Samskrithi Charitable Society

Samskrithi Charitable Society "Samskrithi" is charitable society which is begun as a service wing of "Nammude Illam" group in facebook. Reg under the Reg.No : TCR/TC/410/2014

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ വെറും നേരം പോക്കുകള്‍ക്കപ്പുറം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം എന്ന്‍ facebookലെ “nammude illam” ഗ്രൂപ്പിലെ ഒരു പറ്റം ആളുകളുടെ തീരുമാനത്തില്‍ നിന്നാണ് “സംസ്കൃതി” എന്ന കൂട്ടായ്മ ജനിക്കുന്നത്.
ജീവിത സുഖങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനിടക്ക് നമ്മുക്ക് നഷ്ടപ്പെട്ടു പോകുന്ന സഹജീവികളോടുള്ള അനുകമ്പയും സമൂഹത്തിനോടുള്ള പ്രതിബദ്ധയും തിരിച്ച് പിടിക്കാന്‍ ഒരു എളിയ ശ്രമം

.“ലോക സമസ്താഃ സുഖിനോ ഭവന്തു” എന്ന്‍ പ്രാര്‍ത്ഥിച്ച ഒരു സംസ്ക്കാരത്തിന്‍റെ ഉറവ ഇനിയും വറ്റിപ്പോയിട്ടില്ലെന്നുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍,അതാണ്‌ “സംസ്കൃതി”.

2014 may 4നു ഗുരുവായൂര് വെച്ച് ചേര്‍ന്ന ഒരു യോഗത്തില്‍ വെച്ചാണ് സംസ്കൃതി എന്ന NPO ഔദ്യോഗികമായി രൂപികരിക്കപെടുകയും. "TCR/TC/410/2014" എന്ന reg Noല്‍ Charitable Society ആയി രജിസ്റ്റര്‍ ചെയ്ത് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്.പ്രധാനമായും charity പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പാതയാണ് സംസ്കൃതി തിരഞ്ഞെടുത്തിട്ടുള്ളത്. blood donation camps,helping old age homes,special schools,hospitals and critically ill persons...തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലത് മാത്രം ആണ്...

ധനാഢ്യന്‍മാര്‍ ആയിട്ടോ,സമൂഹത്തിനു മുന്നില്‍ പുറംപ്പൂച്ച് പറയാനോ ആയിട്ടല്ല,ഇതിലുള്ളവര്‍ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് ഇറങ്ങി തിരിച്ചത്. കരയുന്നവന്‍റെ കണ്ണീര്‍ ഒപ്പാനുള്ള ഒരു മനസ്സും,“പലതുള്ളി പെരുവെള്ളം” എന്ന വിശ്വാസവും മാത്രം ആയിരുന്നു പിന്‍ബലം.അത് വിജയം കാണുകയും ചെയ്തു എന്ന്‍ ഉറച്ച് വിശ്വസിക്കുന്നു. ചെയ്ത് തീര്‍ക്കാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടുതാനും.....
അതിനാല്‍ പ്രിയ സുഹൃത്തേ നിങ്ങളെയും സ്വാഗതം ചെയ്യുന്നു, സ്നേഹത്തിന്‍റെ സാന്ത്വനത്തിന്‍റെ ഉറവ വറ്റാത്ത ഒരു തണല്‍മരമായി സംസ്കൃതിയെ വളര്‍ത്തിയെടുക്കാനുള്ള മുന്നോട്ടുള്ള യാത്രയില്‍,ഞങ്ങളില്‍ ഒരാളായി
വരൂ....ഓരോ തുള്ളി കണ്ണുനീരും ഒരു ചെറു പുഞ്ചിരിയായി മാറ്റാനുള്ള ചാലകശക്തിയായി.

നമസ്ക്കാരം. വരുന്ന വിഷുവിന് നമ്മുക്ക് ചെയ്യാൻ കഴിയുന്ന വളരെ ഒരു നല്ല കാര്യമാണ് ഈ ഒരു സഹായം. വരുന്ന വിഷു ദിനത്തിലും സങ്കട...
23/03/2026

നമസ്ക്കാരം. വരുന്ന വിഷുവിന് നമ്മുക്ക് ചെയ്യാൻ കഴിയുന്ന വളരെ ഒരു നല്ല കാര്യമാണ് ഈ ഒരു സഹായം. വരുന്ന വിഷു ദിനത്തിലും സങ്കടത്തിലിരിക്കുന്ന ശശികുമാറിനും, കുടുംബത്തിനും നമ്മളാൽ കഴിയുന്ന ചെറിയ തുകയാണെങ്കിൽ പോലും കൈമാറാൻ കഴിഞ്ഞാൽ അത് വളരെ വലിയ ആശ്വാസമാകും ആ കുടുംബത്തിന്. എല്ലാരും പരമാവധി സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏🙏

Case closed🙏🙏🚫
26/11/2025

Case closed🙏🙏🚫

ചേർത്ത് പിടിക്കാം.. നമുക്കൊരുമിച്ചൊരു ജീവൻ രക്ഷിക്കാം മലപ്പുറം ജില്ലയിലെ മൂർക്കനാട് - കൊളത്തൂർ സ്വദേശി സുനീഷ് (37 വയസ്സ്...
25/10/2025

ചേർത്ത് പിടിക്കാം.. നമുക്കൊരുമിച്ചൊരു ജീവൻ രക്ഷിക്കാം

മലപ്പുറം ജില്ലയിലെ മൂർക്കനാട് - കൊളത്തൂർ സ്വദേശി സുനീഷ് (37 വയസ്സ് ) ഇരുവൃക്കകളും തകരാറിലായി കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്കായി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. സുനീഷിന് പെട്ടെന്ന് തന്നെ ചെയ്യേണ്ട ശസ്ത്രക്രിയക്കും തുടർചികിത്സകൾക്കുമായി ഏകദേശം 40 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. അതിലേക്ക് ഇനിയും 9,74,301 രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനകം തന്നെ കൈവശമുള്ളതെല്ലാം ചിലവാക്കി കഴിഞ്ഞ സുനീഷിന്റെ കുടുംബത്തിന് ഈ തുക താങ്ങാനാവാത്തതാണ്.

ഇതിലേക്ക് നമ്മളാൽ കഴിയുന്ന സഹായം എത്രയും പെട്ടന്ന് തന്നെ നൽകേണ്ടതാണ്.

*Closing date - November 6*

നമസ്ക്കാരം.,സംസ്കൃതിയുടെ യാത്രയിൽ വളരെ ഏറെ  സന്തോഷം നിറഞ്ഞ ഒരു ദിനമായിരുന്നു ഈ കഴിഞ്ഞ ഒക്റ്റോബർ 5 എന്നത്.,  കാരണം സംസ്കൃ...
06/10/2025

നമസ്ക്കാരം.,

സംസ്കൃതിയുടെ യാത്രയിൽ വളരെ ഏറെ സന്തോഷം നിറഞ്ഞ ഒരു ദിനമായിരുന്നു ഈ കഴിഞ്ഞ ഒക്റ്റോബർ 5 എന്നത്., കാരണം സംസ്കൃതിയുടെ എല്ലാ പ്രവർത്തകർക്കും ഒരു നല്ല ദിവസം സമ്മാനിക്കാൻ കാരണക്കാരായ കുറച്ച് മാതാപിതാക്കൾ ഞങ്ങളുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ അവരുടെ ജീവിതത്തിലേക്ക് നമ്മൾ കടന്നു ചെന്നു എന്നും പറയാം..

സംസ്കൃതിയുടെ ഈ വർഷത്തെ ആദ്യത്തെ പ്രോഗ്രാം കഴിഞ്ഞ ദിവസം പാലക്കാടുള്ള "തൂവൽ സ്പർശം" എന്ന സ്നേഹവീട്ടിൽ കൂടുകയുണ്ടായി..
നമ്മുക്കുണ്ടായ സന്തോഷം, എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു, അതോടൊപ്പം അവിടേയുള്ള മതാപിതാക്കൾക്ക് നമ്മളാൽ കുറച്ചെങ്കിലും സന്തോഷവും മനസ്സിന് ആനന്ദവും നൽകാൻ കഴിഞ്ഞു എന്നത് തന്നെ സംസ്കൃതിക്ക് ധന്യമായ നിമിഷങ്ങളാണ്. രാവിലെ എത്തി ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിഞ്ഞ് പോകുന്നത് വരെ നമ്മുടെ മുപ്പതോളം പ്രവർത്തകരും അവരോടൊപ്പം നല്ല രീതിയിൽ അവർക്ക് ബുദ്ധിമുട്ടാകാതെ രീതിയാൽ ചിലവഴിച്ചു..

പിന്നെ അവർക്കാവിശ്യമായ അലമാരയും, എട്ടോളം ചെറിയ മേശകളും ഒട്ടേറെ പേരുടെ നല്ല മനസ്സുകൊണ്ട് അവർക്ക് കൈമാറാനും നമ്മൾക്ക് സാധിച്ചു..

തൂവൽസ്പർശത്തിലെ എല്ലാവർക്കും, അവിടേക്ക് വന്നെത്തിയ എല്ലാ സംസ്കൃതി കുടുംബാംഗങ്ങൾക്ക് സ്നേഹാദരം..

ഹൃദയ സ്പർശം  ഒരു കൂട്ടം അച്ഛനമ്മമാരുടെ ഹൃദയങ്ങളിൽ ചൂട് പകരാൻ ഒരു ദിനം, ഓർമ്മകളുടെ ഒഴുക്കിൽ നിന്ന് കഥകൾ കേൾക്കാനൊരു നിമിഷ...
10/09/2025

ഹൃദയ സ്പർശം

ഒരു കൂട്ടം അച്ഛനമ്മമാരുടെ ഹൃദയങ്ങളിൽ ചൂട് പകരാൻ ഒരു ദിനം, ഓർമ്മകളുടെ ഒഴുക്കിൽ നിന്ന് കഥകൾ കേൾക്കാനൊരു നിമിഷം.... 'തൂവൽസ്പർശ'ത്തിന്റെ ശീലങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദിനം സമ്മാനിക്കാനും നമ്മളാൽ കഴിയുന്ന സ്നേഹം പങ്കിടാനും നമുക്ക് കൈകോർക്കാം സംസ്കൃതിയോടൊപ്പം...

അപ്പോൾ 2025 ഒക്ടോബർ 5 ഞായറാഴ്ച തൂവൽസ്പർശത്തിൽ.....

*സംസ്കൃതി 2025- 2026 വർഷത്തെ  ഭാരവാഹികളെ തെരഞ്ഞെടുത്തു* .സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി ജൂലൈ 13  ഞായറ...
15/07/2025

*സംസ്കൃതി 2025- 2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു* .

സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി
ജൂലൈ 13 ഞായറാഴ്ച രാവിലെ 11 മണിക്ക് പരപ്പനങ്ങാടി വച്ച് ചേർന്നു. യോഗത്തിൽ
21പേർ പങ്കെടുത്തു. സെക്രട്ടറി ഹരീഷ് അമ്പാടി സ്വാഗതം പറഞ്ഞുകൊണ്ട്
പ്രസിഡന്റ് രഞ്ജിത് ദാമോദരനെ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിച്ചു. അധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി ഹരീഷ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരണവും ട്രഷറർ സുഭാഷ് വി ഗോവിന്ദ് വാർഷിക കണക്കവതരണവും നടത്തി.ഈ കമ്മിറ്റി കാലയളവിൽ 4 കേസുകൾക്ക് ധനസഹായം നൽകാൻ സാധിച്ചത് ഓരോ സംസ്കൃതി കുടുംബങ്ങളുടെയും അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ്.പെന്റിങ് ഉണ്ടായിരുന്ന മെമ്പർഷിപ് ഫീ പിരിച്ചെടുക്കുകയും, അങ്ങനെ ഇരുപത്തി രണ്ടായിരത്തോളം രൂപ മെമ്പർഷിപ് ഇനത്തിൽ മാത്രം സംസ്കൃതിക്ക് ലഭിക്കുകയും ചെയ്തു. മാതൃകപരമായ ഈ പ്രവർത്തനങ്ങൾക്ക് കമ്മിറ്റിക്ക് പ്രത്യേക പരാമർശം ലഭിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം ശ്രീനു ഏറാഞ്ചേരി വരണാധികാരിയായി നിലവിലുള്ള കമ്മിറ്റി പിരിച്ചുവിട്ടു. അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ഐക്യകണ്ഠേന പാസാക്കിയതായി അധ്യക്ഷൻ പ്രഖ്യാപിച്ചതോടെ വരണാധികാരിയുടെ പാനൽ അവതരണത്തോടെ 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

*പ്രസിഡന്റ്*
രാമകൃഷ്ണൻ. T

*സെക്രട്ടറി*
സ്വാതി A M

*ട്രഷറർ*
സുഭാഷ് വി ഗോവിന്ദ്

*ജോയിൻ സെക്രട്ടറി*
കൃഷ്ണ പ്രസാദ്. K.K

*വൈസ് പ്രസിഡന്റ്*
രശ്മി ഹരീഷ്

*എക്സിക്യൂട്ടീവ് അംഗങ്ങളായി*

ധനേഷ് ടി.ഐ
സനോജ് ടി. ഐ
ബിപിൻ ചന്ദ്രൻ
രഞ്ജിത് ദാമോദരൻ
രഞ്ജിത് A M
ഹരീഷ് അമ്പാടി
മുരളീധരൻ. M
സവിത
എന്നിവരെയും ചുമതലപ്പെടുത്തി.

തുടർന്ന് അധ്യക്ഷന്റെ നിർദേശപ്രകാരം പുതിയ സെക്രട്ടറി നന്ദി പറഞ്ഞു യോഗം പിരിച്ചുവിട്ടു.

നമസ്ക്കാരം.....പ്രിയമുള്ളവരെ *"സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റി "* യുടെ 2025 - 2026 വർഷത്തെ *വാർഷിക പൊതുയോഗം* ഈ വരുന്ന *ജൂലൈ...
27/06/2025

നമസ്ക്കാരം.....

പ്രിയമുള്ളവരെ *"സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റി "* യുടെ 2025 - 2026 വർഷത്തെ *വാർഷിക പൊതുയോഗം* ഈ വരുന്ന *ജൂലൈയ് 13ന്* ഞായറാഴ്ച രാവിലെ കൃത്യം 10മണിയ്ക്ക് *പരപ്പനങ്ങാടി(പുത്തൻപീടിക)* വെച്ച് നടത്താൻ തീരുമാനിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു. സംസ്കൃതിയുടെ എല്ലാ മെമ്പർമാരും നിർബന്ധമായും എല്ലാ തിരക്കുകളും മാറ്റിവെച്ച് പങ്കെടുക്കണം എന്നും അറിയിക്കുന്നു...

പുതുതായി മെമ്പർഷിപ്പ് എടുത്ത് സംസ്കൃതിയോട് ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള സുമനസ്സുകളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു...

അജണ്ട :-
1 ) റിപ്പോർട്ട് അവതരണം
2) വരവ് ചിലവ് കണക്ക് അവതരണം
3) പുതിയ കമ്മറ്റി രൂപീകരണം
4) ഭാവി പരിപാടികൾ
എന്ന്
സംസ്കൃതി എക്സിക്യൂട്ടീവ് കമ്മിറ്റി.

Contact -
8547668999
9633304450
9846607504
9995245658

||സംസ്കൃതിയുടെ സഹായ അഭ്യർത്ഥന||ഇത്തവണ  സംസ്കൃതി യുടെ  സഹായഹസ്ത ശ്രമം  2പേരിലേക്കാണ്. 1.  എറണാകുളം ജില്ലയിലെ എടവനക്കാട് പ...
20/04/2025

||സംസ്കൃതിയുടെ സഹായ അഭ്യർത്ഥന||

ഇത്തവണ സംസ്കൃതി യുടെ സഹായഹസ്ത ശ്രമം 2പേരിലേക്കാണ്.

1. എറണാകുളം ജില്ലയിലെ എടവനക്കാട് പ്രദേശത്തെ അഥർവിന്റെ ( രണ്ടര വയസ്സ് ) സ്പൈനൽ മസ്കുലർ അട്രോഫി ( SMA ) എന്ന രോഗത്തിനുള്ള ഏക പ്രതിവിധി ഏകദേശം 15 കോടി രൂപ ചിലവ് വരുന്ന ചികിത്സയാണ്. ഓട്ടോ തൊഴിലാളിയായ പിതാവ് സജിത്തിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം . ഇരിക്കാനും നടക്കാനും കഴിയാത്ത അഥർവിനെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാൻ നമുക്കും ശ്രമിക്കാം...

2. കോഴിക്കോട് ജില്ലയിലെ നന്മണ്ടയ്ക്കടുത്തുള്ള സുഭദ്ര അന്തർജനത്തിൻ്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള ഉദ്യമം. പ്രമേഹം മൂലം ഒരു കാൽ നഷ്ടപ്പെട്ടതിനാൽ ഭർത്താവിന് കാര്യമായ ജോലിക്കു പോകാനാകാത്ത അവസ്ഥയാണുള്ളത്. ഏകമകൻ പ്രസാദിൻ്റെ (വിദ്യാർത്ഥി) part time വരുമാനം മാത്രമാണ് ആശ്രയം. ഏകദേശം 25ലക്ഷം രൂപയാണ് ചികിത്സാ ചിലവ് പ്രതീക്ഷിക്കുന്നത്.

ആയതിലേക്ക് എല്ലാവരും കഴിയുന്ന സഹായങ്ങൾ സംസ്കൃതിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ താത്പര്യപ്പെടുന്നു.

Punjab National Bank. Guruvayoor
A/C No 4275000100545094
IFSC CODE: PUNB0427500

SCAN ചെയ്തു അയക്കുന്നവർക്ക് QR Code ചുവടെ ചേർക്കുന്നു.

പ്രിയരെ,കോഴിക്കോട് ജില്ലയിലെ പൊറവണ്ണൂർ എടക്കാട് പരമേശ്വരൻ നമ്പൂതിരിയുടെ മകൻ പ്രസാദ് (38 വയസ്) മഞ്ഞപ്പിത്തബാധയെ തുടർന്ന് ...
05/12/2024

പ്രിയരെ,
കോഴിക്കോട് ജില്ലയിലെ പൊറവണ്ണൂർ എടക്കാട് പരമേശ്വരൻ നമ്പൂതിരിയുടെ മകൻ പ്രസാദ് (38 വയസ്) മഞ്ഞപ്പിത്തബാധയെ തുടർന്ന് വളരെ അടിയന്തിരമായി കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യത്തിൽ ആണ്. ഇതിനായി ഏകദേശം 50 ലക്ഷം രൂപയിലധികം വരും.നമ്മളാൽ കഴിയുന്ന സഹായം പ്രസാദിന് വേണ്ടി ചെയ്തുകൊടുക്കുന്നത് അവർക്ക് ഈ അവസരത്തിൽ വലിയൊരു പ്രതീക്ഷയാകും. ആയതിനാൽ സംസ്കൃതിക് കഴിയാവുന്ന പരമാവധി തുക സമാഹാരിച്ച് പ്രസാദിന്റെ കുടുംബത്തിന് നൽകാൻ
തീരുമാനിച്ചിരി ക്കുകയാണ്.ആയതി ലേക്ക് എല്ലാവരും കഴിയുന്ന സഹായങ്ങൾ സംസ്കൃതിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ താത്പര്യപ്പെടുന്നു.

Punjab National Bank. Guruvayoor
A/C No 4275000100545094
IFSC CODE: PUNB0427500

SCAN ചെയ്തു അയക്കുന്നവർക്ക് QR Code ചുവടെ ചേർക്കുന്നു.

NB: പൈസ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ ഖജാൻജിയേയോ, സെക്രട്ടറിയേയോ വിവരം അറിയിക്കാനും മറക്കരുത് എന്ന് താല്പര്യപ്പെടുന്നു..🙏🏼🙏🏼

Subhash V Govind- +91 9846607504

പോസ്റ്റ്‌ഡേറ്റ്:05/12/2024
Closing Date: 12/12/24

Address

Thrissur
680312

Telephone

9995245658

Website

Alerts

Be the first to know and let us send you an email when Samskrithi Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samskrithi Charitable Society:

Share