara:

Shortcuts

Share