KCYM വടക്കഞ്ചേരി ഫോറോന

KCYM വടക്കഞ്ചേരി  ഫോറോന Kerala Catholic Youth Movement
under taken by KCBC

പ്രിയപ്പെട്ട യുവജന സുഹൃത്തുക്കളെ,കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോനയുടെ നേതൃത്വത്തിൽകേരള കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ ...
24/06/2025

പ്രിയപ്പെട്ട യുവജന സുഹൃത്തുക്കളെ,

കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോനയുടെ നേതൃത്വത്തിൽ
കേരള കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണം നടത്തി.22-6-25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വടക്കഞ്ചേരി ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ഫൊറോന ദേവാലത്തിൽ വച്ച് തോമസ് അനുസ്മരണം സംഘടിപ്പിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിങ്ങിന് ഫൊറോന സെക്രട്ടറി കുമാരി റോസ് മേരി ജിജി എല്ലാവർക്കും സ്വാഗതം പറഞ്ഞു.തുടർന്ന് കെ.സി.വൈ.എം ഫൊറോന ഡയറക്ടർ ഫാ.ഹെല്‍ബിൻ മീമ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി.വടക്കഞ്ചേരി ഫൊറോന പ്രസിഡൻറ് ശ്രീ.മെൽവിൻ.കെ.ഷാജി അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചു. ശേഷം ഫൊറോന വികാരി ഫാ.റെജി പെരുമ്പള്ളി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഫൊറോന ഉപാധ്യക്ഷ കുമാരി.ജാക്വിലിൻ ബ്രിജിത് ജോൺസൺ തോമസ് മൂറിനെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയും എല്ലാ യുവജനങ്ങളും തോമസ് മൂറിൻ്റെ ഛായചിത്രത്തിൽ മുമ്പിൽ മൗനമായി പ്രാർത്ഥിക്കുകയും പുഷ്പാർച്ചന നടത്തുക്കുകയും ചെയ്തു .വിശുദ്ധ തോമസ് മൂറിനെ അനുസ്മരിക്കാനും കൂടുതൽ അറിയാനും ഉള്ള ഒരു ദിവസമായി യുവജനങ്ങൾക്ക് മാറി.ചെറിയൊരു സ്നേഹവിരുന് ശേഷം എല്ലാവരും പിരിഞ്ഞു.

✒️കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോന സെക്രട്ടറി
കുമാരി.റോസ്മേരി ജിജി

01/06/2025
അധികാര കൈമാറ്റംകെ. സി. വൈ. എം. വടക്കഞ്ചേരി ഫൊറോന സമിതി 2025 പ്രവർത്തന വർഷത്തെ നിയുക്ത ഭാരവാഹികൾക്ക് അധികാരം കൈമാറി. 26-0...
30/01/2025

അധികാര കൈമാറ്റം

കെ. സി. വൈ. എം. വടക്കഞ്ചേരി ഫൊറോന സമിതി 2025 പ്രവർത്തന വർഷത്തെ നിയുക്ത ഭാരവാഹികൾക്ക് അധികാരം കൈമാറി. 26-01-2025, ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ദേവാലയ കോൺഫറൻസ് ഹാളിൽ വെച്ച് കൂടിയ മീറ്റിംഗിൽ ഫൊറോന പ്രസിഡന്റ് ശ്രീ. ജോസഫ് സി. നവീൻ നിയുക്ത പ്രസിഡന്റ് ശ്രീ. മെൽവിൻ കെ. ഷാജിക്ക് കെ. സി. വൈ. എം. പതാക കൈമാറി. പ്രസിഡൻ്റ് ജോസഫ് സി നവീൻ നിയുക്ത സെക്രട്ടറി കുമാരി റോസ്മേരി ജിജി ക്ക് ഫൊറോന റിപ്പോർട്ട് ബുക്ക് കൈമാറി. മെൽവിൻ നിയുക്ത ട്രഷറർ ശ്രീ. ജോസഫ് സി നവീന് ഫൊറോന കണക്ക് ബുക്ക് കൈമാറി.

വടക്കഞ്ചേരി ഫൊറോന വികാരിയായ റവ. ഫാ. റെജി പെരുമ്പള്ളി ഉദ്ഘാടനം ചെയ്ത മീറ്റിംഗിന് ഫൊറോന ഡയറക്ടർ ഫാ. ഹെൽബിൻ മീമ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. ശേഷം ഫൊറോന പ്രസിഡന്റ് ശ്രീ. ജോസഫ് സി നവീൻ അദ്ധ്യക്ഷപദം അലങ്കരിച്ചു. ശേഷം 2025 പ്രവർത്തന വർഷത്തെ 20 അംഗ ഫൊറോന സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം ഫൊറോന പ്രസിഡൻ്റ് ശ്രീ. മെൽവിൻ.കെ.ഷാജി ഔദ്യോഗികമായി എല്ലാവർക്കും നന്ദി പറഞ്ഞു.

Jai Christ Jai KCYM

റോസ്മേരി ജിജി
സെക്രട്ടറി
കെ. സി. വൈ. എം. വടക്കഞ്ചേരി ഫൊറോന

കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോനയുടെ വാർഷിക സെനറ്റ് സമ്മേളനം ഡിസംബർ 8 ഞായറാഴ്ച വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിന്റെ ...
11/12/2024

കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോനയുടെ വാർഷിക സെനറ്റ് സമ്മേളനം ഡിസംബർ 8 ഞായറാഴ്ച വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിന്റെ പാരിഷ് ഹോളിൽ വെച്ച് നടത്തപ്പെട്ടു.വടക്കഞ്ചേരി ഫൊറോനാ പ്രസിഡൻറ് ശ്രീ ജോസഫ് സീ നവീന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെക്രട്ടറി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു.വടക്കഞ്ചേരി ഫൊറോന വികാരി ഫാദർ റെജി പെരുമ്പള്ളിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. 8 യൂണിറ്റുകളുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വടക്കഞ്ചേരി ഫൊറോനയുടെ വർഷിക റിപ്പോർട്ടും വാർഷിക കണക്കും അവതരിപ്പിച്ചു. 2024 പ്രവർത്തന വർഷത്തെ ഭാരവാഹികൾക്ക് ഫാ. ഹെൽബിൻ മീമ്പള്ളിൽ നന്ദി പറഞ്ഞു.തുടർന്ന് 2025 പ്രവർത്തന വർഷത്തെ ഭാരവാഹികളെ കെസിവൈഎം പാലക്കാട് രൂപത പ്രസിഡൻറ് ശ്രീ ബിബിൻ കുര്യൻ്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു.രൂപത ജോയിൻ സെക്രട്ടറി ശ്രീ ജിബിൻ പയസ്,വടക്കഞ്ചേരി ഫൊറോന ഇൻചാർജ് ശ്രീ ലിൻസൺ,ബ്രദർ റൈഗൻ,സംസ്ഥാന സിന്ധിക്കേറ്റ് അംഗങ്ങളായ ശ്രീ അഭിഷേക് പുന്നാംതടത്തിൽ ,കുമാരി ധന്യ മോൾ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ.

പ്രസിഡൻറ് : മെൽവിൻ കെ ഷാജി
സെക്രട്ടറി :റോസ്മേരി ജിജി അറക്കൽ
വൈസ് പ്രസിഡൻറ് : ബ്ലസ്മോൻ വർഗീസ് പാറക്കൽ
ജാക്കുലിൻ ബ്രിജിറ്റ് ജോൺസൺ
ജോയിൻ സെക്രട്ടറി : അന്ന ബ്ലെസ്സി
സെബിൻ സിബി
ട്രഷറർ :ജോസഫ് സീ നവീൻ
ആനിമേറ്റർ :സിസ്റ്റർ ഐശ്വര്യ MSJ
ഡയറക്ടർ:ഫാദർ ഹെൽബിന്‍ മീമ്പള്ളിൽ.

പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും ....

*Keep calm and jingle all the way...*ക്രിസ്തുമസിനോടനുബന്ധിച്ച് കെ. സി. വൈ. എം. വടക്കഞ്ചേരി ഫൊറോന സംഘടിപ്പിക്കുന്ന പുൽക്ക...
27/11/2024

*Keep calm and jingle all the way...*

ക്രിസ്തുമസിനോടനുബന്ധിച്ച് കെ. സി. വൈ. എം. വടക്കഞ്ചേരി ഫൊറോന സംഘടിപ്പിക്കുന്ന പുൽക്കൂട് നിർമ്മാണ മത്സരം.

Last date of registration:
Pre Registration: *24 Dec 2024*
Post-Registration: *26 Dec 2024*

*⚠️നിബന്ധനകൾ⚠️*

*യോഗ്യത:*
- പാലക്കാട് രൂപതയിൽ ഉൾപ്പെട്ട എല്ലാ ദേവാലയങ്ങൾക്കും പങ്കെടുക്കാം.
- കെ. സി. വൈ. എം. പ്രവർത്തകർ നിർമ്മിച്ച പുൽക്കൂടായിരിക്കണം.

*മൂല്ല്യനിർണ്ണയം:*
Online evaluation - 60%
Social media reach (Instagram & Facebook) - 40%

*രജിസ്‌ട്രേഷൻ:*
- ഡിസംബർ 3 മുതൽ 23 വരെ പ്രീ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.താഴെ തന്നിരിക്കുന്ന ലിങ്ക് വഴിയാണ് പ്രീ രജിസ്ട്രേഷൻ നടത്തേണ്ടത്
-https://forms.gle/oie2PQDbVEs5rpY17

- ഡിസംബർ 24 മുതൽ 26 വരെ പോസ്റ്റ്‌ രജിസ്‌ട്രേഷൻ പൂർത്തികാക്കുക.
- പ്രീ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ പോസ്റ്റ്‌ രജിസ്‌ട്രേഷൻ ചെയ്യാനും മത്സരത്തിൽ പങ്കെടുക്കാനും സാധിക്കൂ.

The prizes will be surprise....!

*Quires: 9074360976*

_@kcym_vadakkencherry_forane_

സ്വാഗതം...
19/11/2024

സ്വാഗതം...

Address

Vadakkenchery
678683

Telephone

+918156971915

Website

Alerts

Be the first to know and let us send you an email when KCYM വടക്കഞ്ചേരി ഫോറോന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM വടക്കഞ്ചേരി ഫോറോന:

Share