29/07/2024
മുജീബ് ഒരു ഓർമ്മയായി നമ്മിൽ നിന്നും മാഞ്ഞു പോയി.
അണയാൻ പോകുന്ന നാളത്തിന്റെ ആളിക്കത്തൽ തന്നെ ആയിരുന്നു അവന്റെ അവസാന നാളുകൾ. അവൻ പോകുകയാണെന്ന് അവൻ അറിഞ്ഞിരുന്നെന്ന് നാം അറിയാതെ പോയി. ജീവിതത്തിലേക്ക് ഇത്ര പ്രിയത്തോടെ തിരികെ വന്ന ഒരാളെ എങ്ങനെയാണ് വിധിക്ക് തട്ടിയെടുക്കാൻ ഇത്ര എളുപ്പത്തിൽ സാധിച്ചത്.
ബാല്യകാലം മുതൽ കളിക്കൂട്ടുകാരായിരുന്നെങ്കിലും ഈ അവസാന നാളുകളിൽ അവൻ എത്ര തീക്ഷ്ണതയോടെ ആണ് നമ്മുടെ ഹൃദയങ്ങളിലേക്ക് ഇടിച്ച് കയറിവന്ന് സ്ഥാനമുറപ്പിച്ചത്. ഏവരോടും സ്നേഹവും നർമ്മ ഭാഷണങ്ങളും പങ്കുവച്ച് നമ്മെ കൂടെ കൂട്ടിയത് ഇടക്കു വച്ച് ഇട്ടു പോകാൻ ആയിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
സോഷ്യൽ മീഡിയയിൽ ഈ കാലയളവിലുണ്ടായ പോസ്റ്റുകളെല്ലാം അവന്റെ തിരിച്ചു വരവിനായി നമ്മെ പ്രാർത്ഥനാ നിരതരാക്കുന്നതായിരുന്നു. തെളിച്ചമുള്ള ചിന്തകളുടെയും ഓർമ്മകളുടെയും കുത്തൊഴുക്കായിരുന്നു അവന്റെ അവസാന കാല പോസ്റ്റുകൾ. നാമൊക്കെ മറന്നുപോയ ഒരു പഴയ കാലത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടു പോകാൻ അവനു സാധിച്ചു. അവനോടൊപ്പം ആ വരികളിൽ ഒഴുകിയലിയുമ്പോൾ, വേഗത്തിൽ വേർപെടാനാണെന്ന് ആരും അറിഞ്ഞില്ല.
ഏവരുടേയും സ്നേഹവും പ്രാർത്ഥനയും അവനോടൊപ്പം ഉണ്ടാവട്ടെ. അവന്റെ മരണാനന്തര ജീവിതം സന്തോഷം ഉള്ളത് ആയി തീരട്ടെ എന്ന പ്രാർത്ഥനയോടെ...
സുൽഫി
Mujeeb Aliahamed Shakeer Dawood Rasheed Paduvingal RCUP ഗഡീസ് '85 Naduvilkara