സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ് കെയർ

  • Home
  • India
  • Tirur
  • സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ് കെയർ
Directions

സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ്  കെയർ നിത്യരോഗികൾക്ക് താങ്ങും തണലുമായ സാന്ത്വനം ❤️
(1)

19/08/2026

സാന്ത്വനം പാലിയേറ്റിവ് കെയറിന്റെ നാലാം വാർഷിക പരിപാടിയിൽ ഇന്നലെ ആദരിക്കപ്പെട്ടവർ ഇവരായിരുന്നു ...

പാലിയേറ്റിവ് കെയർ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന " സ്മാർട്ട് വളന്റിയറിങ് ഫോർ സോഷ്യൽ ആൻഡ് ഫാമിലി കമ്മിറ്റ്മെന്റ് " എന്ന പ്രോഗ്രാമിൽ വളണ്ടിയർ സേവനം ചെയ്യാൻ മുന്നോട്ട് വന്ന എടക്കുളം AMUP സ്‌കൂളിലെ 10 വിദ്യാർഥികൾ ചടങ്ങിലെ പ്രധാന ഗസ്റ്റ് ആയിരുന്ന പാലിയേറ്റിവ് പ്രവർത്തക ഡോക്ടർ ലുലു മാത്യൂസ് നിന്ന് വളണ്ടിയർ ബാഡ്ജ് സ്വീകരിച്ചു .

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ സഹജീവി സ്നേഹം ഉണ്ടാക്കിയെടുക്കുക എന്ന പദ്ധതി ലക്ഷ്യത്തിന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ വേദിയിൽ വെച്ച് ആരംഭിച്ചത് ..

ഇന്നലത്തെ പ്രോഗ്രാമിന് എല്ലാവിധ സജ്ജീകരണങ്ങളും സഹായങ്ങളുമായി ഖിദ്മത് കോളേജിലെ NSS വളണ്ടിയർ വിങ് നടത്തിയ സേവനം വാക്കുകൾ കൊണ്ട് വിലമതിക്കാത്തതാണ് ..

പുതിയ തലമുറയിലെ മക്കൾ പ്രയാസമുള്ളവരെ ചേർത്ത് പിടിക്കുന്ന മനോഹരമായ കാഴ്ചകൾ അവരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിന് നമുക്ക് സഹായകമാകും എന്ന് തീർച്ചയാണ് ..

നന്മയുള്ള മനസ്സുമായി മക്കൾ സമൂഹത്തോടൊപ്പം ചേർന്ന് നില്ക്കാൻ നമുക്ക് അവർക്ക് പിന്തുണ നൽകാം ...

AMUP സ്‌കൂൾ എടക്കുളിലെ സ്മാർട്ട് വളന്റിയർസ് , ഖിദ്മത് കോളേജ് NSS ടീം എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി ..

സാന്ത്വനം പാലിയേറ്റിവ് കെയറിന്റെ നാലാം വാർഷിക പരിപാടിയിൽ ഇന്നലെ ആദരിക്കപ്പെട്ടവർ ഇവരായിരുന്നു ...പാലിയേറ്റിവ് കെയർ വിദ്യ...
19/08/2026

സാന്ത്വനം പാലിയേറ്റിവ് കെയറിന്റെ നാലാം വാർഷിക പരിപാടിയിൽ ഇന്നലെ ആദരിക്കപ്പെട്ടവർ ഇവരായിരുന്നു ...

പാലിയേറ്റിവ് കെയർ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന " സ്മാർട്ട് വളന്റിയറിങ് ഫോർ സോഷ്യൽ ആൻഡ് ഫാമിലി കമ്മിറ്റ്മെന്റ് " എന്ന പ്രോഗ്രാമിൽ വളണ്ടിയർ സേവനം ചെയ്യാൻ മുന്നോട്ട് വന്ന എടക്കുളം AMUP സ്‌കൂളിലെ 10 വിദ്യാർഥികൾ ചടങ്ങിലെ പ്രധാന ഗസ്റ്റ് ആയിരുന്ന പാലിയേറ്റിവ് പ്രവർത്തക ഡോക്ടർ ലുലു മാത്യൂസ് നിന്ന് വളണ്ടിയർ ബാഡ്ജ് സ്വീകരിച്ചു .

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ സഹജീവി സ്നേഹം ഉണ്ടാക്കിയെടുക്കുക എന്ന പദ്ധതി ലക്ഷ്യത്തിന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ വേദിയിൽ വെച്ച് ആരംഭിച്ചത് ..

ഇന്നലത്തെ പ്രോഗ്രാമിന് എല്ലാവിധ സജ്ജീകരണങ്ങളും സഹായങ്ങളുമായി ഖിദ്മത് കോളേജിലെ NSS വളണ്ടിയർ വിങ് നടത്തിയ സേവനം വാക്കുകൾ കൊണ്ട് വിലമതിക്കാത്തതാണ് ..

പുതിയ തലമുറയിലെ മക്കൾ പ്രയാസമുള്ളവരെ ചേർത്ത് പിടിക്കുന്ന മനോഹരമായ കാഴ്ചകൾ അവരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിന് നമുക്ക് സഹായകമാകും എന്ന് തീർച്ചയാണ് ..

നന്മയുള്ള മനസ്സുമായി മക്കൾ സമൂഹത്തോടൊപ്പം ചേർന്ന് നില്ക്കാൻ നമുക്ക് അവർക്ക് പിന്തുണ നൽകാം ...

AMUP സ്‌കൂൾ എടക്കുളിലെ സ്മാർട്ട് വളന്റിയർസ് , ഖിദ്മത് കോളേജ് NSS ടീം എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി ..

എടക്കുളം സാന്ത്വനം പാലിയേറ്റിവ് ...4 വർഷം പൂർത്തിയാക്കുന്നുഈ കാലയളവിൽ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് ഒരു പാട് മനുഷ്യർക്ക് ...
17/08/2026

എടക്കുളം സാന്ത്വനം പാലിയേറ്റിവ് ...4 വർഷം പൂർത്തിയാക്കുന്നുഈ കാലയളവിൽ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് ഒരു പാട് മനുഷ്യർക്ക് സാന്ത്വനമേകാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു ..

രജിസ്റ്റർ ചെയ്ത രോഗികൾ :282
⚠️ആക്ടീവായ രോഗികൾ : 121
⚠️മരണപ്പെട്ടവർ : 140
⚠️ അസുഖം മാറിപ്പോയവർ :19
⚠️കാൻസർ പേഷ്യന്റ് :12
⚠️കിഡ്നി പേഷ്യൻ :6
⚠️സ്ട്രോക്ക് പേഷ്യൻസ് : 24
⚠️ സൈക്കാട്രി പേഷ്യന്റ് : 10
⚠️വാർദ്ധക്യസഹജമായ രോഗികൾ : 12

നമ്മുടെ നാടിന്റെ സഹജീവി സ്നേഹത്തിനു പകരം വെക്കാനില്ലാത്ത പ്രവർത്തനമാണ് എല്ലാവരുടെയും പിന്തുണ കൊണ്ട് പാലിയേറ്റിവ് ഹോം കെയറിലൂടെ നടത്തി കൊണ്ടുപോകാൻ കഴിയുന്നത് ...

പാലിയേറ്റിവ് നു കീഴിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി വിഭാഗം 175 ഓളം രോഗികളെ പരിചരിക്കാൻ കഴിഞ്ഞു .

പഞ്ചയത്തിലെ രജിസ്റ്റർ ചെയ്ത 700 ഓളം ഭിന്ന ശേഷി വിഭാഗക്കാർക്കായി നാലു വർഷക്കാലയളവിൽ അവർക്കു വേണ്ടി തയ്യാറാക്കിയ ഇടത്തിൽ വെച്ച് നിരവധി പരിപാടികൾ സംഘടിപ്പിച്ചു ...

25 ഓളം മയ്യത്തു പരിപാലന സേവനം ചെയ്യാൻ പാലിയേറ്റിവ് കീഴിലുള്ള മയ്യത്തു പരിപാലന സംവിധാനം ഉപയോഗിച്ചു ...

മാനസിക പ്രയാസം നേരിടുന്നവർക്ക് കൗൺസിലിംഗ് സേവനവും നൽകി വരുന്നു .

വയോജനങ്ങളുടെ മാനസിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സീനിയർ സിറ്റിസൺ ഫോറം രൂപീകരിക്കുകയും യാത്രകൾ സംഘടിപ്പിക്കാനും പാലിയേറ്റിവ് പ്രവർത്തനത്തിന് കീഴിൽ കഴിഞ്ഞു .

വിദ്യാർത്ഥികളുടെ കരിയർ ഉന്നമനത്തിനും സഹജീവി സ്നേഹം വളർത്തുന്നതിനും " സ്കിൽ സ്‌കൂൾ " എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കുകയും കരിയർ ഗൈഡൻസ് , മോട്ടിവേഷൻ ക്ലാസുകൾ , സ്കിൽ ഡെവലൊപ്മെന്റ് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിച്ചു .

സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തി എടക്കുളത്തിന്റെ ജീവ കാരുണ്യ , സാംസ്‌കാരിക കേന്ദ്രമായി കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വളർന്ന നമ്മുടെ സംരംഭം അഞ്ചാമത്തെ വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ , രോഗിയുടെ കുട്ടിയിരുപ്പ്‌കാരും , ഭിന്ന ശേഷി വിഭാഗക്കാരും രക്ഷിതാക്കളും , ഈ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന നമ്മൾ എല്ലാവരും നാളെ 18 ഓഗസ്റ് 2026 നു ഒത്തുചേരുകയാണ് ....രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്‌നേഹപ്പൂർവം ക്ഷണിക്കുന്നു ...

സാന്ത്വനം പാലിയേറ്റിവ് കെയർ , എടക്കുളം

Edakkulam/എടക്കുളംMuneer WeElectron WhitemartManaf ThirunnavayaMuneer WeElectron വൈറ്റെമാർട്Edakkulam/എടക്കMediavision T...
01/02/2026

Edakkulam/എടക്കുളംMuneer WeElectron WhitemartManaf ThirunnavayaMuneer WeElectron വൈറ്റെമാർട്
Edakkulam/എടക്കMediavision TVnഎടക്കുളം സൗഹൃദ കൂട്ടായ്മാDrFarha Noushadാദ്

16/01/2026

day collection

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനവുമായി ബന്ധപ്പെട്ട് ഹെവെൻസ് പ്രീ സ്കൂൾ ആലത്തിയൂരിലെ 22 വിദ്യാർഥികളും, അധ്യാപകരും സാന്ത്വന...
15/01/2026

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനവുമായി ബന്ധപ്പെട്ട് ഹെവെൻസ് പ്രീ സ്കൂൾ ആലത്തിയൂരിലെ 22 വിദ്യാർഥികളും, അധ്യാപകരും സാന്ത്വനം പാലിയേറ്റീവ് കെയർ സെന്റർ ഇന്ന് സന്ദർശിച്ചു.

15/01/2026
ജനുവരി 15 പാലിയേറ്റീവ് ദിനാചരണവുമായി ബന്ധപ്പെട്ട സാന്ത്വനം പാലിയേറ്റീവ് കെയർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പതിമൂന്നാം തീ...
15/01/2026

ജനുവരി 15 പാലിയേറ്റീവ് ദിനാചരണവുമായി ബന്ധപ്പെട്ട സാന്ത്വനം പാലിയേറ്റീവ് കെയർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പതിമൂന്നാം തീയതി തിരുനാവായ ടോൾ പ്ലാസയിൽ പാലിയേറ്റീവ് അംഗങ്ങളും ശ്രീശങ്കരാചാര്യ സർവകലാശാല തിരൂർ പ്രാദേശികേന്ദ്രം തിരുന്നാവായയിലെ എൻഎസ്എസ് വോളിന്റിയേഴ്‌സും ചേർന്ന് വാഹന യാത്രക്കാരിൽ നിന്ന് സാമ്പത്തിക സമാഹരണം നടത്തി.
പതിനാലാം തീയതി സാന്ത്വനം കോൺഫറൻസ് ഹാളിൽ വച്ച് ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പാലിയേറ്റീവ് അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് സാന്ത്വനം പാലിയേറ്റീവ് പ്രസിഡണ്ട് ഹമീദ് സിപിയുടെ അധ്യക്ഷതയിൽ പാലിയേറ്റീവ് സന്ദേശ പരിപാടികൾ മുഖ്യ രക്ഷാധികാരി സിവി ഖാലിദ് ഉത്ഘാടനം നിർവഹിച്ചു.
അവറാങ്കൽ മൊയ്‌ദീൻകുട്ടി സ്വാഗതവും സിപി മുഹമ്മദ്‌ നന്ദിയും പറഞ്ഞ പരിപാടിയിൽ
“ആധുനിക സാഹചര്യത്തിൽ പാലിയേറ്റീവ് കെയർന്റെ പ്രാധാന്യം “ എന്ന വിഷയത്തിൽ ബഹു :സൈനുൽ ആബിദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ജോയിന്റ് സെക്രട്ടറി യും വാർഡ് മെമ്പറുമായ ഉണ്ണിയലുക്കൽ അബ്ദുൽ ജബ്ബാർ ആശംസ നേർന്നു.

ജനുവരി 15 പാലിയേറ്റീവ് ദിനാചരണം കൈത്താങ്ങിൻ്റെ ഭാഗമായി Gmlps Edakkulamകുട്ടികൾ സമാഹരിച്ച തുക, സാന്ത്വനം എടക്കുളം പെയിൻ &...
14/01/2026

ജനുവരി 15 പാലിയേറ്റീവ് ദിനാചരണം കൈത്താങ്ങിൻ്റെ ഭാഗമായി Gmlps Edakkulamകുട്ടികൾ സമാഹരിച്ച തുക, സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ് കെയർപാലിയേറ്റീവ് പ്രതിനിധികൾക്ക് കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് കൈമാറുന്നു

“January 15 “ പാലിയേറ്റീവ് ഡേ ഫണ്ട്‌ കളക്ഷൻ  gate thirunavaya
13/01/2026

“January 15 “ പാലിയേറ്റീവ് ഡേ ഫണ്ട്‌ കളക്ഷൻ gate thirunavaya

Address

Tirur
676301

Website

Alerts

Be the first to know and let us send you an email when സാന്ത്വനം എടക്കുളം പെയിൻ & പാലിയേറ്റീവ് കെയർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share