22/06/2026
എന്താടാ ? എന്നു ചോദിച്ചാൽ നീ ഏതാടാ ? എന്ന് തിരിച്ച് ചോദിക്കാൻ ചങ്കൂറ്റമുള്ള നേതാക്കൾ ഇല്ലാതിരുന്ന ഒരു കാലഘട്ടം SNDP യോഗത്തിന് ഉണ്ടായിരുന്നു. ഈ കാലഘട്ടത്തെ ഭരണാധികാരികൾ വിശേഷിപ്പിച്ചിരുന്നത്
'നേതാവില്ലാത്ത സമുദായമെന്നാണ്.' ഈ സാമുദായിക അധിക്ഷേപത്തിൽ മനംനൊന്ത് കഴിയുന്ന ഭൂരിപക്ഷ ഈഴവ സമുദായത്തിന്, ആർജ്ജവത്തോടെ ഉയർന്നെഴുന്നേൽക്കൻ പാകത്തിൽ ഒരു 'ധീരശബ്ദം' മുഴങ്ങി.
1993 ൽ വൈക്കത്തുള്ള ടി.വി.പുരത്ത്. ആ വെള്ളിടി ശബ്ദം, വെള്ളാപ്പള്ളിയുടെതായിരുന്നു. അന്ന് വെള്ളാപ്പള്ളി യോഗം ജറനൽ സെക്രട്ടറിയല്ല. SN ട്രസ്റ്റ് സെക്രട്ടറി മാത്രം.
24 ഈഴവ കുടുംബങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് ക്രിസ്ത്യൻ പള്ളിയ്ക്ക് സെമിത്തേരി പണിയാൻ തുടങ്ങിയതാണ് ടി.വി.പുരം ലഹള. അന്നത്തെ ചില പള്ളിക്കാർ രഹസ്യമായി പഞ്ചായത്തിനെയും ജില്ലാ കളക്ടർ ശ്രീമതി.ഷീലാ തോമസിനെയും കണ്ട് അനുമതി വാങ്ങി, സെമിത്തേരി പണി തുടങ്ങിയപ്പോഴാണ് ഈഴവ കുടുംബങ്ങൾ കാര്യമറിയുന്നത്.
വൈക്കത്തുള്ള 115 മത് നമ്പർ SNDP ശാഖാ യോഗം ആദ്യം തന്നെ സമരരംഗത്ത് ഇറങ്ങി, മാറി മാറി വന്ന K.കരുണകരൻ , E.K നായനാർ സർക്കാരുകൾ അന്ന് ഈഴവ കുടുംബങ്ങളെ അവഗണിച്ച് പള്ളിക്കാരോട് ഒപ്പം നിന്നു എന്നതാണ് സത്യം. അന്നേത്തെ യോഗ നേതൃത്വവും തിരിഞ്ഞു നോക്കിയില്ല. എല്ലാവരും കൈയൊഴിഞ്ഞ ഈഴവ ജനത ഒടുവിൽ വെള്ളാപ്പള്ളിയോട് സഹായം അഭ്യർത്ഥിച്ചു. ഇത് അറിഞ്ഞ് എത്തിയ വെള്ളാപ്പള്ളി മൃദുസമീപനത്തോടെ പള്ളിക്കാരെ ചർച്ചയ്ക്കു വിളിച്ചു. അവർ ആദ്യം പരിഗണിച്ചില്ല. സമീപനം കടുപ്പിച്ചതോടെ അവർ ചർച്ചയ്ക്കു തയ്യാറായി. പള്ളിക്കാർ വെള്ളാപ്പള്ളിയ്ക്കു മുന്നിൽ വെച്ച നിർദ്ദേശം ധിക്കാര പരമായിരുന്നു.
ഈഴവരുടെ 5 സെന്റ് മുതൽ 22 സെന്റ് വരെയുള്ള ഭൂസ്വത്ത് പള്ളി വാങ്ങി കൊള്ളാമെന്നായിരുന്നു നിർദ്ദേശം. അതായത് ഈഴവരെ ഇറക്കി വിടുമെന്ന പള്ളിക്കാരുടെ പരിഹാസം. അന്നത്തെ യോഗം നേതാക്കൾ മുങ്ങി നടന്നപ്പോൾ,
അവിടെ അവതരിച്ച പള്ളിക്കാരോട് പറഞ്ഞ വെള്ളാപ്പള്ളിയുടെ മറുപടിയാണ് മരണ മാസ്സായത്.
' അതിലും ഒരു എളുപ്പവഴിയുണ്ട്,
പള്ളി വെള്ളാപ്പള്ളി വാങ്ങിക്കോളാം. ഇരുപത്തി നാല് കുടുംബങ്ങളെ ഇറക്കി വിടുന്നതിനെക്കാളും നല്ലത് ഒരു പള്ളി മാറ്റുന്നതാണ്. പള്ളിയുടെ വില പറ. എത്രയായാലും പണം ഇപ്പോൾ തന്നെ റെഡി.'
തന്റെടേവും നിശ്ചയദാർഢ്യമുള്ള ആ ശബ്ദം ടി.വി പുരത്തുള്ള ജനങ്ങൾ മാത്രമല്ല, കേരളത്തിലെ വൻ ജനാവലി തന്നെ ആ ധീരബ്ദം എറ്റെടുത്തു.
സമുദായത്തിത് നാഥനെ കണ്ടെത്തി. സമരം തുടർന്നു.,,, വൈക്കം യൂണിയന്റെ കീഴിലുള്ള 90 ശാഖകളും ചേർന്ന് സത്യാഗ്രഹം പോലുള്ള നിരവധി പ്രതിഷേധ പരിപാടികൾ... യൂണിയൻ / ശാഖ നേതാക്കൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് മർദ്ദനം. ആകെ ലഹള, സംഘർഷാവസ്ഥ. പോലീസ് 144 പാസാക്കി. യോഗം പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചു. നരനായാട്ട്. പുരുഷന്മാർക്ക് സ്വന്തം വീട് വിട്ട് ഒളിച്ചു താമസിക്കേണ്ടി വന്നു.
പാലായനം ചെയ്യേണ്ടി വന്ന 400 പേരെ മാസങ്ങളോളം കണിച്ചുകുളങ്ങരയിൽ താമസിപ്പിച്ച് എല്ലാ സൗകര്യങ്ങളും വെള്ളാപ്പള്ളി നല്കി.
പോലീസ് ടി വി പുരത്തെ ഈഴവ വീടുകൾ കയറിയിറങ്ങി. സ്ത്രീകൾ ഉറങ്ങാതെ വീടിന് കാവലിരിന്നു. പലചരക്ക് കട, റേഷൻ ഷോപ്പ് എന്നിവ ദിവസങ്ങളോളം അടഞ്ഞു കിടന്നു.... സമരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും പട്ടിണിയിലായി. ഇതറിഞ്ഞ വെള്ളാപ്പള്ളി പോലീസ് വലയം ഭേദിച്ച് ടി.വി.പുരത്ത് വന്നിറങ്ങി.
ആരെയും കൂസാതെ വേട്ടയാടപ്പെട്ട ഈഴവ കുടുംബങ്ങളിൽ കയറിയിറങ്ങി. പട്ടിണിയും അവഗണനയും കണ്ട് കണ്ണു നിറഞ്ഞ അദ്ദേഹം മകൻ തുഷാർ വെള്ളാപ്പള്ളിയെ വിളിക്കുന്നു.
പിന്നെ നടന്നത്, സിനിമയെ വെല്ലുന്നത്.... നിരവധി ലോറികൾ നിറയെ അരി, പലചരക്ക്, പച്ചക്കറികൾ, ആവശ്യം മരുന്നുകൾ, കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ.... ഒരു പൂ കൊണ്ടുവരാൻ പറഞ്ഞപ്പോൾ , തുഷാർ വെള്ളാപ്പള്ളി ഒരു പൂന്തോട്ടവുമായണ് സംഘർഷ സ്ഥലത്ത് എത്തിയത്. അതിൽ ഒരു ചരക്ക് വാഹനം തുഷാർ വെള്ളാപ്പള്ളി തന്നെയാണ് ഓടിച്ചെതെന്ന് സഹപ്രർത്തകർ പറയുന്നു.
തുഷാർ വെള്ളാപ്പള്ളിയും അന്ന് നേതൃസ്ഥാനത്തില്ല.
ആവേശകരമായിരുന്നു ഇവരുടെ എൻട്രി. അത് ടി.വി.പുരത്തെ 24 ഈഴവരുടെ പ്രശ്നത്തിലേയ്ക്ക് അല്ല. മറിച്ച്, കേരളത്തിലും മറ്റു സ്ഥലത്തുമായി അവഗണന അനുഭവിച്ച് കഴിയുന്ന കോടിക്കണക്കിന് ഈഴവരാതി പിന്നോക്ക വിഭാഗങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആയിരുന്നു. അവർ ആ പോരാട്ടം ഇന്നും തുടരുന്നു. പോരാളികളുടെ തേരാളികളായി.
ഈ സംഘടനക്ക് നാഥനില്ലാത്ത അവസ്ഥയാക്കി തകർക്കുവാനോ ഈ നേതാക്കളെ മറക്കുവാനോ ഞങ്ങൾക്കാവില്ല.....
ജയ് ജയ് SNDP യോഗം
വൈക്കം നിവാസികൾ