27/11/2023
പാലകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും.
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു, കടന്നലും കുറയുന്നു.
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് 'തീപ്പാല' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു. ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രിയില്‍ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ് ഇതറിയപ്പെടുന്നത്. ഈ മരം ഉണങ്ങി നിന്നാല്‍ കത്തി നില്ക്കുന്നതായി തോന്നും. ചിലപ്പോള്‍ ഈ കാഴ്ച ഭയപ്പെടുത്തും. കൊടും വനത്തിലെ രാക്ഷസ രൂപമാണ് തീപ്പാല. ചുടു കൂടുന്ന പോലെ ഇവയും കുറയുന്നു. അതിന്റെ കൂടെ രാജ വെമ്പാലയും കുറയുന്നു.
ദന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ്. അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു. ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർവീര്യമാക്കാനും. വീര്യo കുറയ്ക്കാനും പാലകൾക്ക് കഴിയുന്നു. ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.
ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പക്കാവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനുകൂടി വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു.
ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും. അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത്. ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു. വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ, ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് ആരാണോ, അവര്‍ക്ക് മാരകമായ ത്വക് രോഗങ്ങൾ വരുന്നു. കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു. ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു. ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ മാത്രം ചെയ്‌താല്‍ മാറില്ല. പൂജയില്‍ ഔഷധങ്ങള്‍ കൂടി കത്തിയാല്‍ നന്ന്.
അഗ്നിഹോത്രം ശാസ്ത്രീയം ആണെന്ന് ഞാനും പറയുന്നില്ല. വസ്തുത അറിഞ്ഞു പൂജ ചെയ്യുന്നവന്‍ ശാസ്ത്രികള്‍ ആണ് തമിഴ് സിദ്ധരില്‍ ഇപ്പോഴും ശാസ്ത്രികള്‍ ഉണ്ട്. എന്നെ അഥര്‍വ്വം പഠിപ്പിക്കുന്നതും ഈ പുണ്യസേവകര്‍. തരുന്നത് നല്ലത് എന്ന് തോന്നിയാല്‍ മാത്രം നിങ്ങളും സീകരിക്കുക.
സർപ്പകുളത്തിൽ കുളിച്ചാൽ മാത്രമല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ ജലത്തിന് നിറമാറ്റം ഉണ്ടെങ്കില്‍ കുളിക്കരുത്. കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും. ഇതൊന്നും എപ്പോഴും സംഭവിക്കില്ല എന്നതും ഓര്‍ക്കണം. അത് കൊണ്ട് കിണറിന്റെ അരികില്‍ പാലകള്‍ ഒന്നും തന്നെ പാടില്ല.
ഇത്തരം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു. ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്. കാവില്‍ പൂക്കുല വെക്കുന്നതിന്റെ വകുപ്പുകള്‍ ഇപ്പോള്‍ പറയുന്നില്ല.
ചിലർക്ക് ഈ കുളി കൊണ്ട് കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും. അത് കൊണ്ട് ഇതിനെയും സർപ്പ ദോഷത്തിൽ പെടുത്തിയിരിക്കുന്നു. ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന് പലരും ധരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രതി വിധിയായി വേദങ്ങൾ വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല വീതം ദിനവും ഭക്ഷിക്കുക എന്നാണ്. ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത്) പാലായില കഴിച്ചാൽ മതി.
ഈ സത്യം നമ്മളും മനസിലാക്കണം ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത പൂജകൾ ചെയ്യരുത്. അല്പ്പം ചിന്തിച്ചാല്‍ പൂജകള്‍ നല്ലൊരു ചില്‍ത്സ എന്ന് നമുക്ക് മനസ്സിലാകും. നമ്മള്‍ അഥർവ്വം പഠിച്ചാൽ ഈ പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.ജനത്തിനു ഗുണം ചെയ്യും
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു. സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് അറിയപ്പെടുന്നവര്‍ ഇതു കൂടി മനസിലാക്കുന്നുണ്ട് എന്നു കരുതുന്നു ഇല്ലെങ്കില്‍ മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു.
വാസ്തു ശാസ്ത്രത്തിൽ കിണറിനരുകിൽ പാല പാടില്ല എന്നു വ്യക്ത്തമായി പറയുന്നുണ്ട്. വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്. വാസ്തു ദോഷം തീർക്കുക എന്നത് വലിയ സംഭവമല്ല.
ദോഷം ഉണ്ട് എന്ന് തോന്നുന്നവര്‍ക്കു ഇത്തരം അറിവുകള്‍ എത്തിക്കുക.