07/01/2026
ജലനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
തിരുവനന്തപുരം
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ്റെ (CITU) നോർത്ത് ജില്ലയിലെ കവടിയാർ ബ്രാഞ്ച് സമ്മേളനം വട്ടിയൂർ കാവ് എംഎൽഎ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കുടിവെള്ള മേഖലയിൽ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്പാദന വിതരണശൃഖലകൾക്കിടയ്ക്ക് സംഭവിക്കുന്ന ജലനഷ്ടം കുറയ്ക്കുന്നതിനുള്ള സത്വരനടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് സുരേഷ് അധ്യക്ഷനായി.
രക്തസാക്ഷി പ്രമേയം ജ്യോതിഷ്കിരണും അനുശോചന പ്രമേയം - സ ശരൺ ലാലും അവതരിപ്പിച്ചു. സ്വാഗതം - വിപിൻ ഡി സ്വാഗതം പറഞ്ഞു , പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി രാജേഷും
കണക്കവതരണം - വിപിനും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വൈ കെ ഷാജി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു , ചർച്ചകൾക്ക് സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം കെ എസ് വിനോദ് , മറുപടി പറഞ്ഞു. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം ആർ പ്രവീൺ ജില്ലാ സെക്രട്ടറി എം ആർ മനുഷ് (ജില്ലാ പ്രസിഡന്റ് പി എസ് അജയകുമാർ ജില്ലാ ട്രഷർ വി എം മനോജ് ജില്ലാ നേതാക്കളായ
ബിനു ജി എസ് , ജിതിൻ കെ ആർ
ശ്രീരാജ്
സുരേഷ്, നിശാന്ത് സ്മിത
തുടങ്ങിയ സഖാക്കൾ സംസാരിച്ചു
സുരേഷ് നെ പ്രസിഡന്റ് ആയും രാജേഷ് ആർ നെ സെക്രട്ടറി ആയും രേഷ്മയെ ട്രഷർ ആയും സമ്മേളനം തെരഞ്ഞെടുത്തു.