26/01/2026
"*അക്പാഹി സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു*"
"*തിരുവനന്തപുരം* :-
ഓൾ കേരളാ പേരന്റസ് അസോസിയേഷൻ ഓഫ് ഹിയറിങ്ങ് ഇമ്പയേർഡ് ( അക്പാഹി ) പതിനാറാമത് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ. ബേബി ജോസഫ്, ജനറൽ സെക്രട്ടറി ശ്രീ. എൻ. റ്റി. ബോസ് എന്നിവർ പുതിയ പ്രസിഡന്റ് ശ്രീ. അബ്‌ദുൾ ലത്തീഫ്, ജനറൽ സെക്രട്ടറി ശ്രീ. എം.ഷാജഹാൻ എന്നിവർക്ക് ചുമതല കൈമാറി. പുതിയ ഭാരവാഹികൾ ശ്രീ. ബേബി ജോസഫ് ( ചെയർമാൻ ) ശ്രീ. അബ്‌ദുൾ ലത്തീഫ് ( പ്രസിഡന്റ് ) ശ്രീ. ജോയ് കെ. ലോനപ്പൻ, ശ്രീമതി. എസ്. സുമ, ശ്രീമതി. കെ. സി. ജയശ്രീ ( വൈസ് പ്രസിഡന്റ്മാർ ) അഡ്വ. എൻ. റ്റി. ബോസ്, ശ്രീ. എം. മൊയ്‌തീൻ, ശ്രീ. അനൂപ് കുമാർ എസ്. (സെക്രട്ടറിമാർ) ശ്രീ. രഹിതർ ഗാംഗധർ (ട്രഷറര്‍ ) മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു