Ihsan Foundation, India

Ihsan Foundation, India Islamic Heritage Study And Research Network

01/08/2024

ഇന്ന് വെള്ളിയാഴ്ച രാവ് ഒരു പ്രാവശ്യമെങ്കിലും ചൊല്ലുക
ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﻧَﺒِﻰَّ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺧﻠﻴﻞ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺻَﻔِﻰَّ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﻭَﻟِﻰَّ ﺍﻟﻠّٰﻪِ،
ﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺧَﻴْﺮَ ﺧَﻠْﻖِ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﻧُﻮﺭَ ﻋَﺮْﺵِ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﺍَﻣﻴﻦَ ﻭَﺣْﻰِ ﺍﻟﻠّٰﻪِ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﻣَﻦْ ﺯَﻳَّﻨَﻪُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﻣَﻦْ ﺷَﺮَّﻓَﻪُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﻣَﻦْ ﻛَﺮَّﻣَﻪُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ من عظمه الله ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﻣَﻦْ ﻋَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﻣَﻦْ ﺳَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﻣَﻦِ ﺍِﺧْﺘَﺎﺭَﻩُ ﺍﻟﻠّٰﻪُ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺳَﻴِّﺪَ ﺍْﻻَﻭَّﻟﻴﻦَ ﻭَﺍْﻻٰﺧِﺮﻳﻦَ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺷَﻔﻴﻊَ ﺍﻟْﻤُﺬْﻧِﺒِﻴﻦَ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺧَﺎﺗَﻢَ ﺍﻟﻨَّﺒِﻴﻴﻦَ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺭَﺣْﻤَﺔً ﻟِﻠْﻌَﺎﻟَﻤﻴﻦَ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺍِﻣَﺎﻡَ ﺍﻟْﻤُﺘَّﻘِﻴﻦَ،
ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎسيدي ﻳَﺎ ﺭَﺳُﻮﻝَ ﺭَﺏِّ ﺍﻟْﻌَﺎﻟَﻴﻦَ،
ﺻَﻠَﺎﻭَﺍﺕُ ﺍﻟﻠّٰﻪِ ﻭَﻣَﻼَﺋِﻜَﺘِﻪِ ﻭَﺍَﻧْﺒِﻴَﺎﺋِﻪِ ﻭَﺭُﺳُﻠِﻪِ ﻭَﺣَﻤَﻠَﺔِ ﻋَﺮْﺷِﻪِ ﻭَﺟَﻤﻴﻊِ ﺧَﻠْﻘِﻪِﻋَﻠٰﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠٰﻰ ﺍٰﻟِﻪِ ﻭَﺻَﺤْﺒِﻪِ ﺍَﺟْﻤَﻌﻴﻦَ
പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക ...

*പേരോട് ഉസ്താദ്**മദീന മഖ്ദൂമിൽ**📍ലൈവ്* *@തിരൂർ, തലക്കടത്തൂർ*2024 ജൂലൈ 25 വ്യാഴം 07:00 pmhttps://www.youtube.com/live/k96...
25/07/2024

*പേരോട് ഉസ്താദ്*
*മദീന മഖ്ദൂമിൽ*

*📍ലൈവ്*
*@തിരൂർ, തലക്കടത്തൂർ*
2024 ജൂലൈ 25 വ്യാഴം
07:00 pm

https://www.youtube.com/live/k967JuD2XDo?si=i3uWIwqdAKZ-rCxe

♡ ㅤ ❍ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

പേരോട് ഉസ്താദ് മദീന മഖ്ദൂമിൽ | തിരൂർ | Hashimi Design

24/07/2024

ഇന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എനിക്ക് ഉണ്ടായ അനുഭവം...

സൈനുദ്ദീൻ അഹ്സനി എഴുതുന്നു

തിരൂർ ജില്ലാ ആശുപത്രിയിൽ ഒരു ദയയില്ലാത്ത ഒരു ഡോക്ടറെ കണ്ടു, ഇന്ന് ഏകദേശം 10:55ന് op ടിക്കറ്റ് എടുത്തു. നീണ്ട ക്യൂ..
81 screen ൽ കാണിക്കുന്നു...5 വയസ്സുള്ള മകളെ കാണിക്കിൻ പോയതാണ്..
ടോക്കൺ നമ്പർ 131 ആണ് എനിക്ക് കിട്ടിയത്. വെയിറ്റ് ചെയ്തു, സമയം 12 അര കഴിഞ്ഞു. വീണ്ടും വെയിറ്റ് ചെയ്തു... വെള്ളിയാഴ്ച ആയതു കൊണ്ട് ബാങ്ക് കൊടുത്ത ഉടനെ പള്ളിയിൽ എത്തണം അല്ലെങ്കിൽ ജുമാ നഷ്ടപ്പെടും, 12 :45 ആയി അപ്പോഴും ടോക്കൺ 120 ഇനിയുമുണ്ട് 10 പേർ അവിടെയുള്ള അധികപേരും സഹോദരിമാരാണ് അവരുടെ സമ്മതത്തോടെ -ശിശുരോഗ വിഭാഗം ഡോക്ടറെ- കാണാൻ പോയി ഡോക്ടറുടെ മുന്നിൽ കുട്ടിയുമായി ഇരുന്നു. 131 എന്ന് കണ്ടപ്പോൾ ഡോക്ടർക്ക് കലി കേറി... ഞാൻ പറഞ്ഞു പള്ളിയിൽ പോകാനുണ്ട്, ജുമാ നഷ്ടപ്പെടും.. അദ്ദേഹം പറഞ്ഞു "ടോക്കൺ അനുസരിച്ചേ ഞാൻ നോക്കുകയുള്ളൂ" ക്യൂ വിലയുള്ളവരെല്ലാം സമ്മതിച്ചിട്ടുണ്ട് എന്ന്, അറിയിച്ചപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു "ഞാൻ സമ്മതിക്കില്ല" ഏകദേശം ഒന്നര മിനിറ്റോളം പിഞ്ചു കുഞ്ഞുമായി ഇരുന്നു കെഞ്ചി നോക്കി എൻറെ ജുമാ നഷ്ടപ്പെടും നിങ്ങൾ ഒന്ന് ഹെൽപ്പ് ചെയ്യുമോ.? അദ്ദേഹം പറയുന്നു "ഒരു ഹെൽപു ചെയ്യുകയില്ല" നിങ്ങൾ പള്ളിയിൽ പോ... അതുകഴിഞ്ഞ് വന്നോ.." പള്ളി കഴിഞ്ഞു വരുമ്പോഴേക്കും ഒരു മണി കഴിയും അപ്പോഴേക്കും പരിശോധന അവസാനിക്കും എന്ന് പറഞ്ഞപ്പോൾ "നിങ്ങളെല്ലാം കഴിഞ്ഞു വന്നോളൂ... " എന്ന് അഹങ്കാരത്തോടുകൂടി അദ്ദേഹം പറഞ്ഞു ചെറിയ കുട്ടിയല്ലേ.. ഒന്ന് ഹെൽപ്പ് ചെയ്യൂ... സാർ,, വീണ്ടും കെഞ്ചി നോക്കി.. "ഇറങ്ങൂ... സമയം കളയരുത്..." വീണ്ടും ആക്രോശം....
അദ്ദേഹത്തിൻറെ പേര് എനിക്കറിയില്ല ചെറിയ കുഞ്ഞുങ്ങളോട് പോലും ഇത്രയും ദയ ഇല്ലാത്ത ഡോക്ടർമാർ.. അവർ എഴുതുന്ന മരുന്നുകൾ എങ്ങനെ വിശ്വസിച്ചു കൊണ്ടാണ് കുടിക്കുക.. എൻ്റെ വെള്ള ഡ്രസ്സും തലപ്പാവും കണ്ട് ആയിരിക്കും അയാളുടെ കലിപ്പ് എന്നെനിക്ക് മനസ്സിലായി.. ആ ഒരു വിദ്വേഷമായിരിക്കും മനസ്സിൽ എന്ന് തോന്നി ഞാൻ അവിടെ നിന്നു പോരേണ്ടിവന്നു ജുമാ അപ്പോഴേക്കും തുടങ്ങിയിട്ടുണ്ട് നിസ്കാരം കഴിഞ്ഞ് തിരൂർ സിറ്റി ഹോസ്പിറ്റലിൽ കാണിച്ചു തിരിച്ചു പോന്നു....
ഇന്ന് 19/7/2024 തിരൂർ ജില്ലാ ആശുപത്രിയിൽ ശിശുരോഗ വിഭാഗം ഡോക്ടറാണ് പുള്ളി...

സയ്യിദ് ജലാലുദ്ദീൻ ബുഖാരി (റ) ആന്ത്രോത്ത്  അഥവാ അപ്പൊ കഴിഞ്ഞവരല്ല  ഇപ്പൊ കഴിഞ്ഞവർ.സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ...
24/03/2024

സയ്യിദ് ജലാലുദ്ദീൻ ബുഖാരി (റ) ആന്ത്രോത്ത് അഥവാ അപ്പൊ കഴിഞ്ഞവരല്ല ഇപ്പൊ കഴിഞ്ഞവർ.

സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ കുടുംബ ബന്ധത്തിൽ പെട്ടവരാണ് ആന്ത്രോത്ത് ഹാർബറിന് സമീപമുള്ള ഹുജ്റ പള്ളിക്ക് ചാരെ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ജലാലുദീൻ ബുഖാരി ( ഖു.സി) വലിയ മഹാനാണ്. ആന്ത്രോത്ത് ജുമുഅത്ത് പള്ളിയിലെ വല്യ ഖാളി ഇവരുടെ മുരീദായിരുന്നു. ഒരിക്കൽ ഖാളി ഉമ്മയെ കാണാൻ പോയി. തിരിച്ചു വന്നപ്പോൾ ആളുകൾ ശൈഖ് വഫാത്തായി എന്നു പറഞ്ഞു. ഖാളി വന്ന് ശൈഖിനെ നോക്കിയപ്പോൾ ശൈഖ് കണ്ണ് തുറന്ന് നോക്കുകയും കൈ അഴിച്ച് ഇശാറത്തുകൾ നൽകുകയും പിന്നീട് വീണ്ടും വഫാത്താവുകയും ചെയ്തു. അപ്പോൾ ഖാളി പറഞ്ഞതാണ് അപ്പൊ കഴിഞ്ഞവരല്ല ഇത്, ഇപ്പൊ കഴിഞ്ഞവരാണ് എന്ന്.

അല്ലാഹു അവരിരുവരുടെയും ദറജകൾ ഏറ്റിക്കൊടുക്കട്ടെ. ആമീൻ'

MV Kavaratti കപ്പലിലെ ചെസ് കളി, തീയറ്റർ, കപ്പൽ മാപ്പ്
15/03/2024

MV Kavaratti കപ്പലിലെ ചെസ് കളി, തീയറ്റർ, കപ്പൽ മാപ്പ്

MV Kavaratti കപ്പലിലെ നോമ്പുതുറ വിഭവം
15/03/2024

MV Kavaratti കപ്പലിലെ നോമ്പുതുറ വിഭവം

ദ്വീപ് ഡയറിഅഗത്തി ഹുജ്റ പള്ളിയിലെ രിഫാഈ ദഫ് റാത്തീബിൻ്റെ ഖലീഫ നിസാർ സാഹിബ്. അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ . ആമീൻ...
10/03/2024

ദ്വീപ് ഡയറി

അഗത്തി ഹുജ്റ പള്ളിയിലെ രിഫാഈ ദഫ് റാത്തീബിൻ്റെ ഖലീഫ നിസാർ സാഹിബ്. അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ . ആമീൻ


#ദുനിയാവിലെസഞ്ചാരി
#ലക്ഷദ്വീപ്
#ദ്വീപിലെവിശേഷങ്ങൾ

ദ്വീപ് ഡയറി കടലിൽ കുളിച്ച് കയറിയപ്പോഴേക്ക് വെള്ളി മോതിരം നിറം മാറി?കാരണം അറിയുന്നവർ കമൻ്റ് ചെയ്യുമോ?
10/03/2024

ദ്വീപ് ഡയറി

കടലിൽ കുളിച്ച് കയറിയപ്പോഴേക്ക് വെള്ളി മോതിരം നിറം മാറി?

കാരണം അറിയുന്നവർ കമൻ്റ് ചെയ്യുമോ?

അഗത്തി ഉജ്റ പള്ളി.അഗത്തിയിൽ നിന്ന് വിവാഹം കഴിച്ചു ഖാസിം വലിയുള്ളാഹി. അവിടെ മഹാൻ സ്ഥാപിച്ച പള്ളിയാണ് ഇത്. ഖാസിം വലിയുള്ളാ...
09/03/2024

അഗത്തി ഉജ്റ പള്ളി.

അഗത്തിയിൽ നിന്ന് വിവാഹം കഴിച്ചു ഖാസിം വലിയുള്ളാഹി. അവിടെ മഹാൻ സ്ഥാപിച്ച പള്ളിയാണ് ഇത്. ഖാസിം വലിയുള്ളാഹിയുടെ ഭാര്യാ കുടുംബത്തിൻ്റെ സ്ഥലത്താണ് പള്ളി. തിങ്കൾ വെള്ളി രാത്രി ഇശാ നിസ്കാര ശേഷം ഖാസിം വലിയുള്ളാഹി സ്ഥാപിച്ച രിഫാഈ റാത്തീബ് നടക്കുന്നു.

അഗത്തിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്നു.
ഇതിന് മുമ്പിലായിരുന്നു പഴയ ജെട്ടി. പുതിയ ജെട്ടി നിർമ്മാണത്തിന് ഉദ്യോഗസ്ഥർ സ്ഥലം കണ്ടത് ഈ പള്ളിയുടെ മുൻവശമാണ്. പക്ഷെ പാറ പെട്ടിക്കാൻ കേരളത്തിൽ നിന്ന് ആളുകൾ വന്ന് എത്ര പണിഞ്ഞാലും പിറ്റേന്ന് പഴയ പോലെ പാറ വളർന്ന് ശ്രമം ഉപേക്ഷിച്ചുവെന്നും പിന്നീട് സ്ഥലം മാറ്റിയാണ് ജെട്ടി നിർമ്മിച്ചതെന്നും നാട്ടുകാർ പറയുന്നു.

പണ്ട് പായക്കപ്പലിൽ കേരളത്തിൽ പോകുന്നവർ ഈ മഖാമിൽ വന്ന് പറഞ്ഞാണ് പോവുക. തിരിച്ചു വന്നാൽ ദഫ് മുട്ടി മഖാമിൽ വന്ന് പറഞ്ഞ് വല്ല ഹദിയയും നൽകിയിട്ടാണ് കപ്പലിൽ നിന്ന് സാധനങ്ങൾ ഇറക്കുക.

ഇവിടെ ഖാസിം വലിയുള്ളാഹിയുടെ മകൻ സയ്യിദ് ഇബ്റാഹീം ഫത്ഹുള്ള (റ) തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്നു. പഴയ മഖ്
മകനോട് ശൈഖാവണോ ഖലീഫ ആവണോ എന്ന് ചോദിച്ചപ്പോൾ ഖലീഫ ആയാൽ മതി എന്നായിരുന്നു മറുപടി.

ഇവിടത്തെ കിണർ പ്രസിദ്ധമാണ്. വെള്ളം ബറകത്തിന് ഉപയോഗിക്കുന്നു.
നേർച്ചക്ക് ഭക്ഷണം ഉപ്പു നോക്കാതെ ഉണ്ടാക്കുന്നതാണ്.

കിഴക്ക് ഭാഗത്തെ ഗെയിറ്റിന് പ്രത്യേകതകൾ പറയപ്പെടുന്നു. ആ ഭാഗത്തേക്ക് ചപ്പ് ചവറുകൾ ഇടാറില്ല. അർദ്ധരാത്രി സമയത്ത് പലരും പല മഹാന്മാരുടെയും സാന്നിദ്ധ്യം അനുഭവിച്ചതായി പറയുന്നു.പാതി രാത്രിയിൽ ഈ പള്ളിയിൽ ഇബാദത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ദഫ് മുട്ട് ശബ്ദവും മറ്റും കേട്ടിരുന്നതായി അബ്ദുറഹ്മാൻ വി കെ എന്ന പഴയ കാരണവർ പറയുന്നു.

ഇപ്പോൾ പള്ളി പുതുക്കി പണിതു. എങ്കിലും ഖാസിം വലിയുള്ളാഹി ഇട്ട തറമാറ്റിയിട്ടില്ല.

വിവരങ്ങൾ : അബൂ സലാം കോയ (SSF അബു എന്നാണ് അറിയപ്പെടുന്നത്) അലി മുഹമ്മദ് (ഇവരുടെ ബാപ്പ റാത്തീബ് ഖലീഫ ആയിരുന്നു)

അഗത്തി തോക്കട്ടി പള്ളി. പള്ളിയിലെ ഇമാം സഖാഫി ഉസ്താദ് ലീവാണ്. പകരം ഇമാമായി സേവനം ചെയ്യുന്നത് 91 വയസ്സുകാരൻ അലിക്കോയ സാഹിബ...
09/03/2024

അഗത്തി തോക്കട്ടി പള്ളി. പള്ളിയിലെ ഇമാം സഖാഫി ഉസ്താദ് ലീവാണ്. പകരം ഇമാമായി സേവനം ചെയ്യുന്നത് 91 വയസ്സുകാരൻ അലിക്കോയ സാഹിബ്. കുട്ടിക്കാലത്ത് ജമാഅത് നഷ്ടപ്പെടുത്തിയതിന് ബാപ്പ കെട്ടിയിട്ടു. പിന്നീട് ഇത് വരെ ജമാഅത്ത് നഷ്ടപ്പെടുത്തിയിട്ടില്ല

Address

Cheriyamundam
Tirur
676105

Alerts

Be the first to know and let us send you an email when Ihsan Foundation, India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share