MHR Ys Men Trivandrum North Club

Directions Website Contact the organization

MHR Ys Men Trivandrum North Club Official page of MHR Y'S MEN'S CLUB OF TRIVANDRUM NORTH

15/08/2026

എന്റമ്മയുടെ എൺപതാം പിറന്നാൾ 🇮🇳❤️

അമ്മേ ഭാരതമേ,
നിന്റെ മക്കളിൽ ഒരാളായതിൽ
ഞാൻ അഭിമാനിക്കുന്നു...
ഏതു രാജ്യത്തുണ്ട്
ഈ നാനാത്വത്തിലെ ഏകത്വം?

എത്രയെത്ര ഭാഷകൾ,
എത്രയെത്ര സംസ്കാരങ്ങൾ,
വ്യത്യസ്ത ദേശങ്ങൾ, വേഷങ്ങൾ...
എത്ര മതങ്ങൾ, എത്ര ജാതികൾ,
എത്ര വിഭിന്ന രാഷ്ട്രീയ ചിന്തകൾ...

നൂറ്റാണ്ടുകൾക്കു മുൻപേ
വിദേശികൾ വന്നുകയറി,
കൊള്ളയടിച്ചും ഭരിച്ചും പോയെങ്കിലും
ഇന്നിതാ, ലോകത്തിനു മുന്നിൽ
പലതിനും മാതൃകയായി
നമ്മുടെ ഭാരതം...

നമ്മുടെ മക്കൾ
ലോകത്തിന്റെ പല കോണുകളിലും
വിജയം കൊയ്യുന്നു.
ജനസംഖ്യയിൽ ഒന്നാമതായിട്ടും
വൻ നഗരങ്ങളുടെ തിരക്കിനിടയിലും
കുറഞ്ഞ ചെലവിൽ
കാണാനും അറിയാനും
ആസ്വദിക്കാനും
നമുക്കുണ്ട് ഈ സുന്ദര ഭാരതം.

മലയാളി എവിടെയായിരുന്നാലും
ഓണം മറക്കില്ല...
സദ്യയൊരുക്കും,
പായസം നുണയും,
പുത്തനുടുപ്പണിയും,
പൂക്കളം തീർക്കും...

അതുപോലെ തന്നെയാണ്
നമ്മൾ ഇന്ന് ആഘോഷിക്കുന്നത്
നമ്മുടെ പ്രിയപ്പെട്ട അമ്മയുടെ
എൺപതാം പിറന്നാൾ! 🎂❤️

അമ്മേ,
നീ ഞങ്ങളെ പ്രസവിച്ചു,
വളർത്തി,
നടത്തിവിട്ടു ജീവിതവഴികളിലൂടെ...

ഇനി ഞങ്ങളുടെ ഊഴമാണ്...

മറക്കരുത് പെറ്റ വയറിനെ,
വെറുക്കരുത് വളർത്തിയ ശരീരത്തെ.
അവർക്ക് ആവശ്യമുള്ളപ്പോൾ
താങ്ങാവുക...
അവർ തളരുമ്പോൾ
തണലാവുക...

കാരണം,
നമ്മുടെ ജീവിതത്തിലെ
ആദ്യത്തെ വീടും,
ആദ്യത്തെ സ്നേഹവും,
ആദ്യത്തെ തണലും
അമ്മ തന്നെയാണ്...

എന്റമ്മയ്ക്ക്
എൺപതാം പിറന്നാൾ ആശംസകൾ...
ആയുരാരോഗ്യവും സന്തോഷവും നിറഞ്ഞ
ഇനിയും ഒരുപാട് വർഷങ്ങൾ
ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ

15/08/2026

Address

JACK CONSTRUCTIONS PVT LTD
Thiruvananthapuram
695010

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm

Alerts

Be the first to know and let us send you an email when MHR Ys Men Trivandrum North Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MHR Ys Men Trivandrum North Club:

Shortcuts

Share