10/10/2023
🌹🌹🌹🌹🌹🌹🌹🌹
ബാബുസാഹിബ് ന്റെ
മനസ്ഥിതി മാതൃകാപരം
ജീവകാരുണ്യ രംഗത്ത് വേറിട്ട മാതൃക കാട്ടിരിക്കുകയാണ് സിപി അബ്ദുസമദ് എന്ന പൊറ്റമ്മൽ ബാബു സാഹിബ്. തലചായ്ക്കാൻ ഇടമില്ലാതെ കാലങ്ങളായി പ്രയാസപ്പെട്ട് കഴിയുന്ന നാട്ടിലെ സാധാരണക്കാർക്ക് വീട് വയ്ക്കാൻ ഭൂമി നൽകിക്കൊണ്ട് മറ്റൊരു പുണ്യ പ്രവർത്തിയാണ് ബാബു നിർവഹിക്കപ്പെട്ടിരിക്കുന്നത്. നാട്ടിൽ ഒട്ടേറെ കാരുണ്യ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ നേതൃപരമായിട്ടുള്ള പങ്ക് വഹിച്ച ബാബുവിന്റെ വിശാല മനസ് ഈ അവസരത്തിൽ അധി വിശാലമായിരിക്കയാണ്. സേവന മനസ്സിനെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ധനസ്ഥിതി ഉണ്ടായാൽ പോരാ, ഇവിടെ മനസ്ഥിതിയും കൂടി ഉണ്ടായാലേ നാട്ടിലുള്ള പാവങ്ങൾ കൂടി രക്ഷപ്പെടുകയുള്ളൂവെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ് ബാബു . നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകിയതിലൂടെ ബാബുവിന്റെ നന്മ മനസ്സ് ഒരിക്കൽ കൂടി ഇതൾ വിരിച്ചിരിക്കുകയാണ്. എടക്കുളം സൗഹൃദ കൂട്ടായ്മയുടെ ജി സി സി ചെയർമാൻ കൂടിയായിട്ടുള്ള ബാബു സാഹിബിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്ന് ആശിച്ചു പോവുകയാണ് . ഇതോടൊപ്പം തന്നെ ആ നല്ല മനസ്സിന് എല്ലാതരത്തിലുള്ള പിന്തുണയും നൽകി പ്രശംസ അർപ്പിക്കുകയും ചെയ്യുന്നു. ഭാവിയിലും വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുവാൻ അല്ലാഹു ബാബുവിന് ആയുരാരോഗ്യവും കൂടുതൽ സമ്പത്തും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.
സ്നേഹാഭിവാദ്യങ്ങളോടെ ......
എടക്കുളം സൗഹൃദ കൂട്ടായ്മ
സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ് കെയർ
Hameed C P Hameed
Hassankv Hassankadanangadi
Nazeer C Pottammel
Shaji Pdp
Abdul Majeed Al-Wahda