Hadhara Community

Hadhara Community Official Page of Department of Civilization Studies under Faculty of Social Sciences, Darul Huda Isl https://www.youtube.com/channel/UCRTC-hBb6JcQSIeQ4r25sTA

Hadhara Dialogue
17/06/2023

Hadhara Dialogue

Bibliosmia Book review series
14/06/2023

Bibliosmia
Book review series

Brochure launching
13/06/2023

Brochure launching

Point blank
02/06/2023

Point blank

RAHBARIUG LEADERS MEETDEPARTMENT OF CIVILIZATIONAL STUDIES
16/08/2022

RAHBARI
UG LEADERS MEET
DEPARTMENT OF CIVILIZATIONAL STUDIES

Hadhara Dialogues session 14............Guest speaker : Saidalavi PC( Australian National University, Assistant Professo...
23/07/2022

Hadhara Dialogues
session 14............
Guest speaker : Saidalavi PC
( Australian National University, Assistant Professor, Shiv Nadar University, Noida)
Topic: Studying Islam: Anthropological Approaches
Date: 23/07/2022 - 07:30 PM
Venue: Darul Huda Auditorium

Hadhara Dialoguessession 14Guest speaker : Saidalavi pc (Australian National University, Assistant Professor, Shiv Nadar...
22/07/2022

Hadhara Dialogues
session 14
Guest speaker : Saidalavi pc
(Australian National University, Assistant Professor, Shiv Nadar University, Noida)
Topic: Studying Islam: Anthropological Approaches
Date: 23/07/2022 - 07:30 PM
Venue: Darul Huda Auditorium

തിരുനബിയുടെ പിറവിയെ വര്‍ണിച്ചും വിവരിച്ചും എഴുതപ്പെട്ട രചനകളാണ് മൗലിദുകള്‍. പടക്കപ്പെട്ടത് മുതല്‍ പ്രപഞ്ചത്തിലെ ഏറ്റവും ...
10/10/2021

തിരുനബിയുടെ പിറവിയെ വര്‍ണിച്ചും വിവരിച്ചും എഴുതപ്പെട്ട രചനകളാണ് മൗലിദുകള്‍. പടക്കപ്പെട്ടത് മുതല്‍ പ്രപഞ്ചത്തിലെ ഏറ്റവും വിശുദ്ധവും സ്രേഷ്ടവുമായ രാവായിരുന്നു നബി പിറന്ന രാവ്. എന്നാല്‍, അത് നബിയുടെ ഭൗതികമായ ജന്മം മാത്രമായിരുന്നെന്നും സര്‍വ്വ പടപ്പുകള്‍ക്കും മുന്നെ പടച്ചവന്‍ പടച്ചത് നബിയുടെ നൂറിനെയാണെന്നും എല്ലാ മൗലിദുകളുമെഴുതുന്നു. ആ തിരുപ്രഭ ഉത്തമരായ പ്രവാചകരിലൂടെ സഞ്ചരിച്ചാണ് നബിയിലേക്കെത്തുന്നത്. പ്രസിദ്ധ പണ്ഡിതനായ ഇമാം ബുല്‍ഖീനിയുടെ മൗലിദിന്റെ തുടക്കമിങ്ങനെയാണ്: ഒരു റൂഹും ജിസ്മും കൗനും ഇസ്മും പടക്കപ്പെട്ടിട്ടില്ലാത്ത നേരത്ത് തിരുനബിയുടെ ദിവ്യപ്രഭയെ പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. അങ്ങനെ, പടച്ചവനിലേക്ക് നോക്കുകയും പടച്ചവനാല്‍ നോക്കപ്പെടുകയും ചെയ്യുന്ന നബിയുടെ ഒളിവായി അല്ലാഹു തന്റെ ആദ്യ സൃഷ്ടിപ്പ് നടത്തി.

മൗലിദുകള്‍ ഓര്‍മിക്കലാണ്, സൃഷ്ടിചരാചരങ്ങളിലെ അത്യുത്തമരുടെ പിറവിയുടെ ഓര്‍മയെക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്. ലൈലതുല്‍ ഖദറിനേക്കാള്‍ സ്രേഷ്ടമായ രാവാണത്. ലൈലതുല്‍ ഖദര്‍ നബിക്ക് നല്‍കപ്പെട്ട സമ്മാനമാണെങ്കില്‍ ആ നബി പിറന്ന രാത്രിയല്ലെ ഉത്തമം എന്ന് പ്രസിദ്ധ മൊറേക്കന്‍ സൂഫിയും പണ്ഡിതനുമായ അബുല്‍ അബ്ബാസുല്‍ അസഫിയുടെ മൗലിദില്‍ ചോദിക്കുന്നുണ്ട്. അഹ്‌മദുല്‍ കബീര്‍ രിഫാഇ തങ്ങളുടെ മൗലിദില്‍ കാണാം: റബീഉല്‍ അവ്വലില്‍ നബി പിറന്ന നേരം മാലാഖമാര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ ഉച്ചത്തില്‍ വാഴ്ത്തി. ജിബ്രീല്‍ ശുഭവാര്‍ത്തയുമായി ഭൂമിയിലേക്കിറങ്ങി വന്നു. സന്തോഷാതിരേകത്താല്‍ കഅ്ബ കുളിര്‍കൊണ്ടു, ഹൂറികള്‍ കൊട്ടാരങ്ങളില്‍ നിന്നിറങ്ങി നബിയെ വാഴ്ത്തി. സ്വര്‍ഗീയക്കുട്ടികള്‍ പരിമളം പൊഴിച്ചു.

നബി വര്‍ണനകളുടെ അത്യപൂര്‍വ്വമായ ആഖ്യാനമാണ് മൗലിദുകളിലേത്. നബിയെ പാടിപറഞ്ഞ് സ്‌നേഹം ജനിപ്പിക്കുകയാണവയുടെ ലക്ഷ്യം. അവയുടെ ആധാരമെന്തെന്ന ചോദ്യമവിടെ പ്രസക്തമല്ല, എഴുതിയവര്‍ ഉത്തമരും പറയുന്ന കഥകള്‍ പരക്കെ പ്രചാരവുമാണ്, എങ്കില്‍ അതിനെന്താണ് തെളിവെന്ന ചോദ്യമല്ല പ്രസക്തം, അതിലുള്ളവ ചൊല്ലുമ്പോള്‍ മനസ്സിലെത്ര ഹുബ്ബ് പൂക്കുന്നു എന്നിടത്താണ് കാര്യം. ആധികാരികത തെളിയാത്തതോ ബോധ്യമാവത്തതോ അല്ല, പക്ഷെ പ്രണയിക്കുന്നവരുടെ അനുരാഗത്തിന് മുന്നില്‍ ആ ചോദ്യമെന്തരോചകമാണ്.

കുറെ മൗലിദുകളെ കുറിച്ച് പറയാനും അവയുടെ എഴുത്തു പ്രതികളിലൂടെ വായന നടത്താനും മൗലിദുകളിലെ നബി ആഖ്യാനങ്ങളെ മനസ്സിലാക്കാനും മറക്കപ്പെടുന്ന വലിയ പൈതൃകത്തെ വീണ്ടും ഓര്‍മയിലുണര്‍ത്താനുമാണ് ദാറുല്‍ ഹുദാ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗത്തിന്റെ മാ ലീ സിവാ ഹുബ്ബീ എന്ന പരിപാടിയുടെ താല്‍പര്യം. റബീഇലെ പുണ്യമായ രാവുകളില്‍ നമുക്ക് നബിയെ പറഞ്ഞും പാടിയുമിരിക്കാം. ഇന്ന് രാത്രി പ്രസിദ്ധ പണ്ഡിതനും സൂഫിയുമായ ഇബ്‌നുല്‍ ജൗസിയുടെ പ്രസിദ്ധമായ മൗലിദുല്‍ അറൂസ് വായിക്കുന്നു.

Join Meet (7:30 - 7:50)
https://meet.google.com/pkk-uurq-use

https://www.facebook.com/100274755172334/posts/351893533343787/

മൗലാന ജലാലുദ്ദീന്‍ റൂമിയെ കുറിച്ച് അല്ലാമാ ഇഖ്ബാല്‍ എഴുതുന്നു: റൂമിലുള്ളയാ ദിവ്യനായ സിദ്ധന്റെ വിഖ്യാത ഖിസ്സകള്‍ ഇനിയുമാവ...
03/08/2021

മൗലാന ജലാലുദ്ദീന്‍ റൂമിയെ കുറിച്ച് അല്ലാമാ ഇഖ്ബാല്‍ എഴുതുന്നു: റൂമിലുള്ളയാ ദിവ്യനായ സിദ്ധന്റെ വിഖ്യാത ഖിസ്സകള്‍ ഇനിയുമാവര്‍ത്തി പാടാനെനിക്ക് മോഹം, രഹസ്യങ്ങളാൽ നിറഞ്ഞ അമൂല്യനിധി ശേഖരമാണവരുടെ കഥകള്‍. റൂമിലെയാ ദര്‍വീശ് മണ്ണില്‍ നിന്നും ഇക്‌സീര്‍ നിര്‍മിക്കാനറിയുന്നവരാണ്, എന്റെ മണ്ണില്‍ നിന്നുമനേകം ദീപങ്ങള്‍ പ്രകാശിപ്പിച്ചവര്‍. (ജാവേദ് നാമ)

ഉന്നതമായ ദിവ്യജ്ഞാനത്തിന്റെയും ഏകനായ റബ്ബിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും പ്രോജ്ജ്വലമായ പ്രകാശനമാണ് മൗലാനാ ജലാലുദ്ധീന്‍ റൂമിയുടെ വരികള്‍. മസ്‌നവിയെ കുറിച്ച് പ്രസിദ്ധമായ വരികളിങ്ങനെയാണ്:
مثنوی‌معنوی مولوی
ہست قرآن أز زبانے پہلوی
"പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആനായി മാറിയിരിക്കുന്നു മൗലാനായുടെ മസ്‌നവി." ഖുര്‍ആനിന്റെ വിവര്‍ത്തനമാണ് മസ്‌നവിയില്‍ ഞാന്‍ നടത്തുന്നതെന്ന് റൂമി തന്നെ പറയുന്നുണ്ട്. ഖുര്‍ആന്‍ മണവാട്ടിയെ പോലെയാണ്, അതിനോടൊത്ത് ജീവിക്കുന്നവര്‍ക്കെ അത് സ്വന്തം മുഖപടമഴിച്ച് കൊടുക്കൂ എന്നാണല്ലോ സൂഫികളുടെ പ്രഖ്യാപനം. റൂമി പറയുന്നു: ഒരു പെണ്ണിന് ഭര്‍ത്താവും മകനും കാണും, പക്ഷെ ആ കുഞ്ഞനുഭവിക്കുന്ന ആനന്ദമല്ലല്ലോ ഭര്‍ത്താവിന്റെത്, ചിലര്‍ കുഞ്ഞിനെ പോലെയാണ്, ഖുര്‍ആനെ മനസ്സിലാക്കുന്നതില്‍ ഇപ്പോഴും മുലകുടിപ്രായമാണവർക്ക്. ഖുര്‍ആനിന്റെ അനുഭവത്തില്‍ പരമമായ ആനന്ദത്തിലെത്തുകയാണ് വേണ്ടത്.

ഖുര്‍ആനിനെ വിശദീകരിക്കുകയാണ് റൂമി മസ്‌നവിയില്‍, അതില്‍ ഐതിഹ്യ കഥകള്‍ കാണാം, ഗ്രീക്ക് തത്വചിന്തകള്‍ കാണാം, ഇഞ്ചീലും തൗറാതും കാണാം, ഹല്ലാജിനെയും ജുനൈദുല്‍ ബഗ്ദാദിയെയും ഗസാലിയെയും ബിസ്താമിയെയും ഇമാം ശാഫിഇയെയും കാണാം. മസ്‌നവിയില്‍ അത്താറിന്റെ മന്‍ത്വിഖു തൈ്വറും ഇലാഹി നാമയും അബീത്വാലിബുല്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബും റാബിഅതുല്‍ അദവിയ്യയുടെ കവിതകളും ഹാഫിസിന്റെ ദീവാനും വായിക്കാം. തസവ്വുഫിന്റെ ഉള്ളും പൊരുളും സമ്മേളിക്കുന്ന അപൂര്‍വ്വ രചനയാണത്.

റൂമിയെ സര്‍വ്വ സ്വാതന്ത്രവാദത്തിന്റെയും ഭൗതികാനന്ദത്തിന്റെയും പ്രതീകമായാണ് യൂറോപ്യന്‍ ആഖ്യാനങ്ങള്‍ ചിത്രീകരിക്കുന്നത്. റൂമിയെ മുസ്ലിമായോ മുസ്ലിം ദാര്‍ശനികായോ മനസ്സിലാക്കാന്‍ പോലും യൂറോപ്യര്‍ക്ക് താത്പര്യമില്ലെന്ന് റോസിന അലി എഴുതുന്നു. തങ്ങളുടെ ജീവതത്തെ തന്നെ മാറ്റുന്ന, നിരാശയില്‍ നഷ്ട്‌പ്പെടാന്‍ നില്‍ക്കുന്ന ജീവിതത്തെ തിരികെ കൊണ്ടുവരുന്ന, അനേകമാളുകളുടെ ഇഷ്ടപുസ്തമായ മസ്‌നവി എങ്ങനെ ഒരു മുസ്ലിം ദാര്‍ശനികന്റെ രചനയാവാമെന്നതാണവാം അവരുടെ കൗതുകം.

പ്രസിദ്ധ പേര്‍ഷ്യന്‍ സൂഫിവര്യന്‍ അബ്ദുറഹ്‌മാനുല്‍ ജാമി പറയുന്നു: രാവിലെയും വൈകിയിട്ടും മസ്‌നവി വായിക്കുന്നവന്ന് നരകം നിശിദ്ധമായി മാറിയിരിക്കുന്നു. നമുക്കും മസ്‌നവി വായിക്കാം. റൂമിയാലെങ്കിലും നരകം നമുക്കുമന്യമായി തീരട്ടെ.
ബഹുമാന്യരായ മുഹമ്മദ് സി ഹുദവി ഓമശ്ശേരി മസ്‌നവിയുടെ ആദ്യ ബാബുകള്‍ വിശദീകരീണ സഹിതം വായിക്കുകയാണ്. ഇന്ന് രാത്രി എഴര മണിക്ക് കൃത്യം.

Hadhara Dialogues Session-9

_"എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്, ഞാൻ സദാ തിരയുന്നതും അതാണ്"_

മൗലാനയുടെ മസ്നവി വായിക്കുന്നു

അവതരണം
മുഹമ്മദ് സി ഹുദവി ഓമശ്ശേരി

3/08/2021 | TUESDAY
7:30 pm

Join on Google Meet :*
https://meet.google.com/pvk-hdby-gyq

Visit us on YouTube :*
https://youtube.com/channel/UCRTC-hBb6JcQSIeQ4r25sTA

Join for Updates :*
Group-1
https://chat.whatsapp.com/Fb80uOp6CP6GEgL8YnccgM

Group-2
https://chat.whatsapp.com/Fb80uOp6CP6GEgL8YnccgM

Dept. Of Civilisational Studies
Darul Huda Islamic University

Address

Darul Huda Islamic University, Chemmad
Tirurangadi
676306

Telephone

+919048207033

Website

Alerts

Be the first to know and let us send you an email when Hadhara Community posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hadhara Community:

Share