01/09/2026
യുഎൻഎ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച കൊല്ലം മെഡിസിറ്റി ആശുപത്രി മാനേജ്മെൻ്റിനും, യുഎൻഎ പോരാളികൾക്കും അഭിവാദ്യങ്ങൾ
നന്ദി ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം...
നൽകിയ ഉറപ്പുകൾ പാലിക്കുക എന്നത് നേരും നെറിവും ഉൾക്കൊള്ളുന്നവർ ചെയ്യുന്ന കാര്യമാണ്.
ആ വാക്ക് പാലിച്ചു കൊല്ലം മെഡിസിറ്റി മാനേജ്മെൻ്റ്. കഴിഞ്ഞ ദിവസം ബോണസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ യുഎൻഎക്ക് തിങ്കളാഴ്ചക്കുള്ളിൽ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പ് മാനേജ്മെൻറ് നൽകിയിരുന്നു. ആയത് പ്രകാരം പ്രക്ഷോഭത്തിൽ നിന്നും യുഎൻഎ പിന്മാറിയിരുന്നു.
ചാരിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ബോണസിനു പകരം ഉത്സവബത്ത എന്ന രീതിയിൽ നൽകാം എന്നത് മാനേജ്മെൻ്റ് അറിയിച്ചു. 5000 രൂപ മുഴുവൻ പേർക്കും നൽകി.
കൂടാതെ ജീവനക്കാർ നേരിടുന്ന 30 ഓളം പ്രശ്നങ്ങൾ ഡിമാൻ്റ് നോട്ടീസായി നൽകിയും 9 മണിക്കൂറിലധികം നീണ്ട ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടു. നഴ്സിംഗ് സമൂഹത്തെ ചേർത്ത് പിടിച്ച മെഡിസിറ്റി മാനേജ്മെൻ്റിനെ യുഎൻഎ അഭിനന്ദിക്കുന്നു.
പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്തിയ വനം വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോൺ, കൊല്ലം ആർ.ജെ.എൽ.സി സുനിൽ തോമസ്, ജില്ലാ ലേബർ ഓഫീസർ ദീപു, ഡെപ്യൂട്ടി ലേബർ ഓഫീസർ ബൈജു, എന്നിവർക്കും ചെയർമാൻ എ.എ.സലാം, സെക്രട്ടറി എ.അബ്ദുൾ സലാം, ഡയറക്ടർമാരായ, ഡോ.മുഹമ്മദ് ഫൈസൽ ഡോ.മുസമ്മിൽ എ സലാം മീഡിയേഷൻ കൺസൾട്ടൻ്റ് റിസ്വാൻ കെ.എസ് ചർച്ചയിൽ മാനേജ്മെൻ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത , ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.മുഹമ്മദ് അബ്ബാസ്, ഡോ. ബിലാൽ, ഡോ.അശോക് ,എച്ച്.ആർ മാനേജർ ശ്രീഹരി,സി.എൻ.ഒ.മിനു യുഎൻഎയെ പ്രതിനിധീകരിച്ച് സംസ്ഥാന ഉപാധ്യക്ഷൻ മുകേഷ്, കൊല്ലം ജില്ലാ പ്രസിഡണ്ട് വിനിൽ മോനി, യൂണിറ്റ് പ്രസിഡണ്ട് ശ്രുതി, സെക്രട്ടറി രമ്യ എന്നിവരും പങ്കെടുത്തു.
വളരെ സൗഹാർദ്ദപരമായി നടന്ന ചർച്ചയിൽ അനുകൂല തീരുമാനമെടുത്ത മെഡിസിറ്റി മാനേജ്മെൻ്റിനെയും, യുഎൻഎ കൊല്ലം ജില്ലാ കമ്മറ്റിയെയും, കരുത്തുറ്റ യൂണിറ്റ് നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയാഭിവാദ്യം നേരുന്നു.
Jasminsha Manthadathil