28/04/2026
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
പ്രിയ സഹോദരൻ ബഷീർക്ക (പരേതനായ അറക്ക വീട്ടിൽ മഹമൂദ് ഹാജി മകൻ ബഷീർ, ഏഴുപുര) അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രവാസ ജീവിതത്തിനിടയിലും ഇടശ്ശേരി മഹല്ല് മജ്‌ലിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. നിലവിൽ ഇടശ്ശേരി മഹല്ല് ട്രഷററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പൊതുജീവിതത്തിൽ ഏറെ കൃത്യനിഷ്ഠയുള്ള, സ്നേഹസമ്പന്നനായ ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായത്. അല്ലാഹു അദ്ദേഹത്തിന്റെ സൽപ്രവൃത്തികൾ സ്വീകരിക്കുകയും പാപങ്ങൾ പൊറുത്തു നൽകി ജന്നത്തുൽ ഫിർദൗസിൽ ഇടം നൽകുകയും ചെയ്യട്ടെ. കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്തും ക്ഷമയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ. 🤲