Youth Square Pathinarungal

Youth Square Pathinarungal Unit of Samastha Kerala Sunni Yuvajana Samgham-SჄS

പായസം ചലഞ്ച് തരംഗമാവുന്നു; ബുക്കിങ്ങ് നാളെ അവസാനിക്കും.----------------------------------------പതിനാറുങ്ങൽ: ജൂൺ 13,14 തി...
03/06/2026

പായസം ചലഞ്ച് തരംഗമാവുന്നു;
ബുക്കിങ്ങ് നാളെ അവസാനിക്കും.
----------------------------------------
പതിനാറുങ്ങൽ: ജൂൺ 13,14 തിയ്യതികളിൽ പതിനാറുങ്ങലിൽ നടക്കുന്ന എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന്റെ ധന സമാഹരണാർഥം സ്വാഗത സംഘം സംഘടിപ്പിക്കുന്ന പായസം ചലഞ്ച് തരംഗമാവുന്നു. ഏഴിന് ഞായറാഴ്ച്ച വീടുകളിലെത്തുന്ന പായസത്തിന് ഓർഡർ സ്വീകരിച്ചു തുടങ്ങിയ ആദ്യദിനങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാപാരികൾ, കുടുംബിനികൾ, വിദ്യാർഥികൾ, കർഷകർ തുടങ്ങി നാനാതുറകളിൽ നിന്നും നേരിട്ടും ഓൺലൈനായും സംരംഭത്തിൽ പങ്കുചേരുന്നുണ്ട്. പന്താരങ്ങാടി സെക്ടർ പരിധിയിലെ സംഘടന യൂണിറ്റ് കമ്മിറ്റികൾ മുഖേന ഇന്നും നാളെയും കൂടി ബുക്കിങ്ങിന് അവസരമുണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

13/05/2026

എസ് എസ് എഫ് ഡിവിഷൻ സഹിത്യോത്സവ്;
സ്വാഗതസംഘം മുന്നൊരുക്കം ഇന്ന്.
------------------------------------------------------
പതിനാറുങ്ങൽ: ജൂൺ 13,14 തിയ്യതികളിൽ പതിനാറുങ്ങലിൽ നടക്കുന്ന എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സഹിത്യോത്സവിന്റെ മുന്നോടിയായി സ്വാഗതസംഘം സംഘടിപ്പിക്കുന്ന മുന്നൊരുക്കം ഇന്ന് നടക്കും. വൈകീട്ട് ഏഴുമണിക്ക് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് ജഅ്‌ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദ് ജിഫ്‌രി അധ്യക്ഷത വഹിക്കും. ഡോക്ടർ നൗഫൽ ഫാറൂഖ് പദ്ധതി അവതരണം നടത്തും. ഇദ്‌രീസ് സഖാഫി, ജുനൈദ് ഹാശിമി, അബ്ദുൽ ഹലീം മുസ്‌ലിയാർ, ഇസ്മാഈൽ സി പി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള സെന്റിനറി സഭക്ക് നിസാർ മമ്പുറം നേതൃത്വം നൽകും.

കർമ്മപഥത്തിൽ പുതിയ സാരഥ്യം𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹 - https://whatsapp.com/channel/0029Vb5jIGT9mrGdXZRw3u2c© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩...
19/04/2026

കർമ്മപഥത്തിൽ പുതിയ സാരഥ്യം

𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹 - https://whatsapp.com/channel/0029Vb5jIGT9mrGdXZRw3u2c

© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

മഹ്‌ളറത്തുൽ ബദ്‌രിയ്യ വെള്ളിയാഴ്ച നടക്കും.-------------------------------- പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ...
07/04/2026

മഹ്‌ളറത്തുൽ ബദ്‌രിയ്യ വെള്ളിയാഴ്ച നടക്കും.
--------------------------------
പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ്ങൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മസാന്ത മഹ്‌ളറത്തുൽ ബദ്‌രിയ്യയും ഹംസത്തുൽ കർറാർ (റ) മൗലിദും ഈമാസം പത്തിന് വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ജുനൈദ് സഖാഫി നേതൃത്വം നൽകും. വി പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ഇ കെ ഹലീം മുസ്‌ലിയാർ, ശാഫി അഹ്‌സനി സംബന്ധിക്കും.

എസ് വൈ എസ് സാന്ത്വനം റിലീഫ് വിതരണം നടത്തി--------------------------പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ്ങൽ യൂണി...
24/03/2026

എസ് വൈ എസ് സാന്ത്വനം
റിലീഫ് വിതരണം നടത്തി
--------------------------
പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വനം റിലീഫ്‌ വിതരണം നടത്തി. സാന്ത്വനകേന്ദ്രം പരിസരത്ത് നടന്ന ചടങ്ങിൽ വി പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡണ്ട് ഇദ്‌രീസ് സഖാഫി ഉദ്ഘാടനം ചെയ്തു. സോൺ സാന്ത്വനം സെക്രട്ടറി ഡോക്ടർ പി നൗഫൽ ഫാറൂഖ് സന്ദേശ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി എം സി മുഹമ്മദ് കോയ ഹാജി ആശംസയർപ്പിച്ചു. സി പി ഇസ്മാഈൽ, ഒ കെ സാദിഖ് ഫാളിലി സംസാരിച്ചു. പി കെ അസീസ് ഹാജി, പി കെ അബ്ദുറഹ്‌മാൻ ബാവ തുടങ്ങിയവർ സംബന്ധിച്ചു.

എസ് വൈ എസ് സാന്ത്വനംറമളാൻ റിലീഫ് ഇന്ന്.---------------------------------- പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ്...
15/03/2026

എസ് വൈ എസ് സാന്ത്വനം
റമളാൻ റിലീഫ് ഇന്ന്.
----------------------------------
പതിനാറുങ്ങൽ | കേരള മുസ്‌ലിം ജമാഅത്ത് പതിനാറുങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനം റമളാൻ റിലീഫിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് സാന്ത്വനകേന്ദ്രം പരിസരത്ത് നടക്കുന്ന ചടങ്ങിൽ വി പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. എസ് വൈസ് സോൺ പ്രസിഡന്റ് കെ പി ഇദ്‌രീസ് സഖാഫി ഉദ്ഘാടനം ചെയ്യും. ഡോക്ടർ പി നൗഫൽ ഫാറൂഖ് സന്ദേശ പ്രഭാഷണം നടത്തും. ഫൈസൽ അഹ്‌സനി, സി പി ഇസ്മാഈൽ സംസാരിക്കും.

15/02/2026

*ഒരു നൂറ്റാണ്ടിന്റെ ആത്മാഭിമാനത്തെ ആഘോഷിക്കുന്നു..*

100 പ്രകാശ വർഷങ്ങൾ✨
സമസ്ത സെൻ്റിനറി വിളംബരം

2026 ഫെബ്രുവരി 14, ശനി
ബഹ്റുൽ ഉലൂം നഗർ, കോട്ടക്കൽ

15/02/2026

മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും ഭാഗമായി പഞ്ചാബിലെ സർഹിന്ദിൽ നിർമിച്ച മർകസ് ഇമാം റബ്ബാനി സെൻട്രൽ കാമ്പസ് ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. 2022 മാർച്ചിലാണ് സർഹിന്ദിൽ ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മദീനത്തുന്നൂർ പൂർവ വിദ്യാർഥി കൂട്ടായ്മയാണ് പ്രദേശത്തെ ന്യൂനപക്ഷ ജനതയുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതും സ്ഥലം കണ്ടെത്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. ആധുനിക സൗകര്യങ്ങളോടെ പണിപൂർത്തിയായ വിശാലമായ കാമ്പസിൽ റെസിഡൻഷ്യൽ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ കേന്ദ്രവും ഗൈഡൻസ് സെന്ററും പബ്ലിക് ലൈബ്രറിയും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുണ്ടാവുക.

മർകസിൻ്റെ നേതൃത്വത്തിൽ പഞ്ചാബിൽ പ്രവർത്തിക്കുന്ന ഐറിസ് ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അഞ്ച് വില്ലേജുകളിലായി നടന്നു വരുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെൻറുകൾ, ഹിഫ്ളുൽ ഖുർആൻ മദ്രസകൾ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമായി മാറുന്ന കാമ്പസ് മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ പുതിയ കേന്ദ്രമാകും.

ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്ന ജനതയാണ് പഞ്ചാബിലേത്. വിഭജനകാലത്ത് സമ്പന്നരായ മുസ്‌ലിംകളിൽ ഭൂരിഭാഗവും പാക്കിസ്ഥാനിലേക്ക് കുടിയേറിയപ്പോൾ, ഇന്ത്യൻ പഞ്ചാബിൽ ബാക്കിയായത് പശുക്കളെ മേച്ചും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്. ദാരിദ്ര്യത്തോടും നിരക്ഷരതയോടും മല്ലിട്ടു ജീവിക്കുന്ന, വികസനത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത മനുഷ്യരാണ് നമ്മുടെ മുഖ്യ പരിഗണന.

മർകസിന്റെ വടക്കേയിന്ത്യൻ സേവന പ്രവർത്തനങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും ആരംഭിക്കാമോ എന്നാവശ്യപ്പെട്ട് ഗ്രാമ മുഖ്യന്മാരും മറ്റും ഓഫീസിലെത്തുന്നത് പതിവാണ്. ഭൂമിയും സൗകര്യങ്ങളും തരാൻ തയ്യാറാണ്, ഗ്രാമത്തിൽ മാറ്റം സാധ്യമാക്കാമോ എന്നായിരുന്നു ആവശ്യം. പശ്ചിമ ബംഗാളും ബീഹാറും ഉത്തർപ്രദേശും മധ്യപ്രദേശുമെല്ലാം കടന്ന് നമ്മുടെ സേവനഭൂപടത്തിൽ പഞ്ചാബ് ഇടം പിടിക്കുന്നത് അങ്ങനെയാണ്.

പഞ്ചാബിലെയും ഹിമാചൽ അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലെയും പിന്നാക്ക ജനവിഭാഗങ്ങൾക്ക്, വിശിഷ്യാ ഗുജ്ജാർ സമുദായത്തിന്, അറിവിന്റെയും വികസനത്തിന്റെയും വെളിച്ചം പകരുന്ന പദ്ധതിയായി ഇമാം റബ്ബാനി കാമ്പസ് മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇതിനകം തന്നെ ആരംഭിച്ച ചലനങ്ങൾ നൽകുന്ന ശുഭസൂചനയതാണ്. സിക്കുകാർ ഉൾപ്പെടെ പ്രദേശത്തെ മനുഷ്യരൊന്നാകെ ഈ മുന്നേറ്റത്തിന്റെ കൂടെയുണ്ടെന്നത് ഏറെ ആവേശം പകരുന്ന കാര്യമാണ്. ഇമാം റബ്ബാനി അഹ്‌മദ് സർഹിന്ദി(റ) അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ മർകസ് കാമ്പസ് സാമൂഹിക ഉന്നമനത്തിന്റെ വലിയ കേന്ദ്രമായി മാറട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ,

15/02/2026

Address

Pathinarungal(Near Athanikkal Juma Masjid)
Tirurangadi

Website

Alerts

Be the first to know and let us send you an email when Youth Square Pathinarungal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share