17/08/2022
പാടൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മൈ പാർക്ക് പാടൂരിൽ വെച്ച് നടന്ന 75ാം സ്വാതന്ത്ര്യ ദിന ആഘോഷചടങ്ങ് ബഹു : മണലൂർ MLA ശ്രീ മുരളി പെരുന്നല്ലി ദേശീയ പതാക ഉയർത്തി കൊണ്ട് നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച , WHO യുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയ ആശാ വർക്കർമാരെ എക്സ് ലൻസി അവാർഡ് നൽകി പാടൂർ കൂട്ടായ്മ ആദരിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ PU ഷാജഹാൻ, മാധ്യമ പ്രവർത്തകൻ ശ്രീ അഫ്സൽ , കുടുംബശ്രീ യൂണിറ്റ് പാടൂർ എന്നിവരെ പെന്നാട അണിയിച്ചു.
വാർഡ് മെമ്പർമാരായ ശ്രി A T മജീദ്, അഷറഫ് തങ്ങൾ മുൻ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വാക്കറ്റ് ശ്രീ EV അബ്ദുൽ റഷീദ് പാടൂർ മഹൽ പ്രസിഡന്റ് ശ്രീ അലി മോൻ . RP റഷീദ് മാസ്റ്റർ മുൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഷറദ്ധീൻ V K. അലി P V അസ്ഗർ അലിതങ്ങൾ, KA ബാലകൃഷ്ണൻ ശ്രീ ഹുസൈൻ തങ്ങൾ ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ TV ഹരിദാസൻ , എന്നിവർ സ്വത്ര ന്ത്ര്യ സന്ദേശങ്ങൾ നൽകി.
മൈ പാർക്ക് പാടൂർ , പാടൂർ കൂട്ടായ്മ ഫൗണ്ടർ ചെയർമാൻ Dr സുനിൽ ഫഹദ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ PK സാദിഖ് മാസ്റ്റർ പരിപാടി നിയന്ത്രിച്ചു. ശ്രീ ഹാരിസ് നന്ദി പറഞ്ഞു.