20/07/2024
ലോഗോ പ്രകാശനം ചെയ്തു
തിരൂർ : തിരൂർ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഹുദ യുടെ ലോഗോ പ്രകാശനം ഹിഫ്ള് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ഉസ്താദ് ഹാഫിള് ഹബീബ് റഹ്മാനി കോളേജ് സെക്രട്ടറി ഉസ്താദ് അബൂബക്കർ ഫൈസിക്ക് നൽകി നിർവഹിച്ചു. ഹുദ ജനറൽ കൺവീനർ ഹാഫിള് സൽമാൻ ആദൃശ്ശേരി, ട്രഷറർ ഹാഫിള് ഷാദിൽ അരീക്കാട് എന്നിവർ സംബന്ധിച്ചു.