08/01/2026
വരവൂർ പഞ്ചായത്തിൽ 13,14 വാർഡുകളിലെ ജനങ്ങളെ അവരുടെ നിത്യ ജീവിതത്തെ പോലും ഇല്ലാതാക്കുന്ന മാലിന്യപ്ലാന്റ് വിഷയത്തിൽ ചർച്ച നടത്തുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ജില്ലാ കളക്ടർ നിർദ്ദേശിച്ച യോഗത്തിൽ തൃശൂർ കളക്ടറേറ്റിൽ യോഗത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളും ജന പ്രതിനിധികളും പങ്കെടുക്കുക ഉണ്ടായി.. മാലിന്യ പ്ലാന്റിനെതിരെ ഉള്ള ശക്തമായ പ്രതിഷേധം രേഖപെടുത്തി ജനങളുടെ ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയ 13 ആം വാർഡ് മെമ്പർ ഷെറീന ഷമീർ, 3 ആം വാർഡ് മെമ്പർ നാസർ, 2 ആം വാർഡ് മെമ്പർ ബീവാത്തുകുട്ടി, മുൻ വാർഡ് മെമ്പർ വീരചന്ദ്രൻ, ആക്ഷൻ കൗൺസിൽ ഭാരവാഹി കെ എസ് മുഹമ്മദ്, ആക്ഷൻ കൗൺസിൽ അംഗങ്ങളായ അയ്യൂബ്, മിഥുൻ മുരളി, ഹമീദ് കൊറ്റുപുറം, വീരാൻ നടുവട്ടം, ഷമീർ കൊറ്റുപുറം എന്നിവർക്ക് അഭിവാദ്യങ്ങൾ..