Nammude Nattika

Nammude Nattika nammudenattika

നാട്ടിക ഗവൺമെൻറ് ഫിഷറീസ്  ഹൈസ്കൂൾ  എസ്എസ്എൽസി  പരീക്ഷയിൽ 100% ന്റെ തിളക്കവുമായി... വിജയികൾക്ക് അഭിനന്ദനങ്ങൾ..വിജയത്തിന് ...
15/05/2026

നാട്ടിക ഗവൺമെൻറ് ഫിഷറീസ് ഹൈസ്കൂൾ
എസ്എസ്എൽസി പരീക്ഷയിൽ
100% ന്റെ തിളക്കവുമായി...
വിജയികൾക്ക് അഭിനന്ദനങ്ങൾ..

വിജയത്തിന് പിന്നിൽ. പ്രവർത്തിച്ച അധ്യാപകർക്കും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും
നേതൃത്വം നൽകിയ പ്രധാനാധ്യാപികക്കും
പിന്തുണ നൽകിയ
PTA,MPTA ,OSA

അഭിനന്ദനങ്ങൾ..

18/04/2026

I got over 500 reactions on one of my posts last week! Thanks everyone for your support! 🎉

നമ്മുടെ നാട്ടികയിൽ ഇവരിൽ ആര് വിജയിക്കും ?നിങ്ങളുടെ വിലയേറിയ അഭിപ്രായം ഏപ്രിൽ 4 രാത്രി 9 മണിക്ക് മുൻപായി രേഖപ്പെടുത്തുക ....
01/04/2026

നമ്മുടെ നാട്ടികയിൽ ഇവരിൽ ആര് വിജയിക്കും ?
നിങ്ങളുടെ വിലയേറിയ അഭിപ്രായം ഏപ്രിൽ 4 രാത്രി 9 മണിക്ക് മുൻപായി രേഖപ്പെടുത്തുക . ശേഷം വരുന്ന കമന്റുകൾ പരിഗണിക്കുന്നതല്ല

തൃപ്രയാർ ബസ് സ്റ്റാൻ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന് 8.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.തുടർ നടപടികൾ...
24/02/2026

തൃപ്രയാർ ബസ് സ്റ്റാൻ്റ് കം ഷോപ്പിങ് കോംപ്ലക്സ്
നിർമ്മാണത്തിന് 8.80 കോടി രൂപയുടെ
പുതുക്കിയ ഭരണാനുമതി ലഭിച്ചു.
തുടർ നടപടികൾ സ്വീകരിച്ച്
ബസ്സ് സ്റ്റാൻ്റ് നിർമ്മാണം ഉടൻ ആരംഭിക്കും

മികച്ച കായിക താരം2023_2024ലെ ജി.വി.രാജ അവാർഡ് നമ്മുടെ നാട്ടികയുടെ അഭിമാനം ആൻസി സോജന്
20/02/2026

മികച്ച കായിക താരം
2023_2024ലെ ജി.വി.രാജ അവാർഡ്
നമ്മുടെ നാട്ടികയുടെ അഭിമാനം
ആൻസി സോജന്

രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ്, ജാതിമത സമ്മര്‍ദ്ദശക്തികള്‍ക്ക് അടിപ്പെടാത്ത നേതാവ്... ഒരേയൊരു വി...
21/07/2025

രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ്,
ജാതിമത സമ്മര്‍ദ്ദശക്തികള്‍ക്ക് അടിപ്പെടാത്ത നേതാവ്...
ഒരേയൊരു വിഎസ്.

ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചുസാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). അസു...
19/10/2024

ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ
ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68).
അസുഖബാധിതനായി ചികിത്സയിലിരിക്കെ
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്,
കേന്ദ്ര സാഹിത്യ അക്കാഡമി അംഗം,
സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം
എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.

പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ
എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് നിരവധി
നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ
രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും
മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ,
നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്)

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല,
മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. എ.ആർ. രാജരാജവർമ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ശ്രീകൃഷ്ണ ജയന്തിആശംസകൾ 💕
26/08/2024

ശ്രീകൃഷ്ണ ജയന്തി
ആശംസകൾ 💕

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ നടത്തിയ ഘോഷയാത്രചിത്രം പകർത്തിയത് ജയൻ ബോസ് തൃപ്രയാ...
20/08/2024

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ
ഭാഗമായി നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ
നടത്തിയ ഘോഷയാത്ര

ചിത്രം പകർത്തിയത്
ജയൻ ബോസ് തൃപ്രയാർ

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് ഒന്ന്) അവധിതൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലു...
31/07/2024

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
നാളെ (ഓഗസ്റ്റ് ഒന്ന്) അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും
തുടരുന്നതിനാലും പല സ്‌കൂളുകള്‍
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും
ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി
നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍,
നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍,
പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍
ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
അവധി പ്രഖ്യാപിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു
പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/
കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും
അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

സി പി ഐ എം നാട്ടിക ലോക്കൽ കമ്മിറ്റി അംഗവും നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുംനാട്ടിക സർവ്വീസ...
31/07/2024

സി പി ഐ എം നാട്ടിക ലോക്കൽ കമ്മിറ്റി അംഗവും
നാട്ടിക ഗ്രാമപഞ്ചായത്ത്
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും
നാട്ടിക സർവ്വീസ് സഹകരണ ബാങ്ക്
ഡയറക്ടറുമായ
കെ.ബി ഷൺമുഖൻ അന്തരിച്ചു.....
ആദരാജ്ഞലികൾ

Address

പി ഒ നാട്ടിക
Thrissur
680566

Telephone

+919961333391

Website

Alerts

Be the first to know and let us send you an email when Nammude Nattika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nammude Nattika:

Share