People's Forum Edachery

People's Forum Edachery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from People's Forum Edachery, Nonprofit Organization, Edacheri, Vadakara.

01/07/2025
10/06/2025
11/04/2025

ഓർമകളുടെ ഒരു ദശകം...

നാടിന്റെ അകം തുറന്നുകാട്ടുന്ന അഞ്ച് നാടകങ്ങൾ,നാല് നാടകരാവുകൾ. ബിമൽ ഓർമയിൽ, എടച്ചേരി ബിമൽ സംസ്കാരിക ഗ്രാമത്തിൽ.ഏപ്രിൽ 17-...
20/03/2025

നാടിന്റെ അകം തുറന്നുകാട്ടുന്ന
അഞ്ച് നാടകങ്ങൾ,
നാല് നാടകരാവുകൾ.

ബിമൽ ഓർമയിൽ,
എടച്ചേരി ബിമൽ സംസ്കാരിക ഗ്രാമത്തിൽ.
ഏപ്രിൽ 17-20

'ഫാസിസ്റ് റ്വിരുദ്ധ സമരത്തിന്റെ ഭാവി നിലനിൽക്കുന്നത് ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ.'ഷാഫി പറമ്പിൽ എം.ഇന്ത്യാരാജ്യത്തെ ഭര...
08/07/2024

'ഫാസിസ്റ് റ്വിരുദ്ധ സമരത്തിന്റെ ഭാവി നിലനിൽക്കുന്നത് ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ.'
ഷാഫി പറമ്പിൽ എം.

ഇന്ത്യാരാജ്യത്തെ ഭരണ-അധികാര തലങ്ങളിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെയുള്ള സമരത്തിന്റെ ഭാവി ഭൂരിപക്ഷം വരുന്ന മതേതര ജനവിഭാഗങ്ങൾ ആണെന്നും കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പ് ഫലത്തിലൂടെ അത് തെളിയിക്കപ്പെട്ടു എന്നും ഷാഫി പറമ്പിൽ എം.പി.

ഭരണഘടന മാറ്റിയെഴുതും എന്നാഹ്വനം ചെയ്ത് പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കേന്ദ്രഭരണത്തിൽ ഇരിക്കുന്നവർ. എന്നാൽ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധിയിലൂടെ പ്രധാനമന്ത്രിക്ക് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേർന്നു എന്നത് ജനാധിപത്യസംവിധാനത്തിന്റെ ശക്തിയാണ്.

അകാലത്തിൽ പൊലിഞ്ഞുപോയ ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന സഖാവ്. കെ.എസ്സ്. ബിമലിന്റെ അനുസ്മരണ വേദിയിൽ-എടച്ചേരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്സ്. ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള സർഗ്ഗാല്മകമായ ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് ഇതെന്നും അഭിപ്രയപെട്ടു.

അനുസ്മരണത്തിന്റെ ഭാഗമായി 'ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എം.എൻ. കാരശ്ശേരി വിഷയം അവതരിപ്പിച്ചു.

രാഷ്ട്രീയ അധികാര രൂപത്തിൽ മാത്രമല്ല ഫാസിസം നിലനിൽക്കുന്നത് എന്നും ഏറ്റവും സാധാരണ മനുഷ്യരുടെ നിത്യജീവിത സന്ദർഭങ്ങളിൽ അടക്കം അറിഞ്ഞും അറിയാതെയും ഫാസിസത്തിന്റെ സവിശേഷതകൾ പ്രകടമാകാറുണ്ട് എന്നും അത്തരം പ്രവണതകൾ തിരിച്ചറിയാൻ ഏവർക്കും കഴിയേണ്ടതുണ്ട് എന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ അടക്കം എല്ലാ അധികാര രൂപങ്ങളിലും നിലനിൽക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ ജനാധിപത്യപരമായ സമര രൂപത്തിലൂടെ തിരുത്തേണ്ടതുണ്ട്.

കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടതു-വലതു പാർട്ടികൾ ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം നൽകുന്ന സ്ഥിതിവിശേഷമാണ് രൂപപ്പെടുത്തിയത് എന്ന് സെമിനാറിൽ സംസാരിച്ചുകൊണ്ടു എ.എ.പി.സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിത്സൺ അഭിപ്രായപ്പെട്ടു.

കെ.എസ്സ്. ബിമലിൽ കുട്ടിക്കാലം മുതൽ തന്നെ വളർന്നുവന്നിട്ടുള്ള കലാ-സാംസ്‌കാരിക -രാഷ്ട്രീയ ജീവിതത്തെ വീണ്ടും ഓർമയിൽ കൊണ്ടുവന്നു കൊണ്ട് പിതാവ് കേളപ്പൻ വേദിയിൽ സംസാരിച്ചു.

കെ.പി. ചന്ദ്രൻ അധ്യക്ഷസ്ഥാനം വഹിച്ച വേദിയിൽ അഡ്വ. എം. സിജു ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതം നേർന്നുകൊണ്ട് ഷിജുകുമാർ സി.കെ. സംസാരിച്ചു. ലിജേഷ് യു.കെ. അനുസ്മരണ സമിതിക്കുവേണ്ടി നന്ദി പ്രകാശിപ്പിച്ചു.

സംഘാടന മികവ് കൊണ്ടും വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ബിമൽ അനുസ്മരണവും സെമിനാറും വലിയ വിജയകരമായി മാറി.

(കെ.എസ്സ്. ബിമൽ അനുസ്മരണ സമിതി)

25/06/2024

*ബിമൽ സ്മരണ 2024*
വിദ്യാർത്ഥികൾക്കായി നടത്തിയ രചനാ മത്സരങ്ങളുടെ
മത്സരഫലങ്ങൾ

പെൻസിൽ ഡ്രോയിങ് (LP)
ഒന്നാം സ്ഥാനം
ദക്ഷിണ കെ (ബ്ലോസം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൈനാട്ടി)
രണ്ടാം സ്ഥാനം. (രണ്ടുപേർ പങ്കിട്ടിരിക്കുന്നു)

1)അൻവിത (ബ്ലോസം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൈനാട്ടി)
2)ജനനി എ ബി(പുറമേരി വി വി എൽ പി സ്കൂൾ)

മൂന്നാം സ്ഥാനം
സെറ എൻ (നരിക്കുന്ന് യുപി സ്കൂൾ എടച്ചേരി)

കവിതാരചന (UP)

ഒന്നാം സ്ഥാനം
ആൻവിയ രാജ് (എടച്ചേരി നോർത്ത് യു പി സ്കൂൾ)

രണ്ടാം സ്ഥാനം
ആവണി വി (നരിക്കുന്ന് യുപി സ്കൂൾ എടച്ചേരി)

മൂന്നാം സ്ഥാനം

ആൻവിയ ആർ (ഓർക്കാട്ടേരി നോർത്ത് യുപി സ്കൂൾ)

കഥാരചന (UP)

ഒന്നാം സ്ഥാനം
അദിത്രി ആർ ശ്രീജിൽ (വി വി എൽ പി സ്കൂൾ മുതുവടത്തൂർ)

രണ്ടാം സ്ഥാനം

ആൻവിയ രാജ് (എടച്ചേരി നോർത്ത് യു പി സ്കൂൾ)

മൂന്നാം സ്ഥാനം
ആൻവിയ ആർ (ഓർക്കാട്ടേരി നോർത്ത് യുപി സ്കൂൾ)

കവിത രചന (HS)

ഒന്നാം സ്ഥാനം
ഇള മിനർവ (KRHS പുറമേരി)

രണ്ടാം സ്ഥാനം
ഫാദിയ നസ്രീൻ (NAM പെരിങ്ങത്തൂർ)

മൂന്നാം സ്ഥാനം
ഗൗതമി (SHS വട്ടോളി)

കഥാരചന (HS)

ഒന്നാം സ്ഥാനം
ഹാദിയ നസ്രിൻ (NAM പെരിങ്ങത്തൂർ)

രണ്ടാം സ്ഥാനം
ഗൗതമി (SHS വട്ടോളി)

മൂന്നാം സ്ഥാനം
സനോലി (ഇരിങ്ങണ്ണൂർ HSS)

കവിതാരചന ( HSS)

ഒന്നാം സ്ഥാനം
ശ്രേയ വി ( GHSS മടപ്പള്ളി )

ഉപന്യാസം (HSS)

ഒന്നാം സ്ഥാനം
ദേവനന്ദ ആർ പ്രശാന്ത്
( GHSS കല്ലാച്ചി )

രണ്ടാം സ്ഥാനം
ശ്രേയ വി( GHSS മടപ്പള്ളി )

Address

Edacheri
Vadakara
673502

Website

Alerts

Be the first to know and let us send you an email when People's Forum Edachery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to People's Forum Edachery:

Share