Association of It Employees - CITU kerala

Association of It Employees - CITU kerala First Trade union of IT Employees,Regd. Under Indian Trade Union Act 1926

The First IT trade union Association of IT Employees is aimed uniting the IT employees and small scale IT entrepreneurs,protecting the labour rights of IT employees, improving e- governance,widening the use of free software and to promote Malayalam computing. In 1993,ICES(Indian Computer Education Society) was formed to unite the ITES companies.Com. A D Jayan was one of the co-founder and All Indi

a General Secretary till 2003.In the 2003 ICES conference Com. A D Jayan stood for the labour union for ITES employees,which was not passed in the conference and quit his position as the General Secretary of ICES.For forming the labour union for employees of IT sector,Com. A D Jayan travelled several districts and was able to form small unions.It was in 2006 Aug 30 at Com. Azheekoden memorial building (CPI(M) Thrissur District Committee Office) State level organisation was formed with Com.A D Jayan as the Convener. IT Employees of hardware and software,Akshaya,Kerala State IT Mission,C-Dit,Keltron,IT Experts and Data entry operators under local governing bodies,Kudumbasree IT Units, Employees of KSWAN,Contract Data Entry operators in various Government offices,Contract IT Tutors of Schools,IT Tutors of various institutions, Medical Transcriptionist, Graphic Desingners,Employees of DTP centers and internet cafe are all members of AITE. In 2006 Nov 30th the first state conference was conducted Thrissur Sahithya Academy hall with s from all districts across all lT sector. The decision was passed to work as an independent trade union.in this meeting,com:C.O.Poulose master(member,CITU Central Committee and member CPI(M) state committee)was selected as president and Com: A D Jayan as Gen: Secretary and Com:V Vijayakumar as treasurer.

10/02/2026
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
05/09/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️

08/08/2025

സർക്കാർ പ്രഖ്യാപിച്ച Ksmart നായുള്ള സർവ്വീസ് ചാർജ് കാലഹരണപ്പെട്ടതാണ് 8 വർഷം മുൻപുള്ള സർവ്വീസ് ചാർജ് നൽകി അക്ഷയ കേന്ദ്രങ്ങളെ വഴിയാധാരം ആക്കര തെന്നും സർവ്വീസ് ചാർജ് തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ രീതിയിൽ കാലോചിതമായി വർദ്ധിപ്പിക്കുക.
ഈ കാലഹരണപ്പെട്ട സർവ്വീസ് ചാർജ് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU ബഹിഷ്ക്കരിക്കുകയാണ്.
സർവ്വീസ് ചാർജ് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് AlTE CITU പത്ര സമ്മേളനം🚩

സർക്കാർ പ്രഖ്യാപിച്ച Ksmart നായുള്ള സർവ്വീസ് ചാർജ് കാലഹരണപ്പെട്ടതാണെന്നും 8 വർഷം മുൻപുള്ള സർവ്വീസ് ചാർജ് നൽകി അക്ഷയ കേന്...
08/08/2025

സർക്കാർ പ്രഖ്യാപിച്ച Ksmart നായുള്ള സർവ്വീസ് ചാർജ് കാലഹരണപ്പെട്ടതാണെന്നും 8 വർഷം മുൻപുള്ള സർവ്വീസ് ചാർജ് നൽകി അക്ഷയ കേന്ദ്രങ്ങളെ വഴിയാധാരം ആക്കര തെന്നും സർവ്വീസ് ചാർജ് തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ രീതിയിൽ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള AlTE CITU പത്ര സമ്മേളനം🚩

29/05/2025

അദൃശ്യമായ അടിമത്തം, അടിമകളല്ല ഐടി ജീവനക്കാർ ; സ. എ എ റഹീം എംപിയുടെ ദേശാഭിമാനി ലേഖനം

ബംഗളൂരുവിൽ ഒല കമ്പനിയിലെ മെഷീൻ ലേണിങ്‌ എൻജിനിയർ നിഖിൽ സോമവൻഷി ജീവനൊടുക്കിയത്‌ ഈ മാസം ആദ്യമാണ്‌. ജോലി സമ്മർദംമൂലമാണ്‌ ആത്മഹത്യയെന്ന രീതിയിൽ റെഡ്ഡിറ്റിൽ ഒരു കുറിപ്പും പങ്കുവച്ചിരുന്നു. പുണെയിൽ ‘ഏൺസ്റ്റ് ആൻഡ് യങ്’ എന്ന ബഹുരാഷ്‌ട്ര കമ്പനിയിലെ ചാർട്ടേഡ്‌ അക്കൗണ്ടന്റായ മലയാളി യുവതി അന്ന സെബാസ്റ്റ്യൻ കടുത്ത ജോലി ഭാരത്താൽ കുഴഞ്ഞുവീണ്‌ മരിച്ചത്‌ കഴിഞ്ഞ സെപ്‌തംബറിലാണ്‌. ഇത്തരത്തിൽ ഐടി ജീവനക്കാരുടെ ആത്മഹത്യയുടെയും മരണങ്ങളുടെയും പ്രധാന കാരണം അമിത ജോലിഭാരവും തൊഴിലിടത്തിലെ ചൂഷണവുമാണ്‌.

ആധുനികകാലത്ത് തൊഴിൽമേഖലയിൽ സജീവമാകുന്ന ഏറ്റവും പ്രധാന പ്രശ്നത്തിലൊന്നാണ് വർക്ക് -ലൈഫ് ബാലൻസ്. നമ്മുടെ രാജ്യത്ത്‌ നവഉദാര സാമ്പത്തികനയം നടപ്പാക്കിയതോടെ തൊഴിൽ സംസ്‌കാരത്തിൽ കാതലായ മാറ്റംവന്നു. സ്ഥിരംജോലി കുറയുകയും കരാർവൽക്കരണവും പുറംകരാർവൽക്കരണവും വർധിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്‌തു. മോദി ഭരണത്തിൽ തൊഴിലില്ലായ്‌മയും കരാർവൽക്കരണവും അതിരൂക്ഷമായി. തൊഴിൽനിയമങ്ങൾ ഇല്ലാതാക്കി ചൂഷണത്തിന്‌ സർക്കാർതന്നെ വഴിയൊരുക്കി. ജീവിക്കാനായി ജോലിതേടുന്ന ചെറുപ്പത്തിന്‌ ആരോഗ്യകരമായ ജീവിതം അസാധ്യമാകുന്നു. ‘ഹാപ്പിനസ്’ നഷ്‌ടപ്പെട്ട്‌, പലതരം സമ്മർദത്തിന്‌ നടുവിൽ ദുരിതജീവിതം തള്ളിനീക്കുന്ന, യാന്ത്രിക മനുഷ്യരായി നമ്മുടെ യുവത്വം മാറിയിരിക്കുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ ;
ഏഷ്യ മെന്റൽ ഹെൽത്തിന്റെ 2023ലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 77 ശതമാനം സ്വദേശി തൊഴിലാളികളും മിതമായതോ ഉയർന്നതോ ആയ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. 39 ശതമാനം ഉയർന്ന അപകട സാധ്യതയുള്ള മാനസികപ്രശ്നം നേരിടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജോലി സമയം അടിച്ചേൽപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) പഠനം വ്യക്തമാക്കുന്നു. ശരാശരി ഇന്ത്യൻ തൊഴിലാളി ആഴ്ചയിൽ 46.7 മണിക്കൂർ ജോലി ചെയ്യുന്നുവെന്നും സൂചിപ്പിക്കുന്നു. 51 ശതമാനം ഇന്ത്യൻ തൊഴിലാളികൾ ആഴ്ചയിൽ 49 മണിക്കൂറിലധികം ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നും ഇതേ പഠനം വ്യക്തമാക്കുന്നു.

‘അമിത ജോലി ഭാരത്താൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന രാജ്യമാണ് ഇന്ത്യ’ എന്ന്‌ ലോകാരോഗ്യ സംഘടനയും ഐഎൽഒയും സംയുക്തമായി നടത്തിയ മറ്റൊരു പഠനത്തിൽ സൂചിപ്പിക്കുന്നു. ഈ കണക്കുകളിലെ ഇരകൾ മഹാഭൂരിപക്ഷവും യുവതീ-യുവാക്കളാണ്. ജോലിയും ജീവിതവും ഒത്തുകൊണ്ടുപോകുന്നതിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് പ്രയാസം അനുഭവിക്കുന്നതെന്ന്‌ മെക്കൻസിയുടെ പഠനത്തിലുണ്ട്‌. ജോലിക്കുപുറമെ മറ്റ്‌ പരിചരണംകൂടി ഏറ്റെടുക്കേണ്ടി വരുന്നതിനാലാണിത്. വനിതാതൊഴിലാളികളിൽ 60 ശതമാനവും ‘വർക്ക് ലൈഫ് ബാലൻസ്’ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു, പുരുഷന്മാരിൽ ഇത്‌ 48 ആണ്‌. ഏഷ്യ മെന്റൽ ഹെൽത്തിന്റെ പഠന പ്രകാരം, പുരുഷന്മാരിൽ 61.6 ശതമാനവും യുവതികളിൽ 65.6 ശതമാനവുമാണിത്‌.

അദൃശ്യമായ അടിമത്തം ;
വിനോദം, വിശ്രമം, മെച്ചപ്പെട്ട കൂലി എന്നിവയ്ക്കായാണ് കഴിഞ്ഞകാലം വലിയ സമരങ്ങൾ നടന്നത്‌. എന്നാൽ, ഇന്ന് അത്തരം അവകാശങ്ങളെല്ലാം അറിഞ്ഞോ അറിയാതെയോ പൂർണമായും നഷ്‌ടമാകുന്നു. സ്വകാര്യ–- അസംഘടിത മേഖലയിലാണ് ഗുരുതര സാഹചര്യം നിലനിൽക്കുന്നത്. ഈ ചൂഷണം നിയന്ത്രിക്കാൻ ഫലപ്രദമായ നിയമനിർമാണത്തിന്‌ കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. മാത്രമല്ല, അപകടകരമായ ഈ സാഹചര്യത്തെക്കുറിച്ച് പഠിക്കാൻപോലും കേന്ദ്രം തയ്യാറാകുന്നില്ല. ഇക്കഴിഞ്ഞ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ജോലി സമയം ഇനിയും കൂട്ടണമെന്നാണ് ശുപാർശ. അത് യുവതീയുവാക്കളിൽ വരുമാനവും വാങ്ങൽശേഷിയും വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. എന്നാൽ, ‘കഴിഞ്ഞ നാലുവർഷത്തിൽ ഇന്ത്യൻ കമ്പനികൾ വലിയ ലാഭം ഉണ്ടാക്കിയെങ്കിലും വേതന വർധന മന്ദഗതിയിലാണെന്ന്‌ ഇതേ സാമ്പത്തിക അവലോകന റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

ലോകത്തെ പുതിയ സമരങ്ങൾ ;
ലോകമെമ്പാടും സമാന ചൂഷണം നിലനിൽക്കുന്നു. ഇതിനെതിരെയുള്ള പുതിയ തലമുറയുടെ സമരങ്ങൾ ശക്തമാകുന്ന കാഴ്ച ലോകരാജ്യങ്ങളിൽ കാണാനാകും. 2023 ആഗസ്‌തിൽ അമേരിക്കയിൽ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സിലെ (യുഎഡബ്ല്യു) 84 തൊഴിലാളികൾ സമരത്തിലേക്ക്‌ കടന്നു. അർഹമായ വേതനവും വർക്ക് ലൈഫ് ബാലൻസുമായിരുന്നു ആവശ്യം. ഇക്കഴിഞ്ഞ മെയ് ദിനത്തിൽ സ്‌പെയിനിലെ മാഡ്രിഡ്‌, ബാഴ്‌സലോണ തുടങ്ങി ഏതാണ്ടെല്ലാ നഗരത്തിലും മെയ്ദിന റാലിയിൽ അണിനിരന്ന ആയിരങ്ങൾ ഉയർത്തിയ പ്രധാന ആവശ്യം ആഴ്ചയിലെ ജോലിദിനങ്ങൾ കുറയ്ക്കണമെന്നായിരുന്നു. ജർമനിയിലും സമാന ആവശ്യം വിവിധ തൊഴിലാളി സംഘടനകൾ ഉയർത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലാ ജീവനക്കാരുടെ പണിമുടക്ക് വിവിധ രാജ്യങ്ങളിലെ വിമാന സർവീസിനെ സാരമായി ബാധിച്ചു. ബൽജിയത്തിന്‌ ഈ സമരത്താൽ ഒരു ദിവസത്തെ മുഴുവൻ സർവീസും റദ്ദാക്കേണ്ടി വന്നു. ഗ്രീസ്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വിമാനങ്ങൾ പലതും വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു.

ഇന്ത്യയിൽ ഉയരുന്ന പ്രക്ഷോഭങ്ങൾ ;
പുണെയിൽ മരിച്ച അന്നയുടെ അമ്മ, മകളുടെ കമ്പനി സിഇഒയ്ക്ക് അയച്ച കത്ത് വൈറലായിരുന്നു. ‘വർക്ക് ലൈഫ് ബാലൻസ്’ എന്ന പ്രശ്നം ഇന്ത്യൻ പൊതുമണ്ഡലത്തിൽ വലിയ ചർച്ചയാക്കാൻ ഇത്‌ കാരണമായി. അന്നയുടെ ദാരുണ മരണം പലതവണ പാർലമെന്റിൽ ചർച്ചയായി. ഇതിന്റെ തുടർച്ചയിലാണ് ഞാൻ രാജ്യസഭയിൽ ‘വർക്ക് ലൈഫ് ബാലൻസ്’ പ്രശ്നം ഉന്നയിക്കുന്നതും ജോലിയിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള അവകാശ (Right To Disconnect)ത്തിനായി രാജ്യത്ത് നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ടതും.

ബംഗളൂരുവിലെ ഐടി ജീവനക്കാർ ഈ മാർച്ചിൽ നടത്തിയ സമരം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ‘ആരോഗ്യകരമായ വർക്ക് ലൈഫ് ബാലൻസ് ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമാണ്‌ അവർ ഉയർത്തിയത്. പുതിയ ലേബർ കോഡുകളുടെ ചുവടുപിടിച്ച്‌ ജോലിസമയം കൂട്ടാനുള്ള കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ തീരുമാനത്തിന്റെകൂടി സാഹചര്യത്തിൽ ആയിരുന്നു ആ സമരം. അതിശക്തമായ സമരത്തിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. കെഐടിയു (കർണാടക സ്റ്റേറ്റ്‌ ഐടി/ ഐടിഇഎസ്‌ എംപ്ലോയീസ് യൂണിയൻ) ആണ് സമരത്തിന് നേതൃത്വം നൽകിയത്.

റൈറ്റ് ടു ഡിസ്‌കണക്‌ട്‌ ;
ജോലിസമയത്തിനുശേഷവും കമ്പനി ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ അതിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള അവകാശമാണിത്‌. 88 ശതമാനം ഇന്ത്യൻ ജീവനക്കാരും ജോലിസമയത്തിനുശേഷവും ജോലിയിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു എന്നാണ് ഐഎൽഒ പഠനം വ്യക്തമാക്കുന്നത്. ഈ അധിക ജോലിക്ക് അധിക ശമ്പളമോ ആനുകൂല്യമോ ലഭിക്കുന്നുമില്ല. ചിലയിടത്ത്‌ പകരം ഭക്ഷണക്കൂപ്പണോ സമാന ആനുകൂല്യങ്ങളോ നൽകുന്നുണ്ട്‌. അധിക സമയത്തിലൂടെ കമ്പനി നേടുന്ന അധിക വരുമാനത്തിന്റെ വളരെ ചെറിയ തുക മാത്രമായിരിക്കും ഇത്‌. ഈ ചൂഷണം തടയാനുള്ള മാർഗമാണ്‌ ‘റൈറ്റ് ടു ഡിസ്‌കണക്‌ട്‌’ നിയമപരമാക്കുകയെന്നത്‌. ഫ്രാൻസ്, ബൽജിയം എന്നീ രാജ്യങ്ങളിൽ ഇത്‌ പ്രാബല്യത്തിലായി. ഓസ്‌ട്രേലിയയിൽ ആഗസ്‌ത്‌ 26ന്‌ നിയമം നിലവിൽ വരും. തൊഴിൽ ചൂഷണം അവസാനിപ്പിക്കാനും ഇന്ത്യൻ യുവതയ്ക്ക്‌ മികച്ച തൊഴിൽ സാഹചര്യം ഒരുക്കാനും ‘റൈറ്റ് ടു ഡിസ്‌കണക്‌ട്‌’ നിയമപരമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

പ്രതിഷേധം ഉയരണം ;
തൊഴിലില്ലായ്‌മ രൂക്ഷമായ ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ പോയാൽ മറ്റൊരാളെ അനായാസം കിട്ടുമെന്ന ബോധ്യമാണ് ഭൂരിപക്ഷം കമ്പനികൾക്കും ചൂഷണത്തിന്‌ ധൈര്യം നൽകുന്നത്. കേന്ദ്രം ഭരിച്ച കോൺഗ്രസ്‌, ബിജെപി സർക്കാരുകളുടെ നയങ്ങൾ കമ്പനികൾക്ക്‌ പിന്തുണയായി. ഇന്ത്യൻ യുവത്വത്തിന്റെ നിസ്സഹായതയെയാണ് കമ്പനികൾ മുതലെടുക്കുന്നത്. ‘ഇതിനെതിരെ റൈറ്റ് ടു ഡിസ്‌കണക്ട്’ ഉൾപ്പെടെയുള്ള പുതിയകാല മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റു മാർഗമില്ല. അന്നയും നിഖിലുമൊക്കെ അവസാനത്തെ ഇരകളാകട്ടെ.

പ്രിയ സഖാവെ ആദരാജ്ഞലികൾ
28/09/2024

പ്രിയ സഖാവെ ആദരാജ്ഞലികൾ

*അന്ന സെബാസ്റ്റ്യന്റെ മരണം: അസോസിയേഷൻ ഓഫ് ഐടി എപ്ലോയീസ് ധർണ്ണ നടത്തി.*അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിന് ഉത്തരവാദിക...
28/09/2024

*അന്ന സെബാസ്റ്റ്യന്റെ മരണം: അസോസിയേഷൻ ഓഫ് ഐടി എപ്ലോയീസ് ധർണ്ണ നടത്തി.*

അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കുക ,അന്ന കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നിയമത്തിൻ്റെ ഇരയാണ്. ഇതാവർത്തികാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും,കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അന്നയെ അധിക്ഷേപിക്കും വിധം പ്രസ്താവന നടത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സിതാരാമൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് (സിഐടിയു) നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനുമുന്നിൽ(GPO) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന പ്രസിഡണ്ട് പി എസ് മധുസുദനൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ രാജൻ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ , വൈസ് പ്രസിഡണ്ട് വി ടി ശോഭന , തിരുവനന്തപുരം ജില്ല പ്രസിഡണ്ട് ഡോ. നവനീത് കുമാർ എന്നിവർ സംസാരിച്ചു.

സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സഖാവ് എം എം ലോറൻസിന് ആദരാജ്ഞലി
21/09/2024

സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സഖാവ് എം എം ലോറൻസിന് ആദരാജ്ഞലി

Address

CITU HOUSE , MACHINGAL Lane
Thrissur
680001

Alerts

Be the first to know and let us send you an email when Association of It Employees - CITU kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Association of It Employees - CITU kerala:

Share