09/02/2026
കേരളത്തിൻ്റെ ആരോഗ്യ സാക്ഷരതയെ അപകടത്തിലാക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കണം: എസ് വൈ എസ്
തളിക്കുളം : കേരളത്തിൻ്റെ ആരോഗ്യ രംഗം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സാക്ഷരതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ വർധിച്ചുവരികയാണ് അവ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും എസ് വൈ എസ് ജില്ല കൗൺസിൽ അഭിപ്രായപ്പെട്ടു.
തെറ്റായ വിവരങ്ങളുടെ പ്രചാരണം,ശാസ്ത്രീയമല്ലാത്ത ആരോഗ്യ അറിവുകൾ ഡിജിറ്റൽ മീഡിയകൾ വഴി വ്യാപിക്കുന്നത്,സ്വയം ചികിത്സ തുടങ്ങിയവ ആരോഗ്യ സാക്ഷരതയെ അപകടത്തിലാക്കുന്നുണ്ട് അതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലമാവുകയാണ്.
ആരോഗ്യ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും, തെറ്റായ വിവരങ്ങളുടെ വ്യാപനം തടഞ്ഞും ആരോഗ്യ സാക്ഷരത വർധിപ്പിക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും എസ് വൈ എസ് ജില്ല കൗൺസിൽ ആവശ്യപ്പെട്ടു.
തളിക്കുളം ദാറുൽ മുസ്തഫ കാമ്പസിൽ നടന്ന വാർഷിക കൗൺസിൽ എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ബഷീർ അഷറഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.എ അലി അക്ബർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.ജില്ല ജനറൽ സെക്രട്ടറി കെ.ബി ബഷീർ പദ്ധതികൾ അവതരിപ്പിച്ച് സംസാരിച്ചു.
റിപ്പോർട്ട് അവതരണം, ചർച്ച എന്നിവക്ക് ജില്ല ഭാരവാഹികളായ മാഹിൻ സുഹ്‌രി,അഫ്സൽ മാമ്പ്ര,സ്വാദിഖലി ഫാളിലി, റിയാസ് വടക്കാഞ്ചേരി,ശാനിഫ് കേച്ചേരി, നിഷാർ മേച്ചേരിപ്പടി, ഇസ്ഹാഖ് സഖാഫി,പി.എം സൈഫുദ്ദീൻ, അമീർ തളിക്കുളം, സിറാജുദ്ദീൻ സഖാഫി നേതൃത്വം നൽകി. ശനീബ് മുല്ലക്കര സ്വാഗതവും ശമീർ സഖാഫി അന്തിക്കാട് നന്ദിയും പറഞ്ഞു.