01/05/2026
മെയ് 1 സാർവ്വദേശീയ തൊഴിലാളി ദിനം
ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ മെയ്ദിന റാലിയും പൊതുയോഗവും നടന്നു. തൃശ്ശൂരിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എം കെ കണ്ണൻ, കൊടകരയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ്, വടക്കാഞ്ചേരിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ്, സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി സഖാവ് കെ വി അബ്ദുൽ ഖാദർ ചാവക്കാട്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി പുഴക്കൽ, citu സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. വി. ഇഖ്ബാൽ കൊടുങ്ങല്ലൂർ, എൻ കെ അക്ബർ കുന്നംകുളം, ഉല്ലാസ് കളക്കാട്ട് മാള, ഷീല അലക്സ് ചേലക്കര , ജില്ലാ സെക്രട്ടറി സുലജ പത്മനാഭൻ വള്ളത്തോൾ നഗർ, കെ പി പോൾ ഒല്ലൂർ, ടി യു സി ഐ സംസ്ഥാന പ്രസിഡന്റ് ടി കെ തങ്കപ്പൻ ചാലക്കുടി, എച്ച് എം കെ പി സംസ്ഥാന കമ്മിറ്റി അംഗം വി എൻ. ബാഹുലേയൻ മണലൂർ, എച്ച് എം എസ് ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ജോഷി നാട്ടിക, എഐടി യുസി സംസ്ഥാന സെക്രട്ടറി കെജി ശിവാനന്ദൻ ഇരിഞ്ഞാലക്കുട, എഐടിയുസി ജില്ലാ ജോയിൻ സെക്രട്ടറി പി കെ കൃഷ്ണൻ ചേർപ്പ്, എഐടിയുസി ജില്ലാ പ്രസിഡണ്ട് വിഎസ് പ്രിൻസ് മണ്ണുത്തിയിലും ഉദ്ഘാടനം നിർവഹിച്ചു.