Professional Yoga Teachers Association

Professional Yoga Teachers Association Yoga class and Yoga TTC

ഗുരുവായൂർ ഏകാദശി ആശംസകൾ🙏🙏🙏🙏🙏🙏യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.എന്ത് ലക്ഷ്യമാണ്‌ ജീവിതത്ത...
01/12/2025

ഗുരുവായൂർ ഏകാദശി ആശംസകൾ
🙏🙏🙏🙏🙏🙏
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.

എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?

ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം?

ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!

അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍, പിതാവിന് വധുവിനെ തേടിപ്പോയ ഭീഷ്മന്‍, ഉത്തരായനവും കാത്ത് സ്വച്ഛന്ദമൃത്യുവായിക്കിടന്ന ഭീഷ്മന്‍.... ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

ലോകൈകവന്ദ്യന്മാരായിരുന്ന യോഗീശ്വരന്മാര്‍ - വിശ്വാമിത്രന്‍, വസിഷ്ഠന്‍... എവിടെപ്പോയി ഇവരെല്ലാം?

സത്യവതികളായിരുന്ന സ്ത്രീരത്നങ്ങള്‍; മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മാനസപുത്രി മദാലസ. ദ്രുപദന്റെ മകള്‍ പാഞ്ചാലി, അഴിഞ്ഞ മുടിയുമായി മഹാഭാരതം തീരുമാനിക്കാന്‍ നടന്ന പാഞ്ചാലി., ഭര്‍ത്താവിന്‍റെ പാദപൂജവൃതം മുടക്കാതെ ജീവിച്ച സീത, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ
വെള്ളം കുടഞ്ഞു മടിയില്‍ ഇരുത്തി മക്കളായി വളര്‍ത്തിയ അനസൂയ... എവിടെപ്പോയി ഇവരൊക്കെ?

എല്ലാവരും, കാലത്തില്‍, ചണം എന്ന പോലെ ചതഞ്ഞരഞ്ഞു പോയി.

അതുകൊണ്ട് എന്ത് ലക്‌ഷ്യം? ജനിച്ചു മരണത്തിലേക്ക് ഒരു ലക്ഷ്യമോ?
ജീവിക്കുന്ന കാലം ഒന്നും തേടി പോകാതെ യാദൃശ്ചികതയെ പുല്‍കി സുഖമായി ജീവിക്കുക.

നിങ്ങള്‍ക്കുള്ളത്‌ നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്. ഒന്നും ആരും കൊണ്ടുപോകില്ല. അതാണ്‌ അതിന്റെ നീതി.
നിങ്ങള്‍ അനുഭവിക്കേണ്ടതൊക്കെ നിങ്ങള്‍ക്കായി കുറിച്ച് വെച്ചിട്ടുണ്ട്. ഏതു പഴുതടച്ചു പോയാലും, അവിടെ ചെല്ലും.

ലക്ഷ്യമൊക്കെ ശുഭമാണ്. മോക്ഷം ഇപ്പോഴാണ്. ഇപ്പോള്‍ കിട്ടാത്തത് ഇനി കിട്ടുമെന്ന് വിചാരിക്കേണ്ട.
എന്ത് യാദൃശ്ചികമോ, അതിനെ സ്വീകരിച്ച് വര്‍ത്തമാനം സുഖമായി ജീവിക്കുക.
നിർമലാനന്ദഗിരി
♥🙏🙏🙏🙏🙏🙏
ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഗുരുവായൂർ
PH:9847839271

🕉️ ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🕉️Affiliated with Yoga Alliance International 🌿Associated to Professional Yoga Teachers As...
31/10/2025

🕉️ ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🕉️
Affiliated with Yoga Alliance International 🌿
Associated to Professional Yoga Teachers Association
ആരോഗ്യവും ആത്മശാന്തിയും ഒരുമിച്ച് കണ്ടെത്താൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു 🙏

🧘‍♀️ Yoga – Meditation – Pranayama – Spiritual Living 🧘‍♂️
Balance your mind, body & soul through authentic traditional yoga teachings.

📍 Courses & Programs:
✨ Yoga Alliance Certified Teacher Training (RYT 200, 300, 500)
✨ Daily Yoga & Meditation Classes
✨ Stress Relief & Healing Workshops
✨ Online / Offline Batches Available

🪷 “Let every breath bring peace, strength, and awareness.” 🪷

📞 WhatsApp: 9746408308
🌐 Website:www.sreeguruyogavidhyagurukulam
📍 Location: Guruvayoor, Brahmakulam & Pazhiyottumury


🌿 ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🌿📍 ഗുരുവായൂർ | ബ്രഹ്മക്കുളം | പാഴിയോട്ടുമുറി✨ Affiliated to Yoga Alliance International🤝 As...
27/10/2025

🌿 ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🌿
📍 ഗുരുവായൂർ | ബ്രഹ്മക്കുളം | പാഴിയോട്ടുമുറി
✨ Affiliated to Yoga Alliance International
🤝 Associated with Professional Yoga Teachers Association

🧘‍♀️ യോഗ ടീച്ചർ ആകാനുള്ള സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കാം!

ശാന്തമായ അന്തരീക്ഷത്തിൽ, ആധുനികവും ആധികാരികവുമായ പരിശീലന സംവിധാനത്തോടെ —
ശ്രീഗുരു യോഗവിദ്യ ഗുരുകുലം അവതരിപ്പിക്കുന്നു
🌸 യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (YTTC 200 / 300 / 500 Hours) 🌸

*താല്പര്യം ഉള്ളവർക്ക് ഒരേ സമയം തന്നെ 3 സർട്ടിഫിക്കറ്റ് കോഴ്സുകൾ നേടുവാൻ അവസരം*
1-Sreeguru Yogavidhya Gurukulam
2-Yoga Alliance International
3-Professional Yoga Teachers Association

📖 പഠനവിഷയങ്ങൾ ഉൾപ്പെടുന്നു:
• യോഗ സൂത്രങ്ങളും തത്ത്വശാസ്ത്രവും
• അധ്യാപന മാർഗങ്ങൾ
• ആരോഗ്യപരിപാലനം, ആഹാരശാസ്ത്രം
• ആത്മീയ വളർച്ചയ്ക്കുള്ള പ്രായോഗിക മാർഗങ്ങൾ

🕉️ പരിശീലന സംവിധാനം:
✔️ ഓഫ്‌ലൈൻ ക്ലാസുകൾ
✔️ ഓൺലൈൻ ക്ലാസുകൾ
✔️ ഗുരുകുലത്തിൽ താമസിച്ച് പഠിക്കാനുള്ള അവസരം

👩‍🎓 ആർക്കെല്ലാം അനുയോജ്യം:
• യോഗ പഠിച്ച് ആത്മപരിപാലനം ആഗ്രഹിക്കുന്നവർ
• യോഗയെ തൊഴിൽമേഖലയാക്കുവാൻ ആഗ്രഹിക്കുന്നവർ
• ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ

📅 കോഴ്സുകൾ ഇപ്പോൾ നടക്കുന്നു
📍 സ്ഥലം: ശ്രീഗുരു യോഗവിദ്യ ഗുരുകുലം
📞 ബന്ധപ്പെടുക: 9847839271, 9746408308

👨‍🏫 ക്ലാസുകൾ നയിക്കുന്നത്:
ഗ്രാൻഡ് മാസ്റ്റർ യോഗ ടീച്ചർ ശ്രീ പ്രമോദ്കൃഷ്ണ
(Yoga Alliance International)
(ദീക്ഷ നാമം: യോഗി കൃഷ്ണാനന്ദ്)

📩 കൂടുതൽ വിവരങ്ങൾക്ക്:
🌐 www.sreeguruyogavidhyagurukulam.com

🕉️
“Transform your life through Yoga – Become the Light you seek.”



💫 “ശരീരത്തിന് ശക്തിയും, മനസ്സിന് സമാധാനവും, ആത്മാവിന് ജ്ഞാനവും —
അതാണ് ശ്രീഗുരു യോഗവിദ്യ ഗുരുകുലം നൽകുന്ന അനുഭവം.”

“നിങ്ങളുടെ വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ പരിശീലിക്കാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം”

06/04/2025

യോഗ അലയൻസ് ഇന്റർനാഷണൽ യോഗ ടീച്ചർ കോഴ്സ്-2 മാസം കൊണ്ട് ഓൺലൈൻ ആയി പഠിക്കാൻ അവസരം 👇

ഗുരുവായൂർ ശ്രീഗുരു യോഗവിദ്യ ഗുരുകുലത്തിൽ 2 മാസം കൊണ്ട് യോഗ അലയൻസ് ഇന്റർനാഷണൽ സർട്ടിഫിക്കറ്റോടെ യോഗ ടീച്ചർ കോഴ്സുകൾ ഓൺലൈൻ ആയി പഠിക്കുവാൻ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!

യോഗ അലയൻസ് ഇന്റർനാഷണലിന്റെയും & വേൾഡ് യോഗ ഫെഡറേഷന്റെയും ഗ്രാൻഡ് മാസ്റ്റർ കോഴ്സ് പൂർത്തീകരിച്ച യോഗ അദ്ധ്യാപകൻ ശ്രീ പ്രമോദ്കൃഷ്ണ ഗുരുവായൂർ, യോഗ ടീച്ചർ കോഴ്സിന് നേതൃത്വം വഹിക്കുന്നു.

👉 2 മാസത്തിനുള്ളിൽ യോഗ അലയൻസ് ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് നേടാം
👉 പരിശീലനം: യോഗ ആസനങ്ങൾ, പ്രാണായാമം, ധ്യാനം,അനാട്ടമി, യോഗ ഫിലോസഫി
👉 മികച്ച കോഴ്സ് സെലക്ഷനുകൾ:
👉കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% ജോലി സാധ്യത.

Join now-9847839271,9746408308

**ഗുരുവായൂർ ഭഗവത്ഗീത പഠന കേന്ദ്രം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ***ഗായത്രി മന്ത്രജപം**  🕓 *5.30 AM - 6.00 AM***മഹാമൃത്യുഞ്ജയ...
11/09/2024

**ഗുരുവായൂർ ഭഗവത്ഗീത പഠന കേന്ദ്രം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ*

**ഗായത്രി മന്ത്രജപം**
🕓 *5.30 AM - 6.00 AM*

**മഹാമൃത്യുഞ്ജയ മന്ത്രജപം**
🕕 *6.00 AM - 6.30 AM*

**ഹരേകൃഷ്ണ മഹാമന്ത്രജപം**
🕖 *7.00 PM - 7.30 PM*

📜 **വിഷ്ണുസഹസ്രനാമം**
🕢 *7.30 PM - 8.00 PM*

📜 **ശ്രീമദ് ഭഗവത്ഗീത ക്ലാസ്സ്‌**
🕗 *8.00 PM - 9.00 PM*
---
*ശ്രീഗുരു യോഗവിദ്യ ഗുരുകുലം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ*

**റഗുലർ യോഗ പ്രാക്ടീസ്**
🕕 *6.30 AM - 7.30 AM*
🕕 *6.30 PM - 7.30 PM*

**യോഗ ടീച്ചർ ട്രെയിനിങ്**
*(Yoga Alliance International)*

**പ്രൊഫഷണൽ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്**
*(Professional Yoga Teachers Association)*

**യോഗ തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ്**
*(ശ്രീഗുരു യോഗവിദ്യ ഗുരുകുലം)*

**യോഗ ആചാര്യ സർട്ടിഫിക്കറ്റ് കോഴ്സ്**
*(ശ്രീഗുരു യോഗവിദ്യ ഗുരുകുലം)*
---
**കൂടുതൽ വിവരങ്ങൾക്ക്:**
*Pramodkrishna Guruvayur*
Yoga Acharyan
📞 *PH: 9847839271, 9746408308*

www.sreeguruyogavidhyagurukulam.com

*ഇതിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുക*

“നിങ്ങളുടെ വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ പരിശീലിക്കാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം”

02/09/2024
28/08/2024

ഗുരുവായൂർ കിഴക്കേനടയിൽ പ്രവർത്തിച്ചുവരുന്ന ശ്രീഗുരു യോഗവിദ്യ ഗുരുകുലത്തിൻ്റെ ഭാഗമായി ആരംഭിക്കുന്ന *ഭഗവദ്ഗീത പഠനകേന്ദ്രത്തിൻ്റെ* ഉദ്ഘാടനകർമ്മചടങ്ങിലേക്ക് പങ്കെടുക്കുവാനുള്ള ഔപചാരികമായ ക്ഷണപത്രികയാണിത്.
ആത്മീയ വളർച്ചയ്ക്കും സാന്ത്വനത്തിനും ഊന്നൽ നൽകി ഭഗവദ്ഗീതയുടെ മഹത്വവും അതിൻ്റെ അഗാധമായ ദർശനവും പ്രചരിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരിക്കും ഇത്.
*ചടങ്ങ് വിശദാംശങ്ങൾ*
- *Date: 1-9-2024*,
- *ഞായർ*
- *Time :10.30am*
- *സ്ഥലം : 1st ഫ്ലോർ,ശ്രീഗുരുവായൂരപ്പൻ നിലയം,കിഴക്കേനട,ഗുരുവായൂർ 680101*
- *ഉദ്ഘാടന ചടങ്ങ് - 10.30am സ്വാമി സന്മയാനന്ദ സരസ്വതി (നാരായണാലയം ഗുരുവായൂർ)*
- *അനുഗ്രഹഭാഷണം - സ്വാമി രാമനാരായണ അയ്യർ (ശിഷ്യൻ- തിരുനാമാചാര്യൻ ആഞ്ഞം തിരുമേനി)*
- *വിശിഷ്ട അതിഥി ആചാര്യപാദതീർത്ഥ ഭക്തിസുദർശൻ സ്വാമി (ഫൗണ്ടർ-ഗോലോകം ട്രസ്റ്റ് ഗുരുവായൂർ)*
-*ആശംസ : ആലക്കൽ രാധാകൃഷ്ണൻ*
ഈ ശുഭകരമായ അവസരത്തിൽ ഞങ്ങളോടൊപ്പം പങ്ക്ചേർന്ന് അനുഗ്രഹിക്കുവാനും,മുന്നോട്ടുള്ള യാത്രയിൽ സഹകരിക്കുവാനും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തോടെ വളരെ ആദരപൂർവം താങ്കളെയും,കുടുബാംഗങ്ങളെയും പ്രത്യേകമായി ക്ഷണിച്ചുകൊള്ളുന്നു.
*ആത്മീയവും ബൗദ്ധികവുമായ പര്യവേക്ഷണങ്ങളുടെ ഈ യാത്ര ആരംഭിക്കുമ്പോൾ താങ്കളുടെ സാന്നിധ്യം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതായിരിക്കും*
*താങ്കൾ കുടുംബാംഗങ്ങളോടൊത്ത് ഈയൊരു മഹനീയമായചടങ്ങ് ധന്യമാക്കുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.*
*ശ്രീമദ് ഭഗവത്ഗീത പഠിക്കുവാനും, പ്രചരിപ്പിക്കുവാനും താല്പര്യം ഉള്ളവർ അറിയിക്കുക*
*ക്‌ളാസ്സ് സമയം : എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ 12 മണി വരെ*
സ്നേഹപൂർവ്വം
*സംഘാടകസമിതി*
*ശ്രീഗുരു യോഗവിദ്യ ഗുരുകുലം* ഗുരുവായൂർ & ബ്രഹ്മക്കുളം
ഫോൺ: +91-9746408308 & 9847839271
വെബ്സൈറ്റ്:www.sreeguruyogavidhyagurukulam.com
ഇമെയിൽ: [email protected]
🙏 *താല്പര്യം ഉള്ളവരിലേക്ക് എത്തുവാൻ ഇതൊന്ന് ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു*🙏
Our WhatsApp group link 👇
https://chat.whatsapp.com/DaB7I7oJHXcHbmpMfbiZcz

12/06/2024

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പൈതൃകം യോഗ പഠന കേന്ദ്രം ശ്രീഗുരു യോഗവിദ്യ ഗുരുകുലവുമായി സഹകരിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ പൈതൃകം യോഗവാരം എന്ന പേരിൽ ആഘോഷിക്കുകയാണ്.

2024 ലെ അന്താരാഷ്ട്ര യോഗദിനസന്ദേശം സ്ത്രീകളുടെ ശാക്തീകരണത്തിനായതിനാൽ പൈതൃകം വനിതാവേദിയുടെ നേതൃത്വത്തിൽ ജൂൺ 17ന് 4 മണിക്ക് യോഗധ്യാന പരിശീലനത്തോടുകൂടിയാണ് യോഗദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശേഷം ജൂൺ 18 ന് രാവിലെ 7.30ന് ഗുരുവായൂർ നാരായണാലയത്തിലെ സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി സൗജന്യ യോഗ തെറാപ്പി പരിശീലനം ആരംഭിക്കുന്നു.പൈതൃകം യോഗപഠന കേന്ദ്രത്തിന്റെ കൺവീനറും, യോഗ ആചാര്യനുമായ ശ്രീ പ്രമോദ്കൃഷ്ണയാണ് ക്ലാസുകൾ നയിക്കുന്നത്.
സ്ഥലം : പൈതൃകമന്ദിരം-മമ്മിയൂർ,ഗുരുവായൂർ.സമയം രാവിലെ 7.30 മുതൽ 8.30 വരെ.

തുടർന്ന് ജൂൺ-20 ന് രാവിലെ 9 മണി മുതൽ 12 വരെ ഗുരുവായൂർ സെയിം റിസർച്ച് സെന്ററിൽ വച്ച് 18 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രമായി സൂര്യനമസ്കാരം ചലഞ്ച് സംഘടിപ്പിക്കുന്നു. യോഗ അസോസിയേഷൻ ഓഫ് തൃശൂരിന്റെ സെക്രട്ടറി എം വി പ്രശാന്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ ഡോക്ടർ പി എ രാധാകൃഷ്ണൻ, യോഗാസന സ്പോർട്സ് അസോസിയേഷൻ തൃശൂർ ജില്ലാസെക്രട്ടറി യോഗാചാര്യൻ ചന്ദ്രൻ പി വേലായുധൻ എന്നിവർ വിശിഷ്ട സാന്നിധ്യം വഹിക്കുന്നു.

യോഗദിനമായ ജൂൺ-21 ന് രാവിലെ 9 മുതൽ 3 വരെ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിൽ വച്ച് സൂര്യനമസ്കാരം കോമ്പറ്റീഷനും,മാസ്സ് ഡെമോൺസ്ട്രേഷനും സംഘടിപ്പിക്കുന്നു. സംപൂജ്യ സ്വാമിജി ഉദിത്ചൈതന്യ ചടങ്ങിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.

ജൂൺ-24 ന് രാവിലെ 8.30 മുതൽ 12 വരെ ഗുരുവായൂർ രുക്മണി റീജൻസിയിൽ വച്ച് യോഗാസന കോമ്പറ്റീഷൻ & ആർട്ടിസ്റ്റിക്ക് യോഗ ചാമ്പ്യൻഷിപ്പും,ഉച്ചയോടെ ഗുരുവായൂർ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വച്ച് സമാപന ചടങ്ങിൽ മികച്ച യോഗ അധ്യാപകനുള്ള യോഗശ്രേഷ്ഠ പുരസ്കാര സമർപ്പണവും,യോഗ അധ്യാപകരെ ആദരിക്കലും,പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകി അനുമോദിക്കലും നടത്തുന്നു.

കൂടാതെ പൈതൃകം യോഗ പഠനകേന്ദ്രം യോഗ ആചാര്യൻ രചിച്ച യോഗ- തുടക്കകാർക്ക് എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും,കേശാദിപാദം യോഗ അവതരണവും നടക്കുന്നുണ്ട്.

ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പൈതൃകം യോഗ പഠന കേന്ദ്രം PH:9746 408 308, 9847 83 92 71.

സഹകരണം : ശ്രീഗുരു യോഗവിദ്യ ഗുരുകുലം
ജഡ്ജസ് സപ്പോർട്ട് :പ്രൊഫഷണൽ യോഗ ടീച്ചേർസ് അസോസിയേഷൻ കേരള

ഇതിൽ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കുവാനും,പ്രോഗ്രാമിൽ സഹകരിക്കുവാനും എല്ലാവരേയും വളരെ സ്നേഹപൂർവ്വം ഒരിക്കൽകൂടി ക്ഷണിക്കുകയാണ്

എന്ന്

പൈതൃകം യോഗ പ്രചരണ സമിതിക്ക് വേണ്ടി

രക്ഷാധികാരി
എ.കെ.ദിവാകരൻ,പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ കെ.ബി പ്രഭാകരൻ,
ചെയർമാൻ മാമ്പുഴ ശ്രീധരൻ,
ട്രഷറർ മണലൂർ ഗോപിനാഥ് കൺവീനർ പ്രമോദ്കൃഷ്ണ.

Address

Near Siva Temple Brahmakulam-Guruvayur
Thrissur
680104

Alerts

Be the first to know and let us send you an email when Professional Yoga Teachers Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Professional Yoga Teachers Association:

Share