All Kerala Distributors Association

All Kerala Distributors Association Official page of AKDA state committee

ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) നോർത്ത് സോൺ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും സമ്മേളനവും...
20/05/2026

ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) നോർത്ത് സോൺ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും സമ്മേളനവും കോഴിക്കോട് എം.എം. അലി റോഡിലെ ഹോട്ടൽ അളകാപുരിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളായി ശ്രീ. ശിവദാസൻ നായർ വയനാടിനെ നോർത്ത് സോൺ ചെയർമാനായും, ശ്രീ. ഹരീഷ് ജയരാജിനെ കൺവീനറായും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങുകൾ എ.കെ.ഡി.എ സംസ്ഥാന പ്രസിഡന്റ് ശ്രീ. ബിനു മഞ്ഞളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിതരണ മേഖല നേരിടുന്ന പുതിയ വെല്ലുവിളികളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
തുടർന്ന് സംഘടനയുടെ നിയമപരമായ വശങ്ങളെയും വ്യാപാരികൾ നേരിടുന്ന നിയമപരമായ പ്രശ്നങ്ങളെയും കുറിച്ച് എ.കെ.ഡി.എ സംസ്ഥാന ലീഗൽ സെൽ ചെയർമാൻ ശ്രീ. കെ.എം. ജോൺ സംസാരിച്ചു.

ചടങ്ങിൽ എ.കെ.ഡി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ കുമാർ, സംസ്ഥാന ട്രഷറർ മാഹിൻ കോലിക്കര എന്നിവർ പങ്കെടുത്തു സംസാരിക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുകയും ചെയ്തു. മലബാർ മേഖലയിലെ വിതരണക്കാരുടെ അവകാശ സംരക്ഷണത്തിനും ബിസിനസ്സ് രംഗത്തെ പുരോഗതിക്കുമായി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ നേതാക്കളും യൂണിറ്റ് നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

വർദ്ധിക്കുന്ന ചിലവുകൾക്കിടയിൽ ശ്വാസം മുട്ടുകയാണ് വിതരണ മേഖല. കേരളത്തിലെ വിപണി ഇന്ന് പുറമെ നിന്ന് നോക്കുന്നവർക്ക് തികച്ചു...
18/05/2026

വർദ്ധിക്കുന്ന ചിലവുകൾക്കിടയിൽ ശ്വാസം മുട്ടുകയാണ് വിതരണ മേഖല. കേരളത്തിലെ വിപണി ഇന്ന് പുറമെ നിന്ന് നോക്കുന്നവർക്ക് തികച്ചും സജീവവും ഊർജ്ജസ്വലവുമായി തോന്നാം. പുതിയ ഉൽപ്പന്നങ്ങളും വർണ്ണാഭമായ പരസ്യങ്ങളും കൊണ്ട് വിപണി എപ്പോഴും സജീവമാണ്. എന്നാൽ, ഈ വിപണിയുടെ യഥാർത്ഥ ചാലകശക്തിയായ വിതരണക്കാർ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. വിപണിയിലെ വിറ്റുവരവ് ഉയരുമ്പോഴും, വിതരണക്കാരുടെ അവസ്ഥ "ചങ്ങരന് കഞ്ഞി കുമ്പിളിൽ തന്നെ" എന്ന പഴയ പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ്. എത്രയൊക്കെ ബിസിനസ്സ് മാറിയാലും വിതരണക്കാരന്റെ ലാഭത്തിന്റെ കാര്യത്തിൽ യാതൊരു പുരോഗതിയുമില്ല, എന്ന് തന്നെയുമല്ല അത് കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയുമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിതരണ മേഖലയിലെ പ്രവർത്തന ചിലവുകൾ കുത്തനെയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളിൽ ലിറ്ററിന് 20 രൂപക്ക് താഴെയുണ്ടായിരുന്ന ഡീസൽ വില ഇന്ന് 95 രൂപയും കടന്ന് മുന്നോട്ട് പോവുകയാണ്. വിതരണത്തിന്റെ പ്രധാന ഘടകമായ Transportation Cost ഇതോടെ നാലിരട്ടിയിലധികം വർദ്ധിച്ചു. ജീവനക്കാരുടെ ശമ്പളം, നിത്യേനയുള്ള ബാറ്റ, ലോഡിംഗ്-അൺലോഡിംഗ് ചാർജുകൾ എന്നിവയിലെല്ലാം നാലും അഞ്ചും മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഗോഡൗൺ വാടക, വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്കുകൾ, വാഹനങ്ങളുടെയും സ്ഥാപനത്തിന്റെയും മെയിന്റനൻസ് ചിലവുകൾ, ഇൻഷുറൻസ് എന്നിവയും വിതരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം കുതിച്ചുയരുന്നു.

ഇത്രയേറെ ചിലവുകൾ വർദ്ധിച്ചിട്ടും മിക്ക പ്രമുഖ കമ്പനികളും വിതരണക്കാർക്ക് നൽകുന്ന പ്രോഫിറ്റ് മാർജിൻ ഇപ്പോഴും പഴയ 2% മുതൽ 6% വരെ എന്ന നിരക്കിൽ തന്നെ നിലനിർത്തുകയാണ്.

സാഹചര്യങ്ങൾ ഇത്രത്തോളം പ്രതിസന്ധിയിലായ സമയത്താണ് വൻ ഓഫറുകളുമായി കമ്പനികളുടെ അറിവോടെ മറ്റ് ചാനലുകളിലൂടെയുള്ള ഉൽപ്പന്നങ്ങളുടെ കടന്നു കയറ്റം.

ചിലവുകൾ കുത്തനെ ഉയരുകയും വരുമാനം ഇല്ലാതാവുകയും ചെയ്യുന്ന ഈ അവസ്ഥ തുടർന്നാൽ അത് വിപണിയുടെ സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിക്കും. പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വിതരണക്കാരുടെ നിലനിൽപ്പിനെ ഇത് സാരമായി ബാധിച്ചിരിക്കുന്നു. വിപണിയുടെ നട്ടെല്ലായ വിതരണ ശൃംഖല തകർന്നാൽ, അത് ഉൽപ്പന്നങ്ങളുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഒടുവിൽ ഉപഭോക്താവിനെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

ഈ രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തിരമായി കമ്പനികളുടെ ഭാഗത്ത് നിന്ന് ചില നടപടികൾ ഉണ്ടാകേണ്ടതുണ്ട്.
നിലവിലെ പണപ്പെരുപ്പവും ചിലവുകളും കണക്കിലെടുത്ത് കമ്പനികൾ കാലാനുസൃതമായി വിതരണ മാർജിനുകൾ പുതുക്കി നിശ്ചയിക്കണം.
ഇന്ധനവില വർദ്ധനവിന് ആനുപാതികമായി വിതരണക്കാർക്ക് പ്രത്യേക ലോജിസ്റ്റിക് സബ്സിഡിയോ അല്ലെങ്കിൽ സപ്പോർട്ടോ നൽകാൻ കമ്പനികൾ തയ്യാറാകണം.
വിതരണക്കാർ ഒറ്റക്കെട്ടായി നിന്ന് കമ്പനികളുമായി വ്യവസ്ഥാപിതമായ ചർച്ചകൾ നടത്തുകയും ന്യായമായ ലാഭവിഹിതം ഉറപ്പാക്കുകയും വേണം.

നമ്മുടെ വിപണിയെ രാപ്പകലില്ലാതെ സജീവമായി നിലനിർത്തുന്നതിൽ വിതരണക്കാരുടെ പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ, അവരെ വിപണിയിലെ വെറും 'ഇടനിലക്കാരായി' കാണാതെ, ബിസിനസ്സിലെ തുല്യപങ്കാളികളായി കണ്ട് അർഹമായ പരിഗണനയും സാമ്പത്തിക സുരക്ഷിതത്വവും നൽകാൻ കമ്പനികളും ബന്ധപ്പെട്ട അധികാരികളും തയ്യാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഈ മേഖല തന്നെ തുടച്ചു നീക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

16/05/2026

കാക്കനാട് നടക്കുന്ന മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയിലെ പ്രതിസന്ധികൾക്കി.....

ഇന്ധനവിലയിലെ കുത്തനെയുള്ള വർദ്ധനവും വിതരണ മേഖലയിലെ ലാഭവിഹിതത്തിലുണ്ടാകുന്ന ഇടിവും ഇന്ന് ഗൗരവകരമായ ഒരു സാമ്പത്തിക പ്രതിസന...
15/05/2026

ഇന്ധനവിലയിലെ കുത്തനെയുള്ള വർദ്ധനവും വിതരണ മേഖലയിലെ ലാഭവിഹിതത്തിലുണ്ടാകുന്ന ഇടിവും ഇന്ന് ഗൗരവകരമായ ഒരു സാമ്പത്തിക പ്രതിസന്ധിയായി മാറിയിരിക്കുന്നു.
1990-കളുടെ മധ്യകാലഘട്ടം മുതൽ പരിശോധിക്കുമ്പോൾ ഈ മാറ്റം വളരെ വ്യക്തമാണ്. 1995-കളിൽ ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് ഏകദേശം 7 രൂപ മുതൽ 8 രൂപ വരെ മാത്രമായിരുന്നു. ആ കാലഘട്ടത്തിൽ വിതരണക്കാർക്ക് തങ്ങളുടെ വാഹനങ്ങൾ നിരത്തിലിറക്കാനും ഉൽപ്പന്നങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും താരതമ്യേന കുറഞ്ഞ ചെലവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ബിസിനസ്സിൽ മാന്യമായ ഒരു ലാഭവിഹിതം നിലനിർത്താൻ അവരെ സഹായിച്ചിരുന്നു.

എന്നാൽ 2000-മാണ്ട് മുതൽ വിതരണ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങുകയും ഇന്ധനവില ക്രമാനുഗതമായി വർദ്ധിക്കുകയും ചെയ്തു. 2010-ഓടെ ഡീസൽ വില 35-40 രൂപ നിലവാരത്തിലേക്ക് ഉയർന്നു. കഴിഞ്ഞ ദശകത്തിൽ, പ്രത്യേകിച്ച് 2018-ന് ശേഷം വിലയിലുണ്ടായ കുതിച്ചുചാട്ടം വിതരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. 2018-ൽ 60-65 രൂപയായിരുന്ന ഡീസൽ വില ഇന്ന് 2026-ൽ എത്തുമ്പോൾ 100 രൂപയ്ക്ക് അടുത്താണ് നിൽക്കുന്നത്. 1995-ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 12 മടങ്ങിലധികം വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ ഇന്ധനച്ചെലവ് കുതിച്ചുയരുമ്പോഴും വിതരണക്കാർക്ക് ലഭിക്കുന്ന കമ്മീഷനോ ലാഭവിഹിതമോ ആനുപാതികമായി വർദ്ധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വിതരണക്കാരൻ തന്റെ വിറ്റുവരവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനും വാഹന പരിപാലനത്തിനുമായി മാറ്റി വെക്കേണ്ടി വരുന്നു. ഇന്ധനവില കൂടുന്നതിനനുസരിച്ച് ടയർ, സ്പെയർ പാർട്‌സ്, മറ്റ് ലോജിസ്റ്റിക്സ് ചെലവുകൾ എന്നിവയും വർദ്ധിക്കുന്നു. 1995-ൽ കുറഞ്ഞ പ്രവർത്തനച്ചെലവിൽ ലഭിച്ചിരുന്ന അതേ ലാഭവിഹിതം ഇന്ന് നിലനിർത്തുക എന്നത് അസാധ്യമായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ, മുകളിലേക്ക് പോകുന്ന ഇന്ധനവിലയുടെ ഗ്രാഫും താഴേക്ക് പോകുന്ന ലാഭത്തിന്റെ ഗ്രാഫും വിതരണ മേഖല നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

The sharp rise in fuel prices, coupled with the diminishing profit margins in the distribution sector, has evolved into ...
15/05/2026

The sharp rise in fuel prices, coupled with the diminishing profit margins in the distribution sector, has evolved into a serious economic crisis. This shift becomes strikingly evident when analyzing the data from the mid-1990s onward. In 1995, the price of diesel in India hovered around ₹7 to ₹8 per liter. During that era, distributors incurred relatively low operational costs to maintain their fleets and transport goods to their destinations, which allowed them to sustain a respectable profit margin within their business operations.

However, the distribution landscape began to shift significantly after the year 2000, as fuel prices commenced a steady climb. By 2010, diesel prices had risen to the ₹35–₹40 range. The surge witnessed over the last decade, particularly after 2018, has been beyond the coping capacity of most distributors. While diesel was priced between ₹60 and ₹65 in 2018, it has reached nearly ₹100 today in 2026. This represents a staggering increase of more than twelvefold compared to 1995 price levels.

The grim reality is that while fuel expenses have skyrocketed, the commissions and profit margins allocated to distributors have not increased proportionately. A distributor is now forced to earmark a massive portion of their turnover solely for fuel and vehicle maintenance. As fuel prices rise, the costs of tires, spare parts, and overall logistics follow suit.

Maintaining the same profit margins that were achievable with the low operational costs of 1995 has become an impossibility in the current market. Ultimately, the upward trajectory of fuel prices set against the declining graph of profitability presents a formidable challenge to the very survival of the distribution sector.


മലയാള മനോരമ ക്വിക്ക് കേരള അവതരിപ്പിക്കുന്ന ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കൊച്ചി കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ ന...
14/05/2026

മലയാള മനോരമ ക്വിക്ക് കേരള അവതരിപ്പിക്കുന്ന ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കൊച്ചി കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കുന്നു! ഭക്ഷണ മേഖലയിലെയും ബേക്കിംഗ് രംഗത്തെയും നൂതന സാങ്കേതിക വിദ്യകളും യന്ത്രങ്ങളും നേരിൽ കാണാനും പുതിയ വിപണികൾ കണ്ടെത്താനും ഈ അവസരം ഉപയോഗപ്പെടുത്തൂ. All Kerala Distributors Association ആണ് ഈ പ്രോഗ്രാമിൻ്റെ ഔദ്യോഗിക സപ്പോർട്ടിങ്ങ് പാർട്ണർ.

​🗓️ തീയതി: 2026 മെയ് 15, 16, 17

⏰ സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 7:00 വരെ

📍 വേദി: കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ, കാക്കനാട്, കൊച്ചി.

​എന്തൊക്കെയാണ് ഈ എക്സ്പോയിൽ കാത്തിരിക്കുന്നത്?

​✅ 154+ സ്റ്റാളുകൾ: വിപുലമായ പ്രദർശനം.

​✅ 100+ മുൻനിര ബ്രാൻഡുകൾ: പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യം.

​✅ 32+ വിഭാഗങ്ങൾ: ഭക്ഷണ മേഖലയുടെ വൈവിധ്യം അനുഭവിക്കാം.

​✅ മെഷിനറികൾ നേരിൽ കാണാം: ആധുനിക പാക്കേജിംഗ്, ബേക്കിംഗ് യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടറിയാം.

​✅ ബിസിനസ്സ് അവസരങ്ങൾ: പുതിയ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് പങ്കാളിത്തങ്ങൾ കണ്ടെത്താം.

​✅ ഫ്രീ എൻട്രി: എല്ലാവർക്കും സൗജന്യ പ്രവേശനം!

​✅ പിക്ക് & ഡ്രോപ്പ് സൌകര്യം: കളമശ്ശേരിയിൽ നിന്നും കാക്കനാട് നിന്നും സൗജന്യ യാത്രാ സൗകര്യം ലഭ്യമാണ്.

​ടിക്കറ്റുകൾ ബുക്ക് ചെയ്യാനും എക്സ്പോയെക്കുറിച്ച് കൂടുതൽ അറിയാനും താഴെയുള്ള വിവരങ്ങൾ ഉപയോഗിക്കുക:

​📲 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ: പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക.

📞 കൂടുതൽ വിവരങ്ങൾക്ക്: +91 81299 05333 എന്ന നമ്പറിൽ ബന്ധപ്പെടുക.

​ഈ വലിയ രുചിവിരുന്നിൽ നിങ്ങളും പങ്കാളിയാകൂ, നിങ്ങളുടെ ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് ഉയർത്തൂ!


പാർലെ വിതരണക്കാരുടെ പ്രക്ഷോഭം ശുഭസമാപ്തിയിലേക്ക്; ചർച്ചകൾ വിജയം.കേരളത്തിലെ പാർലെ വിതരണക്കാർ നേരിട്ടിരുന്ന വെല്ലുവിളികളും...
12/05/2026

പാർലെ വിതരണക്കാരുടെ പ്രക്ഷോഭം ശുഭസമാപ്തിയിലേക്ക്; ചർച്ചകൾ വിജയം.

കേരളത്തിലെ പാർലെ വിതരണക്കാർ നേരിട്ടിരുന്ന വെല്ലുവിളികളും പ്രയാസങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട് സംഘടനാ നേതാക്കളും കമ്പനി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചകൾ വിജയകരമായി പൂർത്തിയായി. വിതരണക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്നും സമയബന്ധിതമായി പരിഹാരം കാണുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകിയ സാഹചര്യത്തിൽ, നിലവിൽ നടന്നുവന്നിരുന്ന പ്രക്ഷോഭ പരിപാടികൾക്ക് വിരാമമായിരിക്കുകയാണ്.

ഈ ഒത്തുതീർപ്പിന് മധ്യസ്ഥത വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്ത Federation of South India Distributors Association പ്രസിഡന്റ് ശ്രീ. അയ്യപ്പൻ നായർക്കും, AKDA സംസ്ഥാന നേതൃത്വത്തിനും, പാർലെ ക്ലബ്ബ് ഭാരവാഹികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെട്ട കമ്പനി ഉദ്യോഗസ്ഥരായ ഭാരതി, രഞ്ജിത്ത്, ഗോപാൽ, ഹാമിഷ്, ജിബി ജോൺ എന്നിവരുടെ ക്രിയാത്മകമായ നിലപാടുകളെയും ഞങ്ങൾ അഭിനന്ദിക്കുന്നു.

വ്യാപാരികളുടെയും കമ്പനിയുടെയും സൗഹാർദ്ദപരമായ മുന്നേറ്റത്തിന് ഈ ചർച്ചകൾ ഒരു പുതിയ തുടക്കമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.




സഹിക്കാവുന്നതിലുമപ്പുറത്തേക്ക് കാര്യങ്ങൾ നീളുമ്പോൾ പ്രതികരിക്കേണ്ടി വരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക...
12/05/2026

സഹിക്കാവുന്നതിലുമപ്പുറത്തേക്ക് കാര്യങ്ങൾ നീളുമ്പോൾ പ്രതികരിക്കേണ്ടി വരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിതരണക്കാരുടെയും ദൈനംദിന ജീവിതം എന്നത് ബിസിനസ്സ് നിലനിർത്തുന്നതിനും സാമ്പത്തിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുമുള്ള കഠിനമായ പോരാട്ടമാണ്. വിതരണ ശൃംഖലയിലെ നിർണ്ണായക കണ്ണികളാണെങ്കിലും, പലപ്പോഴും കോർപ്പറേറ്റ് കമ്പനികളുടെ അമിതമായ ആവശ്യങ്ങൾക്കും തങ്ങളുടെ ഗോഡൗണുകളുടെ പരിമിതമായ സൗകര്യങ്ങൾക്കും ഇടയിൽപ്പെട്ട് ഇവർ ശ്വാസംമുട്ടാറുണ്ട്.

നടപ്പിലാക്കാൻ പ്രായോഗികമല്ലാത്ത വിൽപന ലക്ഷ്യങ്ങളാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രാദേശിക വിപണിയിലെ മാറ്റങ്ങളോ സീസണൽ പ്രശ്നങ്ങളോ പരിഗണിക്കാതെ അടിച്ചേൽപ്പിക്കുന്ന ഇത്തരം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വിതരണക്കാർ നിർബന്ധിതരാകുന്നു. ഇതിന്റെ ഫലമായി വിറ്റഴിക്കാൻ ബുദ്ധിമുട്ടുള്ള ഉൽപ്പന്നങ്ങൾ ഇവരുടെ തലയിൽ കെട്ടിവെക്കുന്ന സ്റ്റോക്ക് ഡംപിംഗ് എന്ന രീതിക്ക് ഇവർ ഇരയാകുന്നു. ഇത് വിതരണക്കാരുടെ കൈവശമുള്ള മൂലധനം തടസ്സപ്പെടുത്തുന്നതിനും ഗോഡൗണുകളിൽ സ്ഥലം ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.

ഇതോടൊപ്പം ഭരണപരമായ തടസ്സങ്ങളും ഇവരുടെ സാമ്പത്തിക നിലയെ തകർക്കുന്നു. കേടുപാടുകൾ സംഭവിച്ച ഉൽപ്പന്നങ്ങളുടെ ക്ലെയിമുകളും പ്രമോഷണൽ ഡിസ്കൗണ്ടുകളും മാസങ്ങളോളം ലഭിക്കാതെ നീണ്ടുപോകാറുണ്ട്. വലിയ കമ്പനികളിൽ നിന്നുള്ള സെറ്റിൽമെന്റുകൾ കൂടി വൈകുന്നത് വിതരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ചുരുക്കത്തിൽ, തങ്ങൾ കൂടി ഭാഗമായ ഒരു വലിയ സംവിധാനത്തിന്റെ മുഴുവൻ ഭാരവും താങ്ങേണ്ടി വരുന്നത് ഇവരെ ശാരീരികമായും മാനസികമായും തളർത്തുന്നു.

ഇന്ന് പാർലെയുടെ അനീതിക്കെതിരെ വിതരണക്കാർ നടത്തുന്ന പോരാട്ടം ഇതിന്റെയെല്ലാം ഒരു മികച്ച ഉദാഹരണമാണ്. നീതി നിഷേധിക്കപ്പെടുമ്പോൾ മൗനം വെടിഞ്ഞ് പ്രതികരിക്കുക എന്നത് മാത്രമാണ് ഏക വഴി.



ലോകം സാങ്കേതികവിദ്യയിൽ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴും പാർലെയുടെ ക്ലെയിം സെറ്റിൽമെന്റ് സിസ്റ്റം മാത്രം ഇപ്പോഴ...
11/05/2026

ലോകം സാങ്കേതികവിദ്യയിൽ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴും പാർലെയുടെ ക്ലെയിം സെറ്റിൽമെന്റ് സിസ്റ്റം മാത്രം ഇപ്പോഴും ശിലായുഗത്തിൽ തന്നെ തങ്ങിനിൽക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ബഹിരാകാശ യാത്രകളെക്കുറിച്ചും ലോകം സംസാരിക്കുമ്പോൾ, വിതരണക്കാരുടെ ന്യായമായ ക്ലെയിമുകൾ തീർപ്പാക്കാൻ ഒരു കമ്പ്യൂട്ടർ ബട്ടൺ അമർത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ വമ്പൻ കമ്പനി. ഒരുപക്ഷേ കാൽക്കുലേറ്റർ എന്നൊരു സാധനം ഇനിയും കണ്ടുപിടിച്ചിട്ടില്ലെന്നാണ് അവർ കരുതുന്നതെന്ന് തോന്നുന്നു.

വിതരണക്കാരെ വട്ടംകറക്കുന്ന പാർലെയുടെ ഈ 'പുരാതന' രീതികൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശിലായുഗത്തിൽ നിന്ന് പുറത്തുവന്ന് ആധുനിക ലോകത്തിന്റെ ഭാഗമാകാനും വിതരണക്കാർക്ക് അർഹമായ നീതി വേഗത്തിൽ ലഭ്യമാക്കാനും കമ്പനി തയ്യാറാകണം.



10/05/2026

ഒരു ബ്രാൻഡിനെ വിപണിയുടെ ഉന്നതിയിൽ എത്തിക്കാൻ രാപ്പകൽ അധ്വാനിച്ച വിതരണക്കാരെ പാപ്പരാക്കി തെരുവിലിറക്കുന്ന ക്രൂരമായ നിലപാടാണ് പാർലെ കമ്പനി ഇന്ന് സ്വീകരിക്കുന്നത്. ബിസിനസ്സ് ധാർമ്മികതയുടെ സകല അതിർവരമ്പുകളും ലംഘിച്ചുകൊണ്ട്, വിതരണക്കാരുടെ ചോരയൂറ്റുന്ന നിയമങ്ങളാണ് ഈ കമ്പനി അടിച്ചേൽപ്പിക്കുന്നത്. വിപണിയിൽ ചലനമില്ലാത്ത 'സ്ലോ മൂവിങ്' ഉൽപ്പന്നങ്ങൾ വിതരണക്കാരുടെ മേൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുകയും (Dumping), അതുവഴി അവരുടെ മൂലധനം മുഴുവൻ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നത് കമ്പനിയുടെ സ്ഥിരം വിനോദമായി മാറിയിരിക്കുന്നു.

ഏറ്റവും ദൗർഭാഗ്യകരമായ സംഗതി, ഈ പിടിച്ചുനിൽക്കാനാവാതെ ബിസിനസ്സ് അവസാനിപ്പിച്ചു പോകുന്നവരോടുള്ള കമ്പനിയുടെ സമീപനമാണ്. വർഷങ്ങളോളം കമ്പനിയെ വിശ്വസിച്ച് കൂടെനിന്നവർ വിതരണ ശൃംഖലയിൽ നിന്ന് മാറുമ്പോൾ, അവർക്ക് ലഭിക്കേണ്ട 'ഫുൾ ആൻഡ് ഫൈനൽ സെറ്റിൽമെന്റ്' (Full and Final Settlement) പോലും നൽകാതെ മാസങ്ങളോളം നടത്തിക്കുകയാണ് കമ്പനി. അർഹതപ്പെട്ട ക്ലെയിമുകൾ പാസാക്കാൻ കാണിക്കുന്ന വിമുഖതയും, അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിച്ച് പണം തടഞ്ഞുവെക്കുന്ന രീതിയും ഒരു വലിയ വിഭാഗം സംരംഭകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.

കമ്പനിയുടെ ലാഭക്കണക്കുകൾ ഉയരുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച സാധാരണക്കാരായ വിതരണക്കാർ കടക്കെണിയിൽ മുങ്ങുന്ന ഈ അവസ്ഥ ഇനിയും മൂടിവെക്കാനാവില്ല. വിതരണക്കാരുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയും ഒടുവിൽ അവരെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരം കോർപ്പറേറ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണിത്. ഈ വീഡിയോയിലൂടെ ഞങ്ങൾ പങ്കുവെക്കുന്നത് തകർന്നടിഞ്ഞ ഒട്ടനവധി ബിസിനസ്സുകളുടെയും കണ്ണീരു കുടിക്കുന്ന കുടുംബങ്ങളുടെയും നേർസാക്ഷ്യമാണ്.

ഈ നീതികേട് അധികാരികളിലേക്കും പൊതുസമൂഹത്തിലേക്കും എത്താൻ വീഡിയോ പരമാവധി പങ്കുവെക്കുക.


അമ്മ നൽകിയ കരുത്ത്; അനീതിക്കെതിരെ വിതരണക്കാരുടെ പോരാട്ടം:മാതൃത്വം എന്നത് വെറും സ്നേഹത്തിന്റെ തണൽ മാത്രമല്ല, അത് പോരാടാനു...
09/05/2026

അമ്മ നൽകിയ കരുത്ത്; അനീതിക്കെതിരെ വിതരണക്കാരുടെ പോരാട്ടം:

മാതൃത്വം എന്നത് വെറും സ്നേഹത്തിന്റെ തണൽ മാത്രമല്ല, അത് പോരാടാനുള്ള വീര്യം കൂടി പകർന്നുനൽകുന്ന വലിയൊരു പാഠശാലയാണ്. ഈ മാതൃദിനത്തിൽ നാം കേൾക്കേണ്ടത് പവിത്രമായ ആ സ്നേഹത്തിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ട് നീതിക്കായി തെരുവിലിറങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ ശബ്ദമാണ്. പാർലെ എന്ന വൻകിട കമ്പനിയുടെ നീതിനിഷേധത്തിനെതിരെ ഇന്ന് വിതരണക്കാർ നടത്തുന്ന സമരം കേവലം ലാഭവിഹിതത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് തങ്ങളുടെ നിലനിൽപ്പിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമാണ്.

"അനീതി കണ്ടാൽ ശബ്ദമുയർത്തണം" എന്നും "വയറ്റത്തടിക്കുന്നവന് മുന്നിൽ തലകുനിക്കരുത്" എന്നും പഠിപ്പിച്ചു വളർത്തിയ അമ്മമാരാണ് ഈ വിതരണക്കാരുടെ യഥാർത്ഥ പ്രേരകശക്തി. സ്വന്തം അധ്വാനത്തിന്റെ ഫലം വൻകിട കുത്തകകൾ തട്ടിയെടുക്കുമ്പോൾ, അതിനെതിരെ പ്രതികരിക്കാൻ മക്കളെ പ്രാപ്തരാക്കിയത് ആ അമ്മമാരുടെ ഇച്ഛാശക്തിയാണ്. ഓരോ വിതരണക്കാരനും സമരഭൂമിയിൽ നിൽക്കുന്നത് തന്റെ അമ്മ പകർന്നുനൽകിയ ആ നിശ്ചയദാർഢ്യത്തിന്റെ പിൻബലത്തിലാണ്.

വർഷങ്ങളോളം ജനങ്ങളിലേക്ക് പാർലെയുടെ മധുരം എത്തിച്ച വിതരണക്കാരെ ചൂഷണത്തിന്റെ മുനയിൽ നിർത്തിക്കൊണ്ട് കമ്പനി ലാഭം കൊയ്യുമ്പോൾ, അവിടെ മരിക്കുന്നത് സാധാരണക്കാരന്റെ വിയർപ്പിന്റെ വിലയാണ്. അമ്മയുടെ സ്നേഹം പവിത്രമായി തുടരുമ്പോഴും, കോർപ്പറേറ്റ് ലോകത്തിന്റെ ലാഭക്കൊതി നിർദ്ദയമായി തുടരുന്നു. ഈ പോരാട്ടം ആ ക്രൂരതയ്ക്കെതിരെയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്ത് നിശബ്ദരായിരിക്കാൻ തങ്ങളെ പഠിപ്പിച്ചിട്ടില്ലെന്ന് ഈ വിതരണക്കാർ ലോകത്തോട് വിളിച്ചുപറയുന്നു.

മാതൃദിനം ആഘോഷിക്കപ്പെടേണ്ടത് വെറും ഉപചാരങ്ങളിലൂടെയല്ല, മറിച്ച് അമ്മമാർ പകർന്നുനൽകിയ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടാവണം. അവകാശങ്ങൾക്കായി പൊരുതുന്ന ഓരോ വിതരണക്കാരനിലും ആ അമ്മമാരുടെ പോരാട്ടവീര്യം ജ്വലിച്ചു നിൽക്കുന്നു. നീതിക്കുവേണ്ടിയുള്ള ഈ ശബ്ദം നാളെകളിലെ മാറ്റത്തിന് തുടക്കമാകട്ടെ. സമരരംഗത്തുള്ള വിതരണക്കാർക്കും അവർക്ക് കരുത്തുപകരുന്ന അമ്മമാർക്കും ഐക്യദാർഢ്യം!



Address

Main Road, Chalakkudy
Thrissur

Alerts

Be the first to know and let us send you an email when All Kerala Distributors Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All Kerala Distributors Association:

Share