28/02/2026
വർഗ്ഗീയതക്കെതിരെ ഐക്യാഹ്വാനമുയർത്തി ജമാഅത്തെ ഇസ്‌ലാമി സൗഹൃദ ഇഫ്താർ
തൃശൂർ : വൈവിധ്യങ്ങളെ സമ്മേളിക്കാൻ സാധ്യമാകുന്ന ഒരു രാജ്യം ഇന്ത്യയല്ലാതെ മറ്റൊന്നില്ല ഈ ബഹുസ്വരതയെ നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാമുണ്ട്. അതിന്, വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ സാമൂഹിക ഐക്യം സാധ്യമാക്കാൻ ഇത്തരം സംഗമങ്ങൾക്ക് കഴിയും. "കേരള സ്റ്റോറി" ഫേക്ക് സ്റ്റോറിയാണ്. യഥാർത്ഥ കേരള സ്റ്റോറി സാഹോദര്യവും സമത്വവുമാണ് എന്നും ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകികൊണ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു.
വെറുപ്പിനെ സ്നേഹവും സാഹോദര്യവും കൊണ്ട് കീഴടക്കാൻ കഴിയും. വ്രതം അതിനുള്ള പരിചയാണ്. ധാർമ്മിക മൂല്യങ്ങൾ ഉള്ള നല്ല മനുഷ്യനെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പിലൂടെ സാധ്യമാകുന്നത് എന്നും ഇഫ്താറിൽ റമദാൻ സന്ദേശം നൽകി കൊണ്ട് അദ്ദേഹം പറഞ്ഞു.
ആയിരത്താണ്ട് ചരിത്രം അറിവിനും, സ്നേഹത്തിനും ഉണ്ടെങ്കിലും വെറുപ്പിനും അത്രതന്നെ ഉണ്ട്.
നാം ജീവിക്കുന്നത് ഒരു ചരിത്രത്തിലും ഒരു ആശയത്തിലുമല്ല അനവധിയിലാണ്. അറിവ്,സ്നേഹം, ലയം എന്നിവയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ഇത് ഓർമ്മിപ്പിക്കാൻ ഇത്തരം സൗഹൃദ സംഗമങ്ങൾ ഉപകാരപ്പെടട്ടെ എന്ന് പ്രശസ്ത കവി പ്രൊഫ കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു.
വൈവിധ്യങ്ങൾക്കിടയിലും നമ്മളിലുള്ള സ്നേഹവും സാഹോദര്യവും പങ്ക് വെക്കുവാനാണ് നാം ഒന്നിച്ചു ചേരുന്നത്. കേരളം ലോകത്തിന് മാതൃകയാകുന്നത് ഇങ്ങനെയാണ്. ശരീരം വിശക്കുമ്പോൾ ആത്മാവു ഉണരുന്നു എന്നാണ് നോമ്പുകളുടെ പ്രത്യേകത എന്നും മലബാർ സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പോലീത്ത സിറിൾ മാർ ബസേലിയോസ് തൻ്റെ സന്ദേശത്തിലൂടെ പറഞ്ഞു.
എം.പി സുരേന്ദ്രൻ(മാതൃഭൂമി) അഡ്വ.അനൂപ് വിആർ, ജോസ് വള്ളൂർ (മുൻ ഡിസിസി പ്രസി ), പ്രേമ പിഷാരടി, (വെൽഫെയർ പാർട്ടി) പ്രൊഫ കുസുമം ജോസഫ്,ടി എസ് നിസാമുദ്ദീൻ, (എം എസ് എസ് ) ഡോ.സോയ ജോസഫ്,(യൂത്ത് കോൺഗ്രസ് )
ഐ ഗോപിനാഥ്, കെ സന്തോഷ് കുമാർ, ( ഡി എസ് എം ) കെ ശിവരാമൻ, (സി പി ഐ എം എൽ )കെ എം ജയപ്രകാശ്, (കേരള പി ടി എ ) സുനിത ചന്ദ്രൻ സരസ്വതി വലപ്പാട്, ഹബീബ് ഖാൻ, (സിനിമ നടൻ) ഫാ. ബെന്നി ബെനഡിക്ട്, (രംഗചേതന) അഡ്വ കെ എസ് നിസാർ,
സി എ സലീം, ജോമി പി എൽ, എം ഡി ഗ്രേസ് ടീച്ചർ, (വനിത വികസന കോർപ്പഷേൻ )ആർട്ടിസ്റ്റ് വിനയലാൽ, പി.ഡി തോമസ്, അബ്ദുൽ ലത്തീഫ്, യാസിർ സക്കീർ, അഡ്വ. എ. വൈ. ഖാലിദ്,ഗിന്നസ് സത്താർ ആദൂർ, ഹുദ ബിൻത് ഇബ്രാഹിം, അസൂറ അലി,ബിജു,ഇ എ ജോസഫ്,പി ബി ആഖിൽ, തബ്സീം അർഷാദ്, ബാബു മുണ്ടൂർ, ജിജിൽ, ജയപ്രകാശ് ഒളരി, പോളച്ചൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് തൃശൂർ ജില്ലാ പ്രസിഡണ്ട് മുനീർ വരന്തരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ആർ എം സുലൈമാൻ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി കെ.ഷംസുദ്ദീൻ സ്വാഗതവും, ഹിറാമസ്ജിദ് ചീഫ് ഇമാം അഡ്വ സക്കീർ ഹുസൈൻ ഖുർആനിൽ നിന്ന് അവതരിപ്പിക്കുകയും ചെയ്തു