ABVP Malappuram

ABVP Malappuram Official page of ABVP Malappuram District Committee

ABVP മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിൽസ്...
Tune in & Be with us..... : https://www.facebook.com/abvpmpm/

: https://instagram.com/abvp__malappuram?igshid=1urw9winf8vt

: () https://twitter.com/AbvpMalappuram?s=08

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന...
26/08/2026

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ
ഓണാശംസകൾ

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കിട്ടിയ കാശിന് ആരംഭിച്ച പത്രം ?
10/08/2026

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കിട്ടിയ കാശിന് ആരംഭിച്ച പത്രം ?

സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി മതമൗലികവാദികൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ...
09/08/2026

സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി മതമൗലികവാദികൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ മുട്ടിൽ ഇഴയുന്നതിന്റെ അവസാനത്തെ ഉദ്ദാഹരണം. ചരിത്ര വസ്തുതകളെ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സവർക്കറെക്കുറിച്ചുള്ള ഒരു ചരിത്രവസ്തുത ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത ചരിത്രവസ്തുതകളെ ഇല്ലാതാക്കാൻ സസ്പെൻഷൻ ഉത്തരവുകൾക്ക് കഴിയില്ലെന്നും എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ.

ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വി.ഡി. സവർക്കറിന് ഇരട്ട ജീവപര്യന്തം ശിക്ഷ (ആകെ 50 വർഷം) വിധിക്കപ്പെട്ടതും ആൻഡമാനിലെ സെല്ലുലാർ ജയിലിലെ ദീർഘകാല തടവിന് ശേഷം, വിവിധ നിയന്ത്രണങ്ങളോടെയുള്ള രത്നഗിരിയിലെ വീട്ടുതടങ്കലും അദ്ദേഹം അനുഭവിച്ചതും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രേഖപ്പെടുത്തിയ വസ്തുതകളാണ്. അത്തരം ചരിത്രവസ്തുതയെക്കുറിച്ച് ഒരു ക്വിസ് ചോദ്യമുണ്ടാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിലൂടെ ചരിത്രം മാറില്ല, മറിച്ച് സർക്കാരിന്റെ അസഹിഷ്ണുതയാണ് പുറത്തുവരുന്നത്.

തുർക്കിയിലെ ഖലീഫ ഭരണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അരങ്ങേറിയ തികച്ചും ഏകപക്ഷീയമായി ഒരു വംശഹത്യയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റുവാനും അതിനു നേതൃത്വം നൽകി നൂറു കണക്കിന് സാധാരണ ഹിന്ദുക്കളെ കൊലപ്പെടുത്തിയ വാരിയംകുന്നനെ സ്വതന്ത്ര സമര സേനാനി ആക്കി മാറ്റുവാനും വെമ്പി നടക്കുന്നവരാണ് ഭാരത സ്വതന്ത്ര സമര ചരിത്രത്തിൽ ഇത്രയേറെ ത്യാഗോജ്ജ്വലമായ സംഭാവനകൾ നൽകിയിട്ടുള്ള വീര സവർക്കരെ പോലുള്ളവരെ അപകീർത്തിപ്പെടുത്തുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നത്. മഹാത്മാ ഗാന്ധി, ജവാർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഇന്ദിര ഗാന്ധി, നരസിംഹ റാവു, എ കെ ഗോപാലൻ, ഇ എം എസ് നമ്പൂതിരിപ്പാട്, എം എൻ റോയ് തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുള്ളവർ പോലും പലപ്പോഴും ആരാധനയോടെ കണ്ടിരുന്ന വീര സവർക്കറെ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ഇത്രയേറെ അപമാനിക്കുവാനും ആക്ഷേപിക്കുവാനുമുള്ള ശ്രമം നടക്കുന്നത്. ഇത് ആസൂത്രിതമായി വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.

ഒരു അധ്യാപകന്റെ ചോദ്യത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ച് ശിക്ഷിക്കുന്നതിന് പകരം, ചരിത്രത്തെ ചരിത്രമായിത്തന്നെ പഠിക്കാനുള്ള സ്വാതന്ത്ര്യമാണ് വിദ്യാലയങ്ങളിൽ ഉറപ്പാക്കേണ്ടത്. സർക്കാരിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇത്രയേറെ സംഭാവന നൽകിയ വ്യക്തിയെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല.

സവർക്കറുടെ ചരിത്രപരമായ പങ്കിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു ചരിത്രവസ്തുതയെ ക്വിസ് മത്സരത്തിലെ ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ ശിക്ഷിക്കുന്നത് ജനാധിപത്യ വിദ്യാഭ്യാസ സംവിധാനത്തിന് അപമാനമാണ്. അധ്യാപകനെതിരായ സസ്പെൻഷൻ ഉടൻ പിൻവലിക്കണം. മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ താൽപര്യങ്ങൾക്കു മുന്നിൽ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ അടിയറവ് വെക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി..

ABVP മലപ്പുറം ജില്ലാ സമിതി അഭിനന്ദനങ്ങൾ
04/08/2026

ABVP മലപ്പുറം ജില്ലാ സമിതി അഭിനന്ദനങ്ങൾ

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 27 വയസ്സ്.....
26/07/2026

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 27 വയസ്സ്..
ഭാരത ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. 1999 മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ പാക് പട്ടാളവുമുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാൻ ലക്ഷ്യം.
കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്.
അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി. ഓപ്പറേഷൻ വിജയ് വിജയകരമായി പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ.ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി..
കാർഗിലിൽ വിജയം കണ്ടെങ്കിലും 527 ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടമായി. അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് രാജ്യസ്നേഹത്തിന്റെ പുഷ്പചക്രം...

ഇന്ന് സ്വർഗ്ഗീയ വിശാൽ ബലിദാനദിനം പതിനാല് വർഷങ്ങൾക്ക് മുൻപാണ് ക്യാംപസ് ഫ്രണ്ടിന്റെ അക്രമണത്തിൽ വിശാൽ കൊല്ലപ്പെടുന്നത്.ആലപ...
17/07/2026

ഇന്ന് സ്വർഗ്ഗീയ വിശാൽ ബലിദാനദിനം പതിനാല് വർഷങ്ങൾക്ക് മുൻപാണ് ക്യാംപസ് ഫ്രണ്ടിന്റെ അക്രമണത്തിൽ വിശാൽ കൊല്ലപ്പെടുന്നത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള പരിപാടികളുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോടൊപ്പം പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന വിശാലിനെ ആസൂത്രിതമായെത്തിയ ക്യാംപസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വിശാലിന്റെ ദീപ്‌തസ്‌മരണകൾക്കു മുൻപിൽ ഒരായിരം പ്രണാമങ്ങൾ..

11/07/2026

തിരൂർ MSMHSS, കല്ലിങ്ങൽപ്പറമ്പിൽ
ഗണിത അധ്യാപകന്റെ മർദ്ദനത്തിൽ
വിദ്യാർത്ഥിക്ക് പരിക്ക്. ഇത്തരം ക്രൂരതകൾക്കെതിരെ ABVP ശക്തമായി പ്രതിഷേധിക്കുന്നു.
അധ്യാപകനെതിരെ ഉടൻ നടപടി വേണം!
മലപ്പുറം ജില്ലാ സെക്രട്ടറി കെ. കെ. വിഷ്ണു

തിരൂർ MSMHSS-ലെ         അധ്യാപകന്റെ സമീപനം         ABVP പ്രതിഷേധിക്കുന്നു        വിദ്യാർത്ഥികൾക്ക് നീതി വേണം        ABVP...
11/07/2026

തിരൂർ MSMHSS-ലെ
അധ്യാപകന്റെ സമീപനം
ABVP പ്രതിഷേധിക്കുന്നു

വിദ്യാർത്ഥികൾക്ക് നീതി വേണം

ABVP MALAPPURAM

ജൂലൈ 09 ദേശീയ വിദ്യാർത്ഥിദിനം 78-ാമത് എബിവിപി സ്ഥാപന ദിനം
08/07/2026

ജൂലൈ 09
ദേശീയ വിദ്യാർത്ഥിദിനം
78-ാമത് എബിവിപി സ്ഥാപന ദിനം


വിദ്യാർത്ഥി ശക്തിയുടെ ദേശീയ ദിശാബോധത്തിന് എറണാകുളം വേദിയാകുന്നു.എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം ഓഗസ്റ്റ്‌ 1,2 ത...
05/07/2026

വിദ്യാർത്ഥി ശക്തിയുടെ ദേശീയ ദിശാബോധത്തിന് എറണാകുളം വേദിയാകുന്നു.

എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം ഓഗസ്റ്റ്‌ 1,2 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്നു.

Address

Tirur

Alerts

Be the first to know and let us send you an email when ABVP Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Malappuram:

Shortcuts

Share