All India KMCC Tirupur

All India KMCC Tirupur സാന്ത്വനം സേവനം സമർപ്പണം

17/06/2026

*ലഹരിക്കെതിരെ ചരിത്രപ്രതിജ്ഞ; INSIGHT ’26-ൽ ഓപ്പറേഷൻ തൂഫാൻ സപ്പോർട്ടിങ് ക്യാമ്പയിന് തുടക്കം*

കൊടൈക്കനാലിൽ നടക്കുന്ന AIKMCC തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ *INSIGHT ’26 – Leadership Meet &* *Study Camp-ന്റെ* ഭാഗമായി, കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ജനകീയ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രത്യേക സപ്പോർട്ടിങ് ക്യാമ്പയിന് ഇന്ന് ഔദ്യോഗിക തുടക്കമായി.

ബഹു. ശറീഫ് സാഗർ സാഹിബിന്റെ സാന്നിധ്യത്തിലും ബഹു. അബൂട്ടി മാസ്റ്റർ ശിവപുരത്തിന്റെ നേതൃത്വത്തിലും, നൂറുകണക്കിന് പ്രതിനിധികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ഈ മഹത്തായ ദൗത്യത്തിന്റെ ഭാഗങ്ങളായി.

ഇത് ഒരു പരിപാടിയുടെ തുടക്കമല്ല... ഒരു തലമുറയെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനമാണ്.

ലഹരി മാഫിയ സമൂഹത്തിന്റെ വേരറുക്കാൻ ശ്രമിക്കുമ്പോൾ, യുവതലമുറയുടെ ഭാവി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹം മുഴുവൻ ഏറ്റെടുക്കേണ്ട സമയമാണിത്. അതിനാലാണ് AIKMCC തമിഴ്നാട് കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഈ ജനകീയ മുന്നേറ്റത്തോടൊപ്പം അണിചേരുന്നത്.

*"ലഹരിക്ക് എതിരെ നാം ഒന്നിക്കാം... ജീവിതത്തിന് വേണ്ടി ശബ്ദിക്കാം..."*

ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക. നമ്മുടെ ഒരു ഷെയർ പോലും ഒരാളുടെ ജീവിതം രക്ഷിക്കാൻ കാരണമായേക്കാം.

📍 INSIGHT ’26 Leadership Meet & Study Camp Kodai International, Kodaikanal

#ഓപ്പറേഷൻതൂഫാൻ #ലഹരിവിരുദ്ധപ്രതിജ്ഞ

21/05/2026
26/04/2026

*QMCH TIRUPUR CONVENTION*

16/04/2026

*AIKMCC-QMCH COMBATORE AMBULANCE LAUNCHING PALLIATIVE CARE INAGURATION SNEHA SANGAMAM -Season 5*

AIKMCC & QMCH കോയമ്പത്തൂർ ജില്ല കമ്മിറ്റി,ആംബുലൻസ് സമർപ്പണവും, സ്നേഹസംഗമം സീസൺ 5-ഉം! 🚑🤝​കാരുണ്യപ്രവർത്തനങ്ങളിൽ പുതിയൊരു ...
14/04/2026

AIKMCC & QMCH
കോയമ്പത്തൂർ ജില്ല കമ്മിറ്റി,
ആംബുലൻസ് സമർപ്പണവും, സ്നേഹസംഗമം സീസൺ 5-ഉം! 🚑🤝

​കാരുണ്യപ്രവർത്തനങ്ങളിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് AIKMCC കോയമ്പത്തൂർ ജില്ലാ കമ്മിറ്റി. ഖാഇദെ മില്ലത്ത് സെന്റർ ഫോർ ഹ്യുമാനിറ്റി (QMCH) എന്ന പേരിൽ പാലിയേറ്റീവ് കെയർ രംഗത്തേക്ക് കൂടി നമ്മുടെ കമ്മിറ്റി അഭിമാനപൂർവ്വം കാലെടുത്തു വെക്കുന്നു.
​ഈ വലിയ സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന QMCH ആംബുലൻസ് സമർപ്പണവും പാലിയേറ്റീവ് കെയർ ഉദ്ഘാടനവും, സ്നേഹസംഗമം സീസൺ 5-ന്റെ വേദിയിൽ വെച്ച് നിർവ്വഹിക്കപ്പെടുന്നു.
​സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും, മുഖ്യപ്രഭാഷകനായി, അഹമ്മദ് കബീർ ബാഖവിയും, അബ്ദുൽ വഹാബ് MP, സ്വാമി ഗുരുരത്നം ജനന തഹസ്വി, നജ്മ തബഷീറ, എന്നീ മത, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തുന്ന ഈ സ്നേഹസംഗമത്തിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
​🗓 തിയതി: 2026 ഏപ്രിൽ 16, വ്യാഴം
🕓 സമയം: വൈകുന്നേരം 4:00 മണി
📍 ಸ್ಥലം: NSK ദ ഗ്രാൻഡ് സ്പേസ്, കുനിയമ്പുത്തൂർ, കോയമ്പത്തൂർ.
​സാന്ത്വനത്തിന്റെ പുതുവഴികൾ തേടി നമുക്ക് ഒന്നിക്കാം... ❤️

പ്രിയപ്പെട്ടവരെ,AIKMCC തിരുപ്പൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ വോട്ടു ബസ് തയ്യാറാണ്.> ദിവസം: ഏപ്രിൽ 8 ബുധനാഴ്ച> സമയം: രാത്ര...
03/04/2026

പ്രിയപ്പെട്ടവരെ,
AIKMCC തിരുപ്പൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ വോട്ടു ബസ് തയ്യാറാണ്.

> ദിവസം: ഏപ്രിൽ 8 ബുധനാഴ്ച
> സമയം: രാത്രി 12 മണി

യാത്ര ചെയ്യാൻ താല്പര്യമുള്ളവർ *ഏപ്രിൽ 4-ന്* മുൻപായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

*ബന്ധപ്പെടേണ്ട നമ്പറുകൾ:*
📞 ഓഫീസ്: 82200 10525
📞 സ്വാലിഹ്: 98951 88525
📞 നാസർ കാങ്കയം: 81292 23313

_______________________________
*AIKMCC TIRUPUR DISTRICT COMMITTEE*

Address

Tirupur

Alerts

Be the first to know and let us send you an email when All India KMCC Tirupur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All India KMCC Tirupur:

Shortcuts

Share