Lions Club of Irinjalakuda

Lions Club of Irinjalakuda That’s Lions.

When caring people join together, roll up their sleeves and take action to make their community better, it’s a beautiful thing—and an incredible feeling for everyone involved.

It is with deep sorrow that we inform you of the passing of our esteemed *Past President, Ln. Kattikulam Bharathan.* His...
06/06/2025

It is with deep sorrow that we inform you of the passing of our esteemed *Past President, Ln. Kattikulam Bharathan.*

His dedication and service to the Lions Club of Irinjalakuda will always be remembered.

Let us come together to honor his memory and support each other during this difficult time.

വിദ്യാർത്ഥികളിൽ കമ്മ്യൂണിറ്റി സേവനം വളർത്തി എടുക്കുന്നതിനും അവരെ ആഗോളസംഘടനയുടെ ഭാഗമാക്കുന്നതിനും വേണ്ടി ഇരിങ്ങാലക്കുട സെ...
31/01/2025

വിദ്യാർത്ഥികളിൽ കമ്മ്യൂണിറ്റി സേവനം വളർത്തി എടുക്കുന്നതിനും അവരെ ആഗോളസംഘടനയുടെ ഭാഗമാക്കുന്നതിനും വേണ്ടി ഇരിങ്ങാലക്കുട സെൻറ് ജോസഫ് കലാലയത്തിൽ ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ് എന്ന പുതിയ ക്യാമ്പസ് ക്ലബിന് തുടക്കം കുറിച്ചു. കേരളത്തിലെ വനിതാ കലാലയങ്ങളിലെ ആദ്യത്തെ ഇൻറർനാഷണൽ ലയൺസ് ക്യാമ്പസ് ക്ലബാണ് ലയൺസ് ക്ലബ് ഓഫ് സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ്, ഇരിങ്ങാലക്കുട.

ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സ്പോൺസർ ചെയ്യുന്ന പുതിയ ക്യാമ്പസ് ക്ലബിന്റെ ഔദ്യോഗിക ഉൽഘാടനകർമ്മം ഡിസ്ട്രിക്ക്റ്റ് 318D ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ഡിസ്ട്രിക്ക്റ്റ് ഗവർണ്ണർമാരായ ടി. ജയകൃഷ്ണൻ, സുരേഷ് കെ.വാര്യർ എന്നിവർ ക്യാമ്പസ് ക്ലബിൻറെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം വഹിച്ചു.

മുൻ ഡിസ്ട്രിക്ക്റ്റ് ഗവർണ്ണർ തോമച്ചൻ വെള്ളാനിക്കാരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, ഏരിയ ചെയർപേഴ്സൺ ഷീല ജോസ്, സോൺ ചെയർപേഴ്സൺ അഡ്വ. ജോൺ നിധിൻ തുടങ്ങിയവർ സംസാരിച്ചു.

രണ്ടാം വർഷ ബിരുധ വിദ്യാർത്ഥിനികളായ ദിയ ജോഷി പുതിയ ക്ലബ് പ്രസിഡൻറായും, ഗൗരി നന്ദകുമാർ ക്ലബ് സെക്രട്ടറിയായും,ആഗ്രിയ ജോയി ക്ലബ് ട്രഷററായും ഭാരവാഹിത്വം ഏറ്റെടുത്തു.

അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ പോൾ മാവേലി, കെ.എൻ.സുഭാഷ്, ക്യാമ്പസ് ക്ലബ് കോർഡിനേറ്റർ ബെന്നി ആൻറണി, സെക്രട്ടറി ഡോ. ഡെയിൻ ആൻറണി, റീജിയൺ ചെയർപേഴ്സൺ കെ. എസ്. പ്രദീപ്, ലയൺ ലേഡി പ്രസിഡന്റ് ഡോ. ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിൻ, ട്രഷറർ വിന്നി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഹോളിഡേ ബസാർ 2024" ക്രിസ്മസ്സ് സെയിൽസ്  എക്സിബിഷന്റെ ഔദോ...
07/12/2024

ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഹോളിഡേ ബസാർ 2024" ക്രിസ്മസ്സ് സെയിൽസ് എക്സിബിഷന്റെ ഔദോഗിക ഉൽഘാടനകർമ്മം ലയൺസ് മുൻ കേരള മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുs ലയൺ ലേഡി പ്രസിഡൻറ് ഡോ.ശ്രുതി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അന്ന ഡെയിൻ സ്വാഗതവും ട്രഷറർ വിന്നി ജോർജ് നന്ദിയും പറഞ്ഞു. എക്സിബിഷൻ കോർഡിനേറ്റർ ഫെനി എബിൻ,ലയൺസ് ക്ലബ് പ്രസിഡൻറ് ബിജു ജോസ്, സെക്രട്ടറി ഡോ. ഡെയിൻ ആൻറണി, ട്രഷറർ ഡോ.ജോൺ പോൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

2024 ഡിസംബർ 07, 08 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 09.00 മണി മുതൽ വൈകീട്ട് 09.00 മണി വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ക്രിസ്മസ്സ് സെയിൽസ് എക്സിബിഷനിൽ, കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരിൽ നിന്നും, അമ്പതിൽ പരം സ്റ്റാളുകളിൽ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, ക്രിസ്മസ്സ് ഹോം ഡെക്കോർ വസ്തുക്കൾ, ഇൻഡോർ പ്ലാൻറ്സ്, ക്രോച്ചെറ്റുൽപ്പനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, കുട്ടികൾക്കായുള്ള ക്രിസ്മസ്സ് വർക്ക്ഷോപ്പ്സ്, രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ഇരിങ്ങാലക്കുട ലയൺ ലേഡീസ് സർക്കിളിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഹോളിഡേ ബസാർ 2024" ക്രിസ്മസ്സ് സെയിൽസ് എക്സിബിഷന്റെ ...
01/12/2024

ഇരിങ്ങാലക്കുട ലയൺ ലേഡീസ് സർക്കിളിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഹോളിഡേ ബസാർ 2024" ക്രിസ്മസ്സ് സെയിൽസ് എക്സിബിഷന്റെ ഔദോഗിക പോസ്റ്റർ പ്രകാശന ചടങ്ങ് നാളെ 2024 ഡിസംബർ 02 തിങ്കളാഴ്ച്ച രാവിലെ 10.30ന് ആദരണീയയായ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. മേരിക്കുട്ടി ജോയി നിർവ്വഹിക്കുന്നതായിരിക്കും.

2024 ഡിസംബർ 07, 08 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 09.00 മണി മുതൽ വൈകീട്ട് 09.00 മണി വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ക്രിസ്മസ്സ് സെയിൽസ് എക്സിബിഷനിൽ, കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരിൽ നിന്നും, അമ്പതിൽ പരം സ്റ്റാളുകളിൽ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, ക്രിസ്മസ്സ് ഹോം ഡെക്കോർ വസ്തുക്കൾ, ഇൻഡോർ പ്ലാൻറ്സ്, ക്രോച്ചെറ്റുൽപ്പനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, കുട്ടികൾക്കായുള്ള ക്രിസ്മസ്സ് വർക്ക്ഷോപ്പ്സ്, രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

എക്സിബിഷന്റെ ഔദോഗിക ഉൽഘാടനകർമ്മം 2024 ഡിസംബർ 07 ശനിയാഴ്ച്ച രാവിലെ 09.00 മണിക്ക് ലയൺസ് മുൻ മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിക്കും. ഇതിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ഈ എക്സിബിഷൻ ഏറ്റവും വിജയകരമാക്കുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

നന്ദി 🙏🏻

21/08/2024

Address

Park Road , Irinjalakuda
Thrissur
680121

Website

Alerts

Be the first to know and let us send you an email when Lions Club of Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lions Club of Irinjalakuda:

Share