YMCA Thiruvalla Sub - Region

YMCA Thiruvalla Sub - Region Activities of YMCA Thiruvalla Sub-Region including 21 YMCAs

07/08/2026
05/08/2026
വിവിധ കേന്ദ്രങ്ങളിൽ സഹയവുമായി വൈ.എം.സി.എ കാലവർഷക്കെടുതിയിൽ ദുരിത അനുഭവിക്കുന്ന ക്യാമ്പുകളിൽ സഹായങ്ങൾ നല്കി വൈ.എം.സി.എ സബ...
05/08/2026

വിവിധ കേന്ദ്രങ്ങളിൽ സഹയവുമായി വൈ.എം.സി.എ

കാലവർഷക്കെടുതിയിൽ ദുരിത അനുഭവിക്കുന്ന ക്യാമ്പുകളിൽ സഹായങ്ങൾ നല്കി വൈ.എം.സി.എ സബ് റീജൺ. വിവിധ ക്യാമ്പുകളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിരണം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ചെയർമാൻ ജോജി പി. തോമസ് നിർവ്വഹിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ദേശീയ നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് റീജൺ ചെയർമാൻമാരായ വർഗീസ് ടി മങ്ങാട്, അഡ്വ. എം.ബി നൈനാൻ, നിരണം വൈ.എം.സി.എ പ്രസിഡൻ് വർഗീസ് എം. അലക്സ്, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന സതീഷ്, വൈസ് പ്രസിഡൻ്റ്
എം. ആർ ഗോപകുമാർ, മുനിസിപ്പൽ കൗൺസിലന്മാരായ മിനു ജോബി, രമ്യ സന്തോഷ് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജെ. വെക്കത്തുശ്ശേരി, കെ.ബി അനിഷ് കുമാർ, അലക്സ് ജോൺ, അനു സി.കെ, നിർമ്മല പി.കെ, നിരണം വൈ.എം.സി.എ സെക്രട്ടറി സാബു ആലംഞ്ചേരിൽ, ജോർജി അനാംസ്, മത്തായി കെ. ഐപ്പ്, എം.കെ ജോൺ, ജിജു വൈക്കത്തുശ്ശേരിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിൽ തുണിത്തരങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ആഹാര സാധനങ്ങൾ മുതലായവ നൽകി.

അഭിമാനം
31/07/2026

അഭിമാനം

അഭിമാന നിമിഷംവൈ.എം.സി.എതിരുവല്ല സബ് റീജൺകേരളത്തിലെ മികച്ചസബ് റീജൺവൈ.എം.സി.എ  കേരളാ റീജണിലെ ഇരുപത് നാല് സബ് റീജണിലെ ഏറ്റവ...
25/07/2026

അഭിമാന നിമിഷം

വൈ.എം.സി.എ
തിരുവല്ല സബ് റീജൺ
കേരളത്തിലെ മികച്ച
സബ് റീജൺ

വൈ.എം.സി.എ കേരളാ റീജണിലെ ഇരുപത് നാല് സബ് റീജണിലെ ഏറ്റവും മികച്ച സബ് റീജണായി
തിരുവല്ല സബ് റീജൺ തെരഞ്ഞെടുക്കപ്പെട്ടു. ഭവനദാന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി, ദേശീയ, റീജണൽ പരിപാടികളുടെ അതിഥേയത്വം, ലഹരി വിരുദ്ധ പദ്ധതികൾ, സാമൂഹിക അവബോധ പരിപാടികൾ മുതലായവ ഈ കാലയളവിലെ സബ് റീജണിലെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. വൈ.എംസി.എ ആലുവ ക്യാമ്പ് സെൻ്ററിൽ നടന്ന റീജണൽ കോൺഫറൻസിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിൽ നിന്ന് ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. റീജണൽ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

Address

Thiruvalla
Tiruvalla
689101

Website

Alerts

Be the first to know and let us send you an email when YMCA Thiruvalla Sub - Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share