27/04/2026
*ചുട്ടുപൊള്ളുന്ന പൂരദിനത്തിലും കരുതലായ് ടീം ബി ഡി കെ*🔥🔥
അകാലത്തിൽ പൊലിഞ്ഞ കൂടപ്പിറപ്പുകളുടെ ജീവന്റെ വിങ്ങൽ ഇടനെഞ്ചിലേറ്റി നമ്മളിന്ന് മുന്നിട്ടിറങ്ങിയത് പൂരം ആഘോഷിക്കാനല്ല..മറിച്ച്.., കരുതലാണ്...ഒരു വിരൽത്തുമ്പിൽ കിട്ടുന്ന വിവരങ്ങൾ അനേകായിരം ജീവനുകൾ രക്ഷിക്കാനാവുമെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ്...
എല്ലാ വർഷവും നടത്തി വരുന്ന പൂരം ഡാറ്റാ കളക്ഷൻ ഇത്തവണ രണ്ടു ദിവസമായാണ് നടത്തിയത്. രണ്ടു ദിവസം..! മുപ്പതിൽപ്പരം വോളന്റിയേഴ്സ്..! തിരക്കുകളും, ആഘോഷങ്ങളും മാറ്റി വെച്ച് പ്രായഭേദമന്യേ പ്രവർത്തിച്ച ചങ്കു വോളന്റിയേഴ്സ്...അപരിചിതത്വത്തിന്റെ കയ്പ്പില്ലാതെ , സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യമുൾക്കൊണ്ട്, വ്യക്തിഗത വിവരങ്ങൾ നൽകിയ വിവിധ ജില്ലകളിലെ പൂരപ്രേമികളായ സുമനസ്സുകൾ...
ആയിരത്തോളം ഡാറ്റാ കളക്ട് ചെയ്ത് വടക്കുംനാഥന്റെ പടിയിറങ്ങുമ്പോൾ, ഇത്തവണത്തെ പൂരത്തിനും തിരശ്ശീല വീഴുമ്പോൾ...,മനസ്സിൽ ഒരേയൊരു ചിന്ത മാത്രം..! മ്മടെ തൃശ്ശൂർ പൂരം ആഘോഷിക്കാൻ മാത്രമുള്ളതല്ല... കരുതലും കൂടിയാണ്.. ഒരു വിലപ്പെട്ട ജീവന്റെ കരുതൽ...ജീവനുള്ളിടത്തോളം കാലം നമ്മളിവിടെ കാണും.. ഉശിരോടേ...
Together we are strong 💪🏻
ഏറെ സ്നേഹത്തോടെ..,
𝗧𝗘𝗔𝗠 𝗕𝗗𝗞 𝗧𝗛𝗥𝗜𝗦𝗦𝗨𝗥 ❤️